ആപ്പിള്‍ പൊളി മച്ചാനാണ്, കഴിച്ചാല്‍ ഗുണങ്ങള്‍ മാത്രമേ ഉള്ളൂ; കുടവയര്‍ മാത്രമല്ല ഭാരവും കുറയും ഇങ്ങനെ
ഭാരം കുറയ്ക്കണമെന്ന് നമ്മളെല്ലാവരും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന കാര്യങ്ങളായിരിക്കും. എന്നാല്‍ അത് പ്രതീക്ഷിച്ചത് പോലെ നടത്തിയെടുക്കാന്‍ സാധിക്കുന്നില്ല അല്ലേ. കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണത്. കാരണം കൃത്യമായ ഡയറ്റ് പിന്തുടരുക കുടവയറിനെയും പൊണ്ണത്തടിയെയും ഇല്ലാതാക്കാന്‍ നമുക്ക് ആവശ്യമാണ്.
അത് ഒട്ടും എളുപ്പമല്ലാത്ത കാര്യമാണ്. കലോറികള്‍ കുറഞ്ഞ, പ്രോട്ടീന്‍ അധികമുള്ള ഭക്ഷണങ്ങളാണ് നമ്മള്‍ കഴിക്കേണ്ടത്. എന്നാല്‍ പലപ്പോഴും അത് തെറ്റിപ്പോകാറുണ്ട്. അത് ഇന്ന് മുതല്‍ ഫ്രൂട്ട്‌സ് ഉപയോഗിച്ചുള്ള ഡയറ്റ് നിങ്ങള്‍ പിന്തുടരുക. അത്ഭുതകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കും.

നിങ്ങള്‍ ഡയറ്റില്‍ ആദ്യം തന്നെ ഉള്‍പ്പെടുത്തേണ്ടത് ആപ്പിളുകളാണ്. ആര്‍ക്കാണ് ആപ്പിള്‍ ഇഷ്ടമല്ലാത്തത്. ശരീരത്തിന് വേണ്ട മധുരം ഇവയില്‍ നിന്ന് ലഭിക്കും. അതിലൂടെ അനാരോഗ്യകരമായ മധുരത്തെയും പഞ്ചസാരയെയും പൂര്‍ണമായും നമുക്ക് ഒഴിവാക്കാന്‍ സാധിക്കും. കാരണം ആപ്പിളില്‍ ഉയര്‍ന്ന അളവില്‍ ഫൈബറുണ്ട്.
ഇവ നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കുന്ന സുപ്രധാന ഘടകമാണ്. അത്തരം നിയന്ത്രണങ്ങള്‍ ഉണ്ടായാല്‍ കലോറികള്‍ അമിതമായി ശരീരത്തിലെത്തില്ല. ദീര്‍ഘനേരം നമുക്ക് വയര്‍ നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെടും. കലോറി തീരെ കുറവാണ് ആപ്പിളുകളില്‍. ഇവ ലഘുഭക്ഷണമായും നമുക്ക് കഴിക്കാം. സലാഡുകളില്‍ ഉള്‍പ്പെടുത്താം. അതുപോലെ കറുവപ്പട്ട ചേര്‍ത്ത് ഇവ പാകം ചെയ്ത് ഡെസേര്‍ട്ടായും കഴിക്കാവുന്നതാണ്.
കിവി പഴം ഡയറ്റില്‍ ഇനി മുതല്‍ ഉള്‍പ്പെടുത്തണം. ആപ്പിളുകള്‍ പോലെ കുറച്ച് ചെലവേറിയ പഴമാണ് കിവി. വിറ്റാമിന്‍ സി, ഇ, എന്നിവയാല്‍ സമ്പുഷ്ടമാണ് കിവി പഴം. അതുപോലെ ഫൈബറുമുണ്ട്. ശരീരത്തെ ഹെല്‍ത്തിയാക്കി മാറ്റാന്‍ മറ്റൊന്നും വേണ്ട. ചിലപ്പോള്‍ ഇതിന്റെ സ്വാദ് മാത്രമാണ് നമുക്ക് ഇഷ്ടപ്പെടാതിരിക്കുക.
അത് കഴിച്ച് ശീലിച്ചാല്‍ ആ പ്രശ്‌നം മാറി കിട്ടും. ഇവയില്‍ കലോറികള്‍ വളരെ കുറവാണ്. നമ്മുടെ ദഹനത്തെ ഇവ സഹായിക്കും. കാരണം പ്രകൃതിദത്തമായ എന്‍സൈമുകള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. തൊലി അടക്കം ചേര്‍ത്ത് കിവി പഴം കഴിക്കുക. ഇതോടെ കൂടുതല്‍ ഫൈബര്‍ ശരീരത്തിലെത്തും. ഇത് സ്മൂത്തികളില്‍ നിങ്ങള്‍ക്ക് ചേര്‍ക്കാം. യോഗര്‍ട്ടിനും സിറിയലുകള്‍ക്കും ടോപ്പിംഗായി ഇവ ഉള്‍പ്പെടുത്താം.
തണ്ണിമത്തനും അതുപോലെ മികച്ചൊരു ഫ്രൂട്ടാണ്. ഇതിലും കലോറികള്‍ വളരെ കുറവാണ്. അതുപോലെ നല്ലൊരു ശതമാനവും ജലമാണ്. ശരീരത്തെ ഉന്മേഷത്തോടെ നിലനില്‍ക്കാന്‍ ഇത് സഹായിക്കും. ഇതൊരു ലഘുഭക്ഷണമായും കരുതാം. ഇവ കഴിക്കുന്നതിലൂടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താനും സാധിക്കും. സലാഡുകളിലും സ്മൂത്തികളിലും ഇവ ഉള്‍പ്പെടുത്താവുന്നതാണ്.












Click it and Unblock the Notifications