Get Updates
Get notified of breaking news, exclusive insights, and must-see stories!

ജിമ്മിലും പോയില്ല ഡയറ്റും എടുത്തില്ല; നടൻ മാധവന്റെ രൂപമാറ്റം ആരെയും അമ്പരപ്പിക്കും! ഇത് എങ്ങനെ?

സിനിമാ താരങ്ങൾ ആയാലും സാധാരണക്കാർ ആയാലും ആരോഗ്യം സൂക്ഷിക്കുന്ന കാര്യത്തിൽ എല്ലാവർക്കും ഒരേ ശ്രദ്ധയായിരിക്കും. എങ്കിലും തങ്ങളുടെ ജോലിയെ ബാധിക്കുന്ന വിഷയമായത് കൊണ്ട് ഇക്കാര്യത്തിൽ സിനിമാ താരങ്ങൾ ഒരു അൽപ്പം ശ്രദ്ധ കാണിക്കാറുണ്ട്‌ എന്ന് മാത്രം. ചിലപ്പോഴൊക്കെ കഠിനമായ വർക്ക് ഔട്ട് അടക്കം ചെയ്‌തു കൊണ്ട് തടിക്കാനും പെട്ടെന്ന് മറ്റൊരു കഥാപാത്രത്തിനായി മെലിയാനും ഒക്കെ നടൻമാർ തയ്യാറാവാറുണ്ട്.

അതിൽ പലരും കൃത്യമായ ഡയറ്റിങ് എടുത്തുകൊണ്ട് ഒരു വിദഗ്‌ധ ഡോക്‌ടറുടെ ഒക്കെ സഹായത്തോടെ ആയിരിക്കും ഇക്കാര്യങ്ങൾ ചെയ്യുക. എന്തെന്നാൽ പെട്ടെന്ന് തടിക്കുന്നത് ആയാലും അതുപോലെ മെലിയുന്നത് ആയാലും ഒരു തരത്തിൽ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന കാര്യങ്ങൾ ആണ്. അതിനാൽ പരമാവധി വിദഗ്‌ധ സഹായം തേടിക്കൊണ്ട് മാത്രമേ ഇത്തരം കാര്യങ്ങൾക്ക് ഇറങ്ങി പുറപ്പെടുകയുള്ളൂ. എന്നാൽ അങ്ങനെ അല്ലാത്ത താരങ്ങളുമുണ്ട്.

madhavanfitness

അത്തരത്തിൽ കാര്യമായ ജിം വർക്ക്ഔട്ട് ഒന്നും ഇല്ലാതെ, കഠിനമായ ഡയറ്റും കൂടാതെ നടൻ മാധവൻ തന്റെ വണ്ണം കുറച്ചത് ഇപ്പോൾ വലിയ രീതിയിൽ വൈറലായിരിക്കുകയാണ്. അതും കേവലം 21 ദിവസങ്ങൾ കൊണ്ട് മാത്രമാണ് ഈ മാറ്റം മാധവനിൽ ഉണ്ടായിരിക്കുന്നത്. പരമ്പരാഗത രീതികൾ മുറുകെ പിടിച്ചുകൊണ്ട് അനാവശ്യമായ ഒരു മാറ്റവും ദിനചര്യയിൽ വരുത്താതെ കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് മാധവൻ തന്റെ തടി കുറച്ചെടുത്തിരിക്കുന്നത്.

അതിനെ സൂചിപ്പിച്ചുകൊണ്ട് ഒരു എക്‌സ് പോസ്‌റ്റും താരം പങ്കുവച്ചിട്ടുണ്ട്. 'ഇടവിട്ടുള്ള ഉപവാസം, 45-60 തവണ ഭക്ഷണം ചവയ്ക്കുക. അവസാന ഭക്ഷണം വൈകുന്നേരം 6.45 ന്. (വേവിച്ച ഭക്ഷണം മാത്രം - ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം പച്ചയായി ഒന്നും കഴിക്കരുത്).. അതിരാവിലെ നീണ്ട നടത്തവും രാത്രി ഗാഢനിദ്രയും (ഉറങ്ങുന്നതിന് 90 മിനിറ്റ് മുമ്പ് സ്‌ക്രീൻ സമയം വേണ്ട); എന്നിങ്ങനെ ഒക്കെ മാധവൻ തന്നെ വെളിപ്പെടുത്തുന്നുണ്ട്.

'ധാരാളം വെള്ളം അടങ്ങിയ ഭക്ഷണങ്ങൾ.. ധാരാളം പച്ച പച്ചക്കറികളും നിങ്ങളുടെ ശരീരം എളുപ്പത്തിൽ മെറ്റബോളിസീകരിക്കുന്ന ഭക്ഷണവും ആരോഗ്യകരവുമാണ്. പ്രൊസസ് ചെയ്‌ത ഭക്ഷണം ഒഴിവാക്കുക' എന്നും മാധവൻ എക്‌സ് പോസ്‌റ്റിൽ പറയുന്നു. അടുത്തിടെ വളരെയധികം വണ്ണം വച്ച മാധവന്റെ ചില ചിത്രങ്ങൾ വൈറലായിരുന്നു, എന്നാൽ ഇപ്പോൾ അതിൽ നിന്നൊക്കെയും മാറി വെറും 21 ദിവസം കൊണ്ട് ചുറുചുറുക്കോടെ തിരിച്ചെത്തിയിരിക്കുകയാണ് അദ്ദേഹം.

കേർളി ടെയിൽസുമായുള്ള അഭിമുഖത്തിൽ, തന്റെ ഭക്ഷണം ഇറക്കുന്നതിന് മുമ്പ് 45 മുതൽ 60 തവണ വരെ ചവയ്ക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. മാധവന്റെ ദിനചര്യയിലെ പ്രധാന ഘടകം ഇടവിട്ടുള്ള ഉപവാസമായിരുന്നു, ഇത് ഭക്ഷണ ഉപഭോഗത്തെ ഒരു പ്രത്യേക ദൈനംദിന സമയത്തേക്ക് പരിമിതപ്പെടുത്തുന്നു. അങ്ങനെ നോക്കുമ്പോൾ നമ്മൾ ഏത് നേരവും ഭക്ഷണം കഴിക്കുന്നില്ല, മറിച്ച് കൃത്യമായ ഇടവേളകൾ ഇവയ്ക്ക് ഉണ്ടാവും.

മാധവൻ വൈകുന്നേരം 6:45ന് തന്റെ അവസാന ദൈനംദിന ഭക്ഷണം പൂർത്തിയാക്കുന്ന രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം വേവിക്കാത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുകയും ചെയ്‌തിട്ടുണ്ട്‌. ജിമ്മിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനുപകരം, മാധവന്റെ വ്യായാമ പദ്ധതിയിൽ ദീർഘനേരം പ്രഭാത നടത്തം എന്നതാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

മാത്രമല്ല മാധവൻ തന്റെ ദിനചര്യയുടെ ഒരു പ്രധാന ഭാഗമായി ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഉൾപ്പെടുത്തിയിട്ടുണ്ട്. ശരീരം വിഷവസ്‌തുക്കളെ നീക്കം ചെയ്യാൻ ജലാംശം ഉപയോഗിക്കുന്നു, അതേസമയം ദഹനം മെച്ചപ്പെടുത്തുകയും ഉപാപചയ നിരക്ക് വർധിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ വെള്ളത്തിന്റെ അളവ് പ്രധാനമാണെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+