വെണ്ണപഴം കൊണ്ട ഒന്നല്ല 2 ഗുണങ്ങളുണ്ട്, കുടവയര്‍ പെട്ടെന്ന് ഇല്ലാതാവും, കഴിക്കേണ്ടത് ഇങ്ങനെ
കുടവയര്‍ ശരിക്കുമൊരു വില്ലനാണ്. നമ്മുടെ ശരീരത്തെ വല്ലാതെ ഫിറ്റ്‌നെസ് ഇല്ലായ്മയിലേക്ക് തള്ളിവിടാന്‍ ഇവയ്ക്ക് സാധിക്കും. അതുപോലെ തന്നെയാണ് പൊണ്ണത്തടിയും അമിത ഭാരവും. രണ്ടും അപകടകാരികളാണ്. ഇവ നേരിടാന്‍ നമ്മള്‍ തന്നെ ഡയറ്റില്‍ മാറ്റം കൊണ്ടുവരണം. പ്രോട്ടീന്‍ അധികമുള്ള പഴങ്ങള്‍ ധാരാളം കഴിക്കാന്‍ നമ്മള്‍ ശ്രമിക്കണം.
എങ്കില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. കാരണം ഭാരം കുറയ്ക്കുന്നതിന് ഏറ്റവും ആവശ്യം പ്രോട്ടീനുകളാണ്. അത്തരം ചില ഫ്രൂട്ട്‌സുകള്‍ നമുക്ക് എളുപ്പത്തില്‍ വാങ്ങാന്‍ ലഭിക്കും. ഏതൊക്കെയാണ് അവയെന്ന് നമുക്ക് പരിശോധിക്കാം.

നമ്മുടെ ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടത് വെണ്ണപഴമാണ്. ഒരുപാട് ഗുണങ്ങള്‍ വെണ്ണപ്പഴത്തിലുണ്ട്. പ്രോട്ടീനുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളെയും കലവറയാണ് അവക്കാഡോ അഥവാ വെണ്ണപ്പഴം. ഇവ നമുക്ക് ജ്യൂസ് രൂപത്തില്‍ കഴിക്കാവുന്നതാണ്. കൊഴുപ്പ് കുറഞ്ഞ പാല്‍ ജ്യൂസ് അടിക്കുമ്പോള്‍ ഉള്‍പ്പെടുത്താവുന്നതാണ്.
ആരോഗ്യകരമായ കൊഴുപ്പായത് കൊണ്ട് ഇവ ശരീര വണ്ണത്തെ ബാധിക്കില്ല. അതുപോലെ ഫൈബറും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അത് നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും. വിറ്റാമിന്‍ എ, കെ എന്നിവയും നല്ല രീതിയില്‍ തന്നെ വെണ്ണപഴത്തില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ ബിയില്‍ വരുന്ന നിരവധി കാര്യങ്ങളും വെണ്ണപഴത്തിലുണ്ട്.
വെണ്ണപഴത്തില്‍ കലോറികള്‍ വളരെ കുറവുമാണ്. ശരീരത്തിലേക്ക് കലോറികള്‍ കുറഞ്ഞ ഭക്ഷണമെത്തുമ്പോള്‍ അത് ശരീര ഭാരം കുറയ്ക്കാന്‍ സഹായിക്കും. ആവശ്യമായ പ്രോട്ടീനുകളും വെണ്ണപഴത്തില്‍ ഉള്ളത് കൊണ്ട് ഗുണങ്ങളെല്ലാം ഒന്നില്‍ നിന്ന് ലഭിക്കും. വളരെ കുറച്ച് കകാര്‍ബോഹൈഡ്രേറ്റുകള്‍ മാത്രമേ ഇവയില്‍ ഉള്ളൂ.
ഇനി ഇവ എന്തൊക്കെ കാര്യങ്ങളില്‍ ഉള്‍പ്പെടുത്താനാവുമെന്ന് പറഞ്ഞുതരാം. മികച്ചൊരു സലാഡില്‍ വെണ്ണപഴം അവിഭാജ്യ ഘടകമാണ്. അതുപോലെ കാര്‍ബോഹൈഡ്രേറ്റുകള്‍ കുറഞ്ഞ ടോസ്റ്റുകളിലും ഇവ ഉള്‍പ്പെടുത്താം. ബ്രെഡ് കൊണ്ടുള്ള ടോസ്റ്റുകളിലും ഇവയാകാം. മികച്ച സ്മൂത്തികളും വെണ്ണപഴം കൊണ്ട് ഉണ്ടാക്കാം.
ഓറഞ്ചുകളെ കുറിച്ച് പ്രത്യേകം പറയേണ്ടതില്ല. ഗുണങ്ങള്‍ മാത്രമേ ഓറഞ്ചില്‍ ഉള്ളൂ. മികച്ചൊരു സിട്രസ് ഫ്രൂട്ടാണ് ഇവ. പ്രോട്ടീനുകളും വിറ്റാമിന്‍ സിയും ഓറഞ്ചില്‍ നിറഞ്ഞിരിക്കുന്നുണ്ട്. ഇവ രണ്ടും ഭാരം കുറയ്ക്കുന്നതിനും കുടവയര്‍ ഇല്ലാതാക്കുന്നതിനും ഏറ്റവും അത്യാവശ്യമാണ്.
അതുപോലെ നമ്മുടെ ചര്‍മത്തെ ഏറ്റവും മൃദുവാക്കി മാറ്റും. അതിലൂടെ തിളങ്ങി നില്‍ക്കും. രോഗപ്രതിരോധ ശേഷിയും ഇവ സമ്മാനിക്കും. ഓറഞ്ചില്‍ ഡയറ്ററി ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ഡയറ്റിന് ഏറെ ഉപകാരപ്പെടും. കാരണം നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കാന്‍ ഇവയ്ക്ക് സാധിക്കും. അതുപോലെ ദഹനവും മെച്ചപ്പെടുത്തും. ദഹനമില്ലായ്മയെയും ഇവ ഇല്ലാതാക്കും.












Click it and Unblock the Notifications