ജിലേബിയും സമൂസയുമൊന്നും ഇന്ത്യക്കാരല്ലേ? വിദേശത്ത് നിന്ന് വന്ന് നാട്ടുകാരായ 5 ഭക്ഷണങ്ങൾ ഇതാ

നമ്മുടെ നാട്ടിലെ പല ഭക്ഷണങ്ങളും ലോകമാകെ പേരുകേട്ടവയാണ്. നമ്മുടെ നാടൻ രുചികൾക്കും മസാലക്കൂട്ടുകൾക്കും വിദേശികൾക്കിടയിലും ആരാധകരുണ്ട്. സമൂസയും ജിലേബിയും ഗുലാബ് ജാമുനുമൊക്കെ ഇഷ്ടപ്പെടാത്തവരായി ആരാണ് ഉളളത്.

ഈ സമൂസയും ജിലേബിയും ഒക്കെ നമ്മുടെ സ്വന്തം നാട്ടിൽ തന്നെ ഉളളവരാണ് എന്നാണല്ലോ നമ്മുടെയൊക്കെ ധാരണ. എന്നാൽ ഈ ഭക്ഷണങ്ങളൊക്കെ യഥാർത്ഥത്തിൽ വിദേശികളാണെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ. നമ്മുടെ രാജ്യത്തേക്ക് വന്ന സഞ്ചാരികളും വ്യാപാരികളും കൊണ്ടുവന്നതാണ് ഇവയിൽ പലതും.

1. സമൂസ

ഉത്തരേന്ത്യയെന്നോ ദക്ഷിണേന്ത്യയെന്നോ വ്യത്യാസം ഇല്ലാതെ എല്ലാവരുടേയും പ്രിയപ്പെട്ട ഭക്ഷണമാണ് സമൂസ. വൈകുന്നേരും ചായ കുടിക്കുമ്പോൾ കൂടെ സമൂസ കൂടെ ഉണ്ടെങ്കിൽ പിന്നെ പറയേണ്ട. സമൂസ പിറന്നത് പക്ഷേ ഇന്ത്യയിലല്ല. ഉള്ളിൽ മസാലകൾ നിറച്ച പലഹാരങ്ങൾ പ്രചാരത്തിലുണ്ടായിരുന്ന മധ്യേഷ്യയിൽ നിന്നുമാണ് സമൂസയുടെ വരവ്. പിന്നീട് നമ്മുടെ പാചകക്കാർ സ്വന്തം കയ്യിൽ നിന്നിട്ടതാണ് ഇന്ന് കാണുന്ന പലതരം ഫില്ലിംഗുകളുളള സമൂസകൾ.

Jalebi

2. ജിലേബി

മധുരം ഇഷ്ടപ്പെടുന്നവർക്ക് എപ്പോഴും പ്രിയപ്പെട്ട പലഹാരമാണ് ജിലേബി. ജിലേബിയുടെ തുടക്കം പശ്ചിമേഷ്യയിലാണ്. സലാബിയ എന്ന പേരിൽ അവിടെ തയ്യാറാക്കിയിരുന്ന സമാനമായ മധുരപലഹാരം കാലക്രമേണ ഇന്ത്യയിലേക്ക് എത്തുകയായിരുന്നു. പുളിപ്പിച്ച മാവ് ചുരുളുകളാക്കി എണ്ണയിൽ വറുത്ത് പഞ്ചസാരപ്പാനിയിൽ മുക്കിയെടുക്കുന്ന രീതിയിലേക്ക് ഈ പലഹാരം പിന്നീട് മാറുകയായിരുന്നു.

കണ്ണടയിൽ പാടുകളും പൊടിയുമാണോ? കണ്ണട വൃത്തിയാക്കാൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത 5 കാര്യങ്ങൾ
കണ്ണടയിൽ പാടുകളും പൊടിയുമാണോ? കണ്ണട വൃത്തിയാക്കാൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത 5 കാര്യങ്ങൾ

3. ബിരിയാണി

ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഏതെന്ന് ചോദിച്ചാൽ ബിരിയാണി എന്ന് ഉത്തരം പറയുന്നവരാണ് നമ്മളിൽ ഭൂരിപക്ഷവും. ബിരിയാണിയുടെ ജന്മനാട് പക്ഷേ ഇന്ത്യയല്ല. ബിരിയാണിയുടെ പാചകചരിത്രത്തിന് പേർഷ്യൻ, മധ്യേഷ്യൻ ഭക്ഷണസംസ്കാരങ്ങളുമായി അടുത്ത ബന്ധമുണ്ട്. ബിരിയാൻ എന്ന പേർഷ്യൻ വാക്കിൽ നിന്നാണ് ഈ പേര് ഉണ്ടായത്. ഇവിടെ എത്തിയ ശേഷം പ്രാദേശിക പാചകക്കാർ നമ്മുടെ നാട്ടിലെ സുഗന്ധവ്യഞ്ജനങ്ങളും പാചകരീതികളും ചേരുവകളും ഉൾപ്പെടുത്തി ഉണ്ടാക്കിയ ബിരിയാണിയാണ് ഇന്ന് കാണുന്നത്.

4. നാൻ

പേർഷ്യൻ, മധ്യേഷ്യൻ നാടുകളിൽ നാനിന് സമാനമായ റൊട്ടികൾ പണ്ട് തൊട്ടേ പാചകം ചെയ്തിരുന്നു. ഇന്ത്യയിലെത്തിയ നാൻ ഉത്തരേന്ത്യയിൽ പിന്നീട് നിത്യജീവിതത്തിന്റെ ഭാഗമായ ഭക്ഷണമായി മാറി. ബട്ടർ നാൻ, ഗാർലിക് നാൻ, സ്റ്റഫ്ഡ് നാൻ തുടങ്ങിയ നിരവധി നാനുകൾ മലയാളികൾക്കും പ്രിയപ്പെട്ടതാണ്.

5. ഗുലാബ് ജാമുൻ

മധുരപ്രിയർക്ക് ഏറ്റവും പ്രിയപ്പെട്ട പലഹാരങ്ങളിലൊന്നാണ് ഗുലാബ് ജാമുൻ എന്ന് വേണമെങ്കിൽ പറയാം. ഏറ്റവും പ്രശസ്തമായ ഇന്ത്യൻ മധുരപലഹാരമെന്ന് അറിയപ്പെടുന്നുണ്ടെങ്കിലും ഗുലാബ് ജാമുൻ വരുന്നത് പേർഷ്യൻ, മിഡിൽ ഈസ്റ്റേൺ നാടുകളിൽ നിന്നാണ്. ലുഖ്മത്ത് അൽ-ഖാദി പോലുളള മധുരപലഹാരങ്ങളുമായി ഗുലാബ് ജാമുന് സാമ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma