Get Updates
Get notified of breaking news, exclusive insights, and must-see stories!

4 വര്‍ഷത്തിനിടെ ഭാരം കൂടിയും കുറഞ്ഞുമിരുന്നു, 23 കിലോ പ്രസവശേഷം നേഹ ധൂപിയ കുറച്ചത് ഇങ്ങനെ

ഒരുകാലത്ത് ബോളിവുഡിലെ പ്രിയ നായികയായിരുന്നു നേഹ ധൂപിയ. ഇവര്‍ ഇല്ലാത്ത സിനിമകള്‍ ഇല്ലെന്ന് പറയാമായിരുന്നു. പിന്നീട് ടോക് ഷോയിലും അവര്‍ തിളങ്ങിയിരുന്നു. അതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇടക്കാലത്ത് അവര്‍ സിനിമയില്‍ നിന്ന് തീരെ അകന്നൊരു അവസ്ഥയിലായിരുന്നു.

ബോള്‍ഡായിട്ടുള്ള നടിയായി അറിയപ്പെടുന്ന നേഹ എന്തുകൊണ്ട് എല്ലാത്തില്‍ നിന്നും അകന്നു എന്നതില്‍ മാത്രം ഉത്തരം കിട്ടിയിരുന്നില്ല. പ്രസവശേഷമുള്ള മാനസികാവസ്ഥയാണ് തന്നെ ഏറെ തളര്‍ത്തിയതെന്ന് നടി ദിവസങ്ങള്‍ക്ക് മുമ്പാണ് വെളിപ്പെടുത്തിയത്. തന്റെ ഭാരം ക്രമാതീതമായി വര്‍ധിച്ചതായും നടി വെളിപ്പെടുത്തിയിരുന്നു.

neha-dhupia

രണ്ട് കുട്ടികളുടെ അമ്മയാണ് നേഹ ധൂപ്പിയ. എന്നാല്‍ ഭാരം കുറയ്ക്കാനായി വലിയ വെല്ലുവിളികളാണ് താന്‍ നേരിട്ടതെന്നും നടി തുറന്ന് പറഞ്ഞിരുന്നു. ഒട്ടും എളുപ്പമായിരുന്നില്ല ഭാരം കുറയ്ക്കുന്നതെന്ന് നേഹ പറയുന്നു. ഇപ്പോള്‍ ബാഡ് ന്യൂസ് എന്ന ചിത്രത്തിലൂടെ നേഹ ബോളിവുഡിലേക്ക് തിരിച്ചുവരികയാണ്.

ഗുഡ് ന്യൂസ് എന്ന ബ്ലോക്ബസ്റ്റര്‍ ചിത്രത്തിന്റെ സ്വീക്വലാണ് ഈ ചിത്രം. ട്രെയിലറില്‍ തന്നെ ചിരിയുണര്‍ത്തുന്ന കഥാപാത്രമാണ് നേഹ ചെയ്യുന്നതെന്ന് വ്യക്തമാണ്. തന്റെ രണ്ട് ഗര്‍ഭധാരണത്തിനും പ്രസവത്തിനും ഇടയില്‍ വലിയ മാനസിക വെല്ലുവിളികളെയാണ് നേരിടേണ്ടി വന്നതെന്ന് നേഹ പറയുന്നു. പെട്ടെന്ന് ഭാരം കൂടുകയും കുറയുകയുമാണ് തനിക്ക് സംഭവിച്ചതെന്ന് നേഹ പറഞ്ഞു.

രണ്ട് കുട്ടികളെയും ഒരുവര്‍ഷത്തോളം മുലയൂട്ടിയിരുന്നു. ഇത് തന്റെ വിശപ്പ് ഒരുപാട് വര്‍ധിപ്പിച്ചു. ശരീരത്തിലെ ഊര്‍ജത്തിന്റെ പക്ഷേ വല്ലാതെ കുറയുകയും ചെയ്തു. ഇതാണ് ശരിക്കും ബാധിച്ചത്. ഭാരം വല്ലാതെ വര്‍ധിച്ചത് ഇക്കാരണത്താലാണ്. എന്റെ മകള്‍ ജനിച്ചതിന് പിന്നാലെ രാജ്യം ഒന്നാകെ ലോക്ഡൗണിലായിരുന്നു.

ആ സമയത്ത് ഭാരം കുറച്ചിരുന്നു. കലോറി കുറഞ്ഞ ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. ഭാരം കുറഞ്ഞ് ഫിറ്റായ സമയത്താണ് ഞാന്‍ വീണ്ടും ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. കഴിഞ്ഞ് നാലുവര്‍ഷത്തിനിടെ അതുകൊണ്ട് ഭാരം കുറയ്ക്കുന്നതും കൂടുന്നതുമെല്ലാം തന്നെ അലട്ടിയിരുന്നു. ഇതിന് പുറമേ പോസ്റ്റ് പാര്‍ട്ടം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അതെന്നെ ബാധിച്ചിരുന്നില്ല.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയാണ് വ്യായാമം ചെയ്ത് ഭാരം കുറയ്ക്കാന്‍ തീരുമാനിച്ചത്. കൃത്യമായ വ്യായാമവും, ഡയറ്റും തനിക്കുണ്ടായിരുന്നു. 23 കിലോയാണ് എനിക്ക് കുറഞ്ഞത്. ആരോഗ്യകരമായ ഭക്ഷണ ശീലമാണ് എല്ലാവര്‍ക്കും വേണ്ടത്. തനിക്ക് കുട്ടികള്‍ വളരെ ചെറുതായതിനാല്‍ വളരെ കടുപ്പമേറിയ ഡയറ്റില്ലായിരുന്നു. കലോറി വല്ലാതെ കുറഞ്ഞ ഭക്ഷണം കഴിക്കുക സാധ്യമല്ലായിരുന്നു.

കാരണം ഊര്‍ജം ധാരാളം ആവശ്യമായിരുന്നു. പഞ്ചസാര, മധുരം, ഫ്രൈഡ് ഭക്ഷണങ്ങള്‍, ഗ്ലൂട്ടന്‍ എന്നിവ പൂര്‍ണമായും ഡയറ്റില്‍ നിന്ന് ഒഴിവാക്കി. ഇടയ്ക്ക് ജിമ്മിലും പോകാറുണ്ടായിരുന്നു. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണത്തിനാണ് പ്രാധാന്യം നല്‍കിയത്. രാവിലെ പതിനൊന്നിന് പ്രഭാത ഭക്ഷണവും, വൈകീട്ട് ഏഴിനുള്ളില്‍ അത്താഴവും കഴിക്കുന്നതായിരുന്നു ശീലം. ഉറക്കത്തിന്റെ അളവ് അടക്കം വര്‍ധിപ്പിച്ചതും നേഹയെ ഭാരം കുറയ്ക്കാന്‍ സഹായിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+