ബദാം ഡ്രൈഫ്രൂട്ട്‌സില്‍ കില്ലാടിയാണ്, ഭാരം മാത്രമല്ല കുടവയറും പോയി കിട്ടും; കഴിക്കേണ്ടത് ഇങ്ങനെ
നമ്മുടെ ശരീരം കുടവയറും പൊണ്ണത്തടിയുമെല്ലാം വരുമ്പോള്‍ വലിയ വെല്ലുവിളിയെയാണ് നേരിടുക. ഇതിനെ നേരിടുക കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. ചില കാര്യങ്ങള്‍ ശരീരത്തിലേക്ക് കൃത്യമായി എത്തിയാല്‍ മാത്രമേ അവയെ മറികടക്കാന്‍ സാധിക്കൂ. അതിനായി ആദ്യം ചെയ്യേണ്ടത്. കൊഴുപ്പിനെ കുറയ്ക്കുന്ന ഭക്ഷണം കഴിക്കുന്നതാണ്.
അത് നമ്മള്‍ ശ്രമിച്ചാല്‍ ചെയ്യാവുന്നതേയുള്ളൂ. ഡ്രൈ ഫ്രൂട്ട്‌സ് നമ്മുടെ ഡയറ്റില്‍ നിര്‍ബന്ധമായും ചേര്‍ക്കേണ്ട ഒന്നാണ്. കാരണം ശരീരത്തിലെ ചീത്ത കൊഴുപ്പുകളെ നീക്കം ചെയ്യാന്‍ ഇവയില്‍ പലതും സഹായിക്കും. ഒരു ചെറിയ അളവില്‍ കൂടുതല്‍ ഇവ കഴിക്കാനും പാടില്ല. അവ എതൊക്കെയാണെന്ന് നോക്കാം.

ഡ്രൈ ഫ്രൂട്‌സുകള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണകരമാണ്. നമ്മുടെ ഭാരം കുറയാനും, കുടവയറിന് ചുറ്റുമുള്ള കൊഴുപ്പിനെ നീക്കം ചെയ്യാനുമെല്ലാം ഇവ സഹായിക്കും. ഇതില്‍ ആദ്യത്തേത് ബദാമുകളാണ്. ബദാമുകളില്‍ ധാരാളം ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്.
അതുപോലെ ഫൈബറുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ഇവ കുതിര്‍ത്ത് വെച്ച് കഴിക്കുന്നതിലൂടെ ദഹനം വേഗത്തില്‍ സാധ്യമാകും. എന്‍സൈമുകളെ ഇവ ഉല്‍പ്പാദിപ്പിക്കും. അത് പോഷകങ്ങള്‍ ശരീരത്തിലേക്ക് വലിച്ചെടുക്കാന്‍ സഹായിക്കും. അതുപോലെ നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കാന്‍ ഫൈബര്‍ സഹായിക്കും.
ബദാമുകളില്‍ മോണോസാറ്റുറേറ്റഡ് ഫാറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ കുടവയറിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ സഹായിക്കും. അതിവേഗത്തില്‍ ശരീരത്തില്‍ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. അതുപോലെ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനും ഇവ സഹായിക്കും.
ബദാമുകളില്‍ ഉയര്‍ന്ന അളവില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിര്‍ത്തും. നമുക്ക് മധുരം കഴിക്കാനുള്ള ആസക്തിയെ കുറയ്ക്കും. ഇവയെല്ലാം ഭാരം കുറയ്ക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ക്ക് കരുത്ത് പകരും. അതുകൊണ്ട് ബദാമുകള്‍ നിത്യനേ 2 കഷ്ണം കഴിക്കാന്‍ ശ്രമിക്കുക.
വാല്‍നട്ടുകളും ബദാമിന് പുറമേ ഡയറ്റില്‍ഉള്‍പ്പെടുത്താം. ഇവയില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ എരിച്ചിലുകളെ ഇല്ലാതാക്കാനും ഇവ സഹായിക്കും. ഇവ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ചിട്ടായിരിക്കണം കഴിക്കേണ്ടത്. ഇതിലൂടെ പോഷകങ്ങള്‍ വാല്‍നട്ടില്‍ നിന്ന് കൂടുതലായി ശരീരത്തിലെത്താന്‍ സഹായിക്കും.
ഒമേഗ 3 ഫാറ്റി ആസിഡ് നമ്മുടെ ശരീരപോഷണത്തെ മെച്ചപ്പെടുത്തും. മെറ്റാബോളിസം മെച്ചപ്പെടുത്തുന്നതിലൂടെ നമ്മുടെ അമിത വിശപ്പും ഇല്ലാതാവും. അതിലൂടെ ഭാരം എളുപ്പത്തില്‍ കുറയ്ക്കാം. രണ്ടോ മൂന്നോ കഷ്ണം വാല്‍നട്ടുകള്‍ അതിരാവിലെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം കഴിക്കാന്‍ ശ്രമിക്കുക. ധാരാളം പോഷകങ്ങളും അതിലൂടെ ലഭിക്കും.












Click it and Unblock the Notifications