ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ സാമന്ത; ഭാരം 50 കിലോ, എന്നിട്ട് കഴിക്കുന്നത് 100 ഗ്രാം പ്രോട്ടീൻ മാത്രം! കാരണം?
തെന്നിന്ത്യൻ സിനിമയിലെ താരറാണി എന്ന വിശേഷണം സ്വന്തമായുള്ള നടിയാണ് സാമന്ത. ഇടക്കാലത്ത് സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും വീണ്ടും സജീവമാവുകയാണ് താരം. മുഖ സൗന്ദര്യത്തിന് ഒപ്പം തന്നെ ഫിറ്റ്നസിനും ശാരീരിക ഭംഗിക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന താരം ഇക്കാര്യത്തിൽ മറ്റ് പലർക്കും മാതൃകയാണ്. ഇടക്കാലത്ത് അസുഖബാധിതയായ സാഹചര്യത്തിലും തന്റെ ഫിറ്റ്നസ് നിലനിർത്താൻ താരം ശ്രദ്ധിച്ചിരുന്നു.
പലപ്പോഴും സാമന്തയെ പോലെയുള്ള താരങ്ങൾക്ക് ഷൂട്ടിങ് തിരക്കുകൾക്ക് ഇടയിൽ ഭക്ഷണ കാര്യത്തിൽ ശ്രദ്ധ പുലർത്താനോ സമയം പാലിക്കാനോ കഴിയാറില്ല. എങ്കിലും തന്റെ ശാരീരിക ക്ഷമത നില നിർത്തുന്നതിൽ സാമന്ത കാണിക്കുന്ന ജാഗ്രത അത് എടുത്ത് പറയേണ്ടതാണ്. അതിനെ കുറിച്ച് ഒരു പോഡ്‌കാസ്‌റ്റിൽ സംസാരിച്ച സാമന്ത തന്റെ ശരീര ഭാരം ഉൾപ്പെടെ വെളിപ്പെടുത്തുകയും ചെയ്‌തിരുന്നു.

ഇതിന് പിന്നാലെ പോഡ്‌കാസ്‌റ്റിന്റെ ഭാഗമായി പ്രമുഖ ന്യൂട്രീഷനിസ്‌റ്റ് എല്ലാവർക്കുമായി നൽകിയ മറുപടിയും ഇപ്പോൾ വൈറലാവുകയാണ്. സാമന്തയുടെ ശാരീരിക സ്ഥിതി, തോക്കും എന്നിവ അനുസരിച്ച് അവരുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനിന്റെ അളവ്, മറ്റ് കാര്യങ്ങൾ എന്നിവയുൾപ്പെടെ പോഡ്‌കാസ്‌റ്റിൽ റാഷി ചൗധരി പറയുകയുണ്ടായി.
സാമന്തയ്ക്ക് ഏകദേശം 100 ഗ്രാം പ്രോട്ടീൻ മതിയെന്നാണ് പോഡ്‌കാസ്‌റ്റിൽ പറയുന്നത്. 'ഞാൻ 100 ഗ്രാം പ്രോട്ടീൻ എടുക്കുന്നു, എനിക്ക് 50 കിലോ ഭാരമുണ്ട്' നടി പോഷകാഹാര വിദഗ്‌ധയായ റാഷി ചൗധരിയോട് വെളിപ്പെടുത്തി. എന്നാൽ 55-60 കിലോഗ്രാം ഭാരമുള്ള ഒരു ശരാശരി ഇന്ത്യൻ സ്ത്രീയുടെ കാര്യത്തെ കുറിച്ച് പോഡ്‌കാസ്‌റ്റിൽ ന്യൂട്രീഷനിസ്‌റ്റ് തന്നെ സംസാരിക്കുന്നുണ്ട്.
'ഏകദേശം 55-60 കിലോഗ്രാം ഭാരമുള്ള ഒരു ശരാശരി ഇന്ത്യൻ സ്ത്രീക്ക് 60-80 ഗ്രാം പ്രോട്ടീൻ ആവശ്യമാണ്, ശരിയായ ഭക്ഷണങ്ങൾ കഴിച്ചാൽ നിങ്ങൾക്ക് ഇത് കൃത്യമായി നേടാൻ കഴിയും, നിങ്ങൾ അത് നിങ്ങളുടെ ദിവസം മുഴുവൻ വ്യാപിപ്പിക്കേണ്ടതുണ്ട്. നല്ല നിലവാരമുള്ള പ്രോട്ടീൻ പൗഡർ ചേർത്താൽ 80 ഗ്രാം വരെ ലഭിക്കുന്നത് വളരെ എളുപ്പമാകും' അവർ പറയുന്നു.
മാത്രമല്ല അനാവശ്യമായി കൂടുതൽ പ്രോട്ടീൻ ചേർക്കുന്നത് തീയിൽ ഇന്ധനം ചേർക്കുന്നത് പോലെയാണെന്ന് അവർ വിശദീകരിക്കുന്നു, ഇത് വീക്കം, വയറു വീർക്കൽ അല്ലെങ്കിൽ മലബന്ധം പോലുള്ള കുടൽ പ്രശ്‌നങ്ങൾ എന്നിവയിലേക്ക് നയിച്ചേക്കാം. കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്നതിനൊപ്പം പ്രോട്ടീൻ ഉപഭോഗം ശരിയായി വർധിപ്പിക്കുന്നത് ആഗിരണത്തിനും മൊത്തത്തിലുള്ള ക്ഷേമത്തിനും വഴിയൊരുക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
അതേസമയം, സാമന്ത വിവാഹ ശേഷം ശാരീരിക ക്ഷമതയിൽ കാര്യമായ പ്രാധാന്യം കൊടുത്തു കൊണ്ടാണ് മുന്നോട്ട് പോവുന്നത്. വിവാഹത്തിന് മുമ്പുള്ളതിൽ നിന്ന് വ്യത്യസ്‌തമായി വളരെ മെലിഞ്ഞ ശരീര പ്രകൃതമാണ് ഇപ്പോൾ താരത്തിനുള്ളത്. ഇത് മേൽപ്പറഞ്ഞ പ്രോട്ടീൻ കൃത്യമായി ഡയറ്റിൽ ഉൾപ്പെടുത്തിയ ശേഷമുണ്ടായ മാറ്റമാണെന്ന് വ്യക്തമാണ്. കൃത്യമായ വ്യായാമവും അവർ ഇതിനോടൊപ്പം പിന്തുടരുന്നുണ്ട്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications