കാറിന്റെ വയറിംഗ് എലി കടിച്ച് മുറിച്ചിടുന്നുണ്ടോ? എലികളെ തുരത്താനുളള എളുപ്പ വഴികളിതാ

സ്വന്തമായി കാറുളള ആളുകളിൽ പലരും ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിട്ടിട്ടുളള പ്രശ്നമായിരിക്കും കാറിന്റെ വയറിംഗ് എലി കടിച്ച് മുറിക്കുന്നത്. പലപ്പോഴും രാവിലെ കാർ എടുത്ത് പുറത്ത് പോകാൻ ഒരുങ്ങുമ്പോഴായിരിക്കും എലി പണി ഒപ്പിച്ച വിവരം അറിയുന്നത്.

എഞ്ചിൻ ഭാഗം എലികൾക്ക് വളരെ പ്രിയപ്പെട്ടതാണ്. കാറുകളിലെ വയറിംഗുകളിൽ ഉപയോഗിക്കുന്ന സോയ അധിഷ്ഠിത ഇൻസുലേഷൻ കോട്ടിംഗ് ആണ് ഇതിന് കാരണം. ഇത്തരത്തിൽ പണി കിട്ടുന്നതിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം എന്നല്ലേ..

കാർ നിർത്തിയിടുന്ന സ്ഥലം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണവും സുരക്ഷിതമായ ഒളിത്താവളവും ഉള്ളിടത്തേക്കാണ് എലികൾ വരുന്നത്. കാർഡ്ബോർഡ് പെട്ടികൾ, പഴയ ടയറുകൾ, കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ എന്നിവയൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തുക. വൃത്തിയുള്ള ഒരു പാർക്കിംഗ് സ്ഥലമാണ് ആദ്യത്തെയും ഏറ്റവും ചെലവ് കുറഞ്ഞതുമായ പ്രതിരോധ മാർഗ്ഗം.

Rats

എലികൾക്ക് മണം പിടിക്കാനുളള പ്രത്യേക കഴിവുണ്ട്. ചില പ്രത്യേക ഗന്ധങ്ങൾ അവയെ അകറ്റി നിർത്തും. പെപ്പർമിന്റ് ഓയിൽ അഥവാ പുതിന എണ്ണ എലികളെ തുരത്താൻ മികച്ച വഴിയാണ്. കുറച്ച് പഞ്ഞി എടുത്ത് അതിൽ ഏതാനും തുള്ളി പെപ്പർമിന്റ് ഓയിൽ ഒഴിച്ച് എൻജിന് സമീപവും, ഡിക്കിയിലും ടയറുകൾക്ക് ചുറ്റുമായി വെക്കുക.ഗ്രാമ്പൂ, കർപ്പൂരം, ഉണക്കമുളക് എന്നിവയും ഇതേ രീതിയിൽ പരീക്ഷിക്കാവുന്നതാണ്.

നിങ്ങളുടെ നെറ്റിയിൽ കുഞ്ഞ് കുഞ്ഞ് കുരുക്കളുണ്ടോ? മാറ്റാനുളള 5 വഴികൾ ഇതാ
നിങ്ങളുടെ നെറ്റിയിൽ കുഞ്ഞ് കുഞ്ഞ് കുരുക്കളുണ്ടോ? മാറ്റാനുളള 5 വഴികൾ ഇതാ

ഇതല്ലാതെ വീട്ടിൽ തന്നെ നിങ്ങൾക്ക് എലിയെ ഓടിക്കാനുളള സ്പ്രേ തയ്യാറാക്കാവുന്നതുമാണ്. വെള്ളത്തിൽ ഏതാനും തുള്ളി പെപ്പർമിന്റ് ഓയിലോ യൂക്കാലിപ്റ്റസ് ഓയിലോ ചേർക്കുക. ഒപ്പം നേർപ്പിച്ച വെളുത്തുള്ളി നീരോ മുളക് സത്തോ അല്പം കലർത്തി വീൽ വെല്ലുകൾക്ക് ചുറ്റും, കാറിന്റെ അടിഭാഗത്തും, പാർക്കിംഗ് സ്ഥലത്തും നേരിയ തോതിൽ സ്പ്രേ ചെയ്യുക. ഓട്ടോമൊബൈൽ ഷോപ്പുകളിൽ നിന്ന് എലികളെ അകറ്റുന്ന സ്പ്രേകൾ വാങ്ങാനും ലഭിക്കും.

എലികൾക്ക് കാറിന് അകത്തേക്ക് കയറാവുന്ന വഴികൾ അടയ്ക്കുക. വളരെ ചെറിയ വിടവുകളിലൂടെ പോലും എലികൾക്ക് നുഴഞ്ഞുകയറാൻ സാധിക്കും. ഫയർവാൾ, എയർ വെന്റുകൾ, കാറിന്റെ അടിഭാഗത്ത് പൈപ്പുകളും കേബിളുകളും കടന്നുപോകുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലെ വിടവുകൾ പരിശോധിക്കുക. മാത്രമല്ല നല്ല വെളിച്ചമുള്ള സ്ഥലത്ത് കാർ പാർക്ക് ചെയ്യുന്നതും ബോണറ്റിനടിയിൽ ഒരു ചെറിയ എൽഇഡി ലൈറ്റ് തെളിച്ചിടുന്നതും എലികളെ അകറ്റി നിർത്താൻ സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma