സിനിമയിൽ നിന്ന് ബ്രേക്ക്, എന്നിട്ടും ഫിറ്റ്നസ് കൈവിടാതെ അജിത്; ഒറ്റയടിക്ക് 25 കിലോ കുറച്ചു? അതും ഇങ്ങനെ..!
തമിഴ് സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളാണ് അജിത് കുമാർ. എന്നാൽ ഇന്ത്യൻ സിനിമയിലെ മറ്റാർക്കും ഇല്ലാത്ത ഒട്ടേറെ പ്രത്യേകതകൾ താരത്തിനുണ്ട്. പൊതുവെ താൻ അഭിനയിച്ച ചിത്രങ്ങളുടെ പ്രമോഷൻ പരിപാടികളിലോ അല്ലെങ്കിൽ അഭിമുഖങ്ങളിലോ പോലും നമുക്ക് അജിതിനെ കാണാൻ കഴിയില്ല. എങ്കിലും തന്റെ പാഷനുകൾ നേടിയെടുക്കാനും അതിനായി സമയം കണ്ടെത്താനും അജിത് എപ്പോഴും ശ്രദ്ധിക്കാറുണ്ട്.
കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ വേണ്ടിയും കൂടുതൽ യാത്രകൾ പോവാൻ വേണ്ടിയും സിനിമകളിൽ നിന്ന് ബ്രേക്ക് എടുക്കുന്ന സ്വഭാവവുമുണ്ട് താരത്തിന്. വർഷത്തിൽ ഒരു സിനിമ എന്ന തോതിൽ മാത്രമാണ് ഇപ്പോൾ അജിത് ചെയ്‌തു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ അടുത്തിടെ താരത്തിന്റെ കാർ റേസിംഗിനിടെ തകർന്നു തരിപ്പണമായ സംഭവം വലിയ രീതിയിൽ വാർത്താ പ്രാധാന്യം നേടിയിരുന്നു.

എന്നാൽ സാരമായ പരിക്കുകൾ ഒന്നും കൂടാതെ അജിത് തിരിച്ചുവന്നതോടെ താരത്തിന്റെ ഫിറ്റ്നസിനെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ് ഇപ്പോൾ. അജിത് പലപ്പോഴും നരച്ച മുടിയോടെയാണ് പ്രത്യക്ഷപ്പെടാറുള്ളതെങ്കിലും തന്റെ ശരീരത്തിന്റെ കാര്യത്തിൽ ഒട്ടും വിട്ടുവീഴ്‌ച ചെയ്യാറില്ലെന്നതാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അടുത്തിടെ മാധ്യമപ്രവർത്തകനും സിനിമാ നിരൂപകനുമായ ബിസ്‌മിയാണ് അജിത് കുമാറിന്റെ രൂപമാറ്റത്തെ കുറിച്ചും ശാരീരികമായ മാറ്റാതെ കുറിച്ചും മനസ് തുറന്നത്. കേവലം ആഴ്‌ച്ചകൾ കൊണ്ട് സൂപ്പർതാരം 25 കിലോയോളം ഭാരം കുറച്ചുവെന്നാണ് ബിസ്‌മി പറയുന്നത്. അതിനായി അജിത് പിന്തുടർന്ന ഡയറ്റ് പ്ലാനും ബിസ്‌മി പങ്കുവയ്ക്കുകയുണ്ടായി.
കൃത്യമായ മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിൽ പ്രോട്ടീൻ പൗഡറും വിറ്റാമിനുകളും ചേർത്ത് അജിത്ത് മൂന്ന് മാസത്തേക്ക് ചൂടുവെള്ളം മാത്രമാണ് കഴിച്ചതെന്ന് ബിസ്‍മി അവകാശപ്പെടുന്നു. തീവ്രമായ വ്യായാമമില്ലാതെ തന്നെ അദ്ദേഹത്തിന്റെ ദ്രുതഗതിയിലുള്ള ശരീരഭാരത്തിലെ കുറവിന് കാരണം ഇതാണെന്നാണ് ബിസ്‌മി പറയുന്നത്.
ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയല്ല മറിച്ച് ദുബായിലെ കാർ റേസിന് വേണ്ടിയാണ് അജിത് കുമാർ ഭാരം കുറച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 53കാരനായ അജിത് കുമാറിനെ സംബന്ധിച്ച് വളരെ വലിയൊരു മാറ്റം തന്നെയാണ് അദ്ദേഹം വരുത്തിയിരിക്കുന്നത്. ഇതോടെ താരത്തിന്റെ ആരാധകർ പുതിയ രൂപത്തിൽ കാണാനുള്ള ആവേശത്തിലാണ്.
സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുത്തെങ്കിലും താരത്തിന്റെ രണ്ട് ചിത്രങ്ങളാണ് ഇനി ഇറങ്ങാനുള്ളത്. 'വിടമുയർച്ചി', 'ഗുഡ്, ബാഡ് & അഗ്ലി' എന്നിവ റിലീസിന് തയ്യാറെടുക്കുകയാണ്. 'വിടമുയാർച്ചി'യുടെ റിലീസ് വൈകുമെന്നാണ് ലഭ്യമായ വിവരം. എന്നാൽ മറ്റൊരു ചിത്രമായ 'ഗുഡ്, ബാഡ് & അഗ്ലി' ഏപ്രിൽ 10 നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.












Click it and Unblock the Notifications