നിങ്ങളുടെ നെറ്റിയിൽ കുഞ്ഞ് കുഞ്ഞ് കുരുക്കളുണ്ടോ? മാറ്റാനുളള 5 വഴികൾ ഇതാ

നമ്മളിൽ പലർക്കും മുഖത്ത് പ്രശ്നങ്ങൾ ഒന്നും ഇല്ലെങ്കിലും നെറ്റിയിൽ ചെറിയ ചെറിയ കുരുക്കൾ പതിവായി കാണാറുണ്ട്. ചിലർക്കത് നിറമില്ലാത്ത ചെറിയ പാടുകൾ ആയിട്ടായിരിക്കും. ചിലർക്ക് വൈറ്റ് ഹെഡ്സ് ആയിട്ടായിരിക്കും. അല്ലെങ്കിൽ നെറ്റിയിൽ പരുപരുപ്പ് പോലെ അനുഭവപ്പെടുന്നതും ആകാം.

ഈ കുരുക്കൾ ഉണ്ടാകാൻ പല കാരണങ്ങളും ഉണ്ട്. ചിലപ്പോൾ ചർമ്മത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകുന്നതാകാം. അല്ലെങ്കിൽ മുഖത്തോ മുടിയിലോ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ കാരണവും ആകാം. ഈ കുരുക്കൾ മാറ്റാനുളള 5 വഴികൾ നോക്കാം.

1. ദിവസവും രണ്ട് നേരം മുഖം കഴുകുന്നത് ശീലമാക്കുക. അതിന് മൃദുവായ ഫേസ് വാഷ് വേണം ഉപയോഗിക്കാൻ. രാവിലെ ഉണർന്നയുടനെയും രാത്രി ഉറങ്ങുന്നതിന് തൊട്ടുമുമ്പും മുഖം കഴുകുന്നുണ്ടെന്ന് ഉറപ്പാക്കുക. ഒരിക്കലും അമിതമായി മുഖം ഉരച്ച് കഴുകരുത്. അത് ചർമ്മത്തിൽ അസ്വസ്ഥതയുണ്ടാക്കുകയും കുരുക്കൾ കൂടാൻ കാരണമാവുകയും ചെയ്യും.

Skin Care

2. സാലിസിലിക് ആസിഡ്

ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കാനും മൃതകോശങ്ങളെ നീക്കം ചെയ്യാനും അടഞ്ഞുപോയ സുഷിരങ്ങൾ തുറക്കാനും സഹായിക്കുന്നതാണ് സാലിസിലിക് ആസിഡ്. ഇത് അടങ്ങിയ വീര്യം കുറഞ്ഞ ഉത്പന്നങ്ങൾ നെറ്റിയിലെ കുരുക്കൾ മാറ്റാനായി ഉപയോഗിക്കാം. ഇതിനൊപ്പം മറ്റ് ഉൽപ്പന്നങ്ങൾ മുഖത്ത് ഉപയോഗിക്കാതിരിക്കുക. ആദ്യം പാച്ച് ടെസ്റ്റ് നടത്തിയ ശേഷം വേണം ഉപയോഗിക്കാൻ.

3. ജലാംശം നിലനിർത്തുക

ചർമ്മത്തിന് ഈർപ്പം വളരെ ആവശ്യമാണ്. അതുകൊണ്ട് മോയിസ്ചറൈസറുകൾ ഒഴിവാക്കാതിരിക്കുക. ചർമ്മത്തിന് പോഷണം നൽകുന്ന ഗ്ലിസറിൻ അല്ലെങ്കിൽ ഹൈലൂറോണിക് ആസിഡ് എന്നിവ അടങ്ങിയ മോയിസ്ചറൈസറുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

അഭിഭാഷക ഉറങ്ങുകയായിരുന്നുവെന്ന പരാമർശം, ടിബി മിനിക്ക് തിരിച്ചടി, ജഡ്ജിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി
അഭിഭാഷക ഉറങ്ങുകയായിരുന്നുവെന്ന പരാമർശം, ടിബി മിനിക്ക് തിരിച്ചടി, ജഡ്ജിക്കെതിരായ ഹർജി ഹൈക്കോടതി തള്ളി

4. മുടിയിൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ

നിങ്ങളുടെ മുടിയിൽ ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ നെറ്റിയിൽ തട്ടാതിരിക്കാൻ ശ്രദ്ധിക്കണം. നിങ്ങൾ പതിവായി ഹെയർ ഓയിലുകൾ, ലീവ്-ഇൻ കണ്ടീഷണറുകൾ, സ്റ്റൈലിംഗ് ക്രീമുകൾ അല്ലെങ്കിൽ സെറമുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ ഈ ശ്രദ്ധ നിർബന്ധമായും വേണം. മുടി മുഖത്തേക്ക് വീഴാതെ ഒതുക്കി വെക്കാൻ ശ്രമിക്കുക. തലയിണ ഉറകൾ കൃത്യമായ ഇടവേളകളിൽ മാറ്റുക.

5. കനത്ത മേക്കപ്പ്

നിങ്ങൾ ദിവസവും മേക്കപ്പ് ചെയ്യുന്ന ആളാണെങ്കിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ നിങ്ങളുടെ ചർമ്മത്തിന് അനുയോജ്യമായവ തന്നെയാണോ എന്നത് ഉറപ്പാക്കുക. ചില ഉത്പന്നങ്ങൾ മുഖത്തെ ചർമ്മത്തിലെ സുഷിരങ്ങൾ അടഞ്ഞുപോകാൻ കാരണമാകും. ഉറങ്ങുന്നതിനുമുമ്പ് എപ്പോഴും മേക്കപ്പ് നീക്കം ചെയ്യുകയും ചെയ്യുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma