പഴങ്ങൾ, പച്ചക്കറികൾ, ഇറച്ചി എന്നിവ അടങ്ങിയ ഭക്ഷണം, കൃത്യമായ വ്യായാമം; വിജയ്‌യുടെ രീതികൾ ഇങ്ങനെ

തമിഴ്‌നാട് മുഖ്യമന്ത്രിയും കോളിവുഡ് സൂപ്പർതാരവുമായ വിജയ്‌യുടെ ആരോഗ്യവും ശരീരക്ഷമതയും പലപ്പോഴും ശ്രദ്ധ നേടാറുണ്ട്. സിനിമാ രംഗത്ത് സജീവമായിരുന്ന കാലത്തും ഇപ്പോൾ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ തിരക്കേറിയപ്പോഴും ആരോഗ്യത്തിൽ അദ്ദേഹം പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെന്നാണ് പരിശീലകൻ എസ് നരേഷ് കുമാർ പറയുന്നത്. ലോകേഷ് കനഗരാജ് ഒരുക്കിയ സൂപ്പർഹിറ്റ് ചിത്രം 'മാസ്‌റ്റർ' സിനിമയുടെ സമയത്താണ് നരേഷ് കുമാർ വിജയിക്കൊപ്പം പരിശീലകനായി പ്രവർത്തിക്കാൻ തുടങ്ങിയത്.

സാധാരണയായി ദിവസത്തിൽ നാല് നേരമാണ് വിജയ് ഭക്ഷണം കഴിക്കുന്നത്. ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുന്ന തരത്തിലാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നതെന്ന് നരേഷ് വെളിപ്പെടുത്തി. ചോറിനൊപ്പം കുറച്ച് കോഴിയിറച്ചിയും പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. ഓരോ ഭക്ഷണത്തിലും ഏകദേശം 200 ഗ്രാം പച്ചക്കറികളും 100 ഗ്രാം പഴങ്ങളും ഉൾപ്പെടുന്നതായാണ് പരിശീലകൻ പറയുന്നത്.

vijay

അതുകൊണ്ട് തന്നെ താരത്തിന് തന്റെ ഭക്ഷണത്തിൽ ഭക്ഷണത്തിൽ നിന്ന് ആവശ്യമായ അളവിൽ പ്രോട്ടീൻ ലഭിക്കുന്നുണ്ടെന്നും പരിശീലകൻ പറയുന്നു. ദിവസത്തിൽ ഏകദേശം 60 മുതൽ 80 ഗ്രാം വരെ പ്രോട്ടീൻ ലഭിക്കുന്ന രീതിയിലാണ് ഭക്ഷണക്രമം ഒരുക്കിയിരിക്കുന്നതെന്നും നരേഷ് ചൂണ്ടിക്കാട്ടി. ആവശ്യത്തിന് വെള്ളം കുടിക്കുന്നതിലും വിജയ് ശ്രദ്ധിക്കാറുണ്ട്.

മറ്റൊരു ശ്രദ്ധേയമായ കാര്യം ഭക്ഷണ കാര്യത്തിലെ വിജയ്‌യുടെ ചിട്ടയാണ്. തിരക്കേറിയ രാഷ്ട്രീയ പരിപാടികൾക്കിടയിലും ഭക്ഷണക്രമത്തിൽ മാറ്റം വരുത്താതിരിക്കാൻ വിജയ് സ്വന്തം ഭക്ഷണം കൂടെ കൊണ്ടുപോകാറുണ്ട്. റാലികളിലും മറ്റ് പരിപാടികളിലും പങ്കെടുക്കുമ്പോഴും ഭക്ഷണത്തിന്റെ കാര്യത്തിൽ കൃത്യമായ ശ്രദ്ധ പുലർത്തുന്നതായാണ് പരിശീലകൻ പറയുന്നത്.

ഇത്രയൊക്കെയാണെങ്കിലും എന്നാൽ ഇഷ്‌ടപ്പെട്ട ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുന്ന രീതിയല്ല വിജയിയുടേത്. അപൂർവമായി ബിരിയാണിയും കഴിക്കാറുണ്ട്. സാധാരണ ദിവസങ്ങളിൽ കൃത്യമായ ഭക്ഷണക്രമം പിന്തുടരുന്നതിനാൽ ഇടയ്ക്കിടെ ഇഷ്‌ടപ്പെട്ട ഭക്ഷണം കഴിക്കുന്നതിൽ പ്രശ്‌നമില്ലെന്നാണ് പരിശീലകന്റെ അഭിപ്രായം.

വ്യായാമത്തിന്റെ കാര്യത്തിലും വിജയ് ശ്രദ്ധ പുലർത്തുന്നു. ഇപ്പോൾ പ്രധാനമായും നടത്തം, കാർഡിയോ വ്യായാമങ്ങൾ, നൃത്തം, ലളിതമായ ശക്തിവർധക വ്യായാമങ്ങൾ എന്നിവയാണ് ചെയ്യുന്നത്. സിനിമകളിൽ ആക്ഷൻ രംഗങ്ങൾ കൂടുതലായിരുന്ന കാലത്ത് ശരീരത്തിന്റെ ശക്തിയും പേശികളും നിലനിർത്താൻ കൂടുതൽ പരിശീലനവും നടത്തിയിരുന്നു.

തിരക്കേറിയ ജീവിതത്തിനിടയിലും ഭക്ഷണത്തിലും വ്യായാമത്തിലും കൃത്യമായ രീതികൾ പിന്തുടരുന്നതാണ് വിജയ്‌യുടെ ആരോഗ്യശീലത്തിന്റെ പ്രധാന പ്രത്യേകതയെന്ന് പരിശീലകൻ പറയുന്നു. രാഷ്ട്രീയ രംഗത്ത് കൂടുതൽ തിരക്കുകൾ വന്നിട്ടും ആരോഗ്യത്തിനും ശരീരക്ഷമതയ്ക്കും അദ്ദേഹം നൽകുന്ന പ്രാധാന്യം തുടരുകയാണെന്നും നരേഷ് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma