വാഴപ്പഴം കൈയ്യിലുണ്ടോ? ഇങ്ങനെ കഴിച്ചുനോക്കൂ, പിന്നെ കുടവയറിനെ പേടിക്കേണ്ട കാര്യമില്ല
പൊണ്ണത്തടിയും കുടവയറും അമിത ഭാരവും കൊണ്ട് പൊറുതി മുട്ടിയെങ്കില്‍ കിടിലനൊരു ഡയറ്റ് നിങ്ങള്‍ക്ക് ആവശ്യമാണ്. അതിന് ഏറ്റവും നല്ലത് ഫ്രൂട്ട്‌സ് ഡയറ്റാണ്. പൊതുവേ പഴങ്ങളെ കുറിച്ച് തെറ്റിദ്ധാരണ ആളുകള്‍ക്കിടയിലുണ്ട്. ചിലത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വരെ പറയാറുണ്ട്. എന്നാല്‍ അത്തരം തെറ്റിദ്ധരിക്കപ്പെട്ട പല പഴങ്ങളും ഒരുപാട് ഗുണങ്ങള്‍ ഉള്ളവയാണ്.
അതില്‍ ആദ്യത്തേതാണ് വാഴപ്പഴം. ഇത്രയധികം ഗുണങ്ങള്‍ ഉള്ള പഴം വേറെയില്ലെന്ന് പറയാം. തീര്‍ച്ചയായും നിങ്ങളുടെ ഭാരം വേഗത്തില്‍ ഇവ കുറയ്ക്കും. വാഴപ്പഴം പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുന്ന പഴമാണ്. ഇവയില്‍ മധുരം അധികമാണ് എന്ന കാരണത്താല്‍ പലരും ഒഴിവാക്കാന്‍ നിര്‍ദേശിക്കാറുണ്ട്.

കാരണം ഒരു ശരാശരി വലിപ്പമുള്ള വാഴപ്പഴത്തില്‍ 14 ഗ്രാം പ്രകൃതിദത്തമായ മധുരമുണ്ട്. ഡയറ്റിന് മധുരം അത്ര നല്ല കാര്യമല്ലെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. അതുകൊണ്ടാണ് പലരും ഇത് ഒഴിവാക്കുന്നത്. പക്ഷേ ഇതൊരു തെറ്റിദ്ധാരണാണ്. എത്രത്തോളം പഴുത്തതാണ് വാഴപ്പഴം എന്നതിനെ ആശ്രയിച്ചാണ് മധുരത്തിന്റെ അളവുണ്ടാവും.
അധികം പാകമാവാത്ത വാഴപ്പഴം ധൈര്യമായി കഴിക്കാവുന്നതാണ്. ഇവയില്‍ മധുരം വളരെ കുറവായിരിക്കും. ഗ്രീന്‍ ബനാന എന്ന് തന്നെ ഇവയെ വിളിക്കാറുണ്ട്. നമ്മുടെ ആരോഗ്യകരമായ ദഹനത്തിനും വിശപ്പിനെ ശമിപ്പിക്കാനുമെല്ലാം ഇവ മികച്ചതാണ്. അതോടൊപ്പം വേഗത്തില്‍ നമ്മുടെ ഭാരം കുറയ്ക്കാനും സഹായിക്കും.
ഇനി നിങ്ങള്‍ക്ക് പഴുത്ത വാഴപ്പഴം തന്നെ കഴിക്കണമെന്നുണ്ടെങ്കിലും അത് കഴിക്കാവുന്നതാണ്. ഇവ ഒരിക്കലും നിങ്ങളുടെ ശരീരത്തെ ബാധിക്കില്ല. കാരണം വാഴപ്പഴത്തിലുള്ള മധുരത്തില്‍ വളരെ കുറഞ്ഞ അളവിലാണ് ഗ്ലൈക്കെമിക് സൂചികയുള്ളത്. അതിനര്‍ത്ഥം ഇവ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവാണ് പതിയെ ഉയര്‍ത്തുക.
അത് വലിയ അളവില്‍ ഉയര്‍ത്തി ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വാഴപ്പഴത്തില്‍ 105 കലോറികള്‍ ഉണ്ട്. അതുപോലെ മൂന്ന് ഗ്രാം ഫൈബര്‍ ഒരു വാഴപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ അമിത വിശപ്പിനെ തടയും. ഭാരം കുറയ്ക്കുന്നത് മാത്രമല്ല കുടവയറിനെയും ഇവ എളുപ്പത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കും.
വാഴപ്പഴം കൊണ്ട് സ്മൂത്തികള്‍ വരെ നമുക്ക് ഉണ്ടാക്കി കഴിക്കാം. ഫൈബര്‍ ശരീരത്തിലെത്തുന്നത് ഇതിലൂടെ വര്‍ധിക്കും. വാഴപ്പഴത്തിനൊപ്പം തന്നെ മാങ്ങകളും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്തരുതെന്ന് പലരും പറയാറുണ്ട്. എന്നാല്‍ അത് തെറ്റായ കാര്യമാണ്. മാങ്ങയില്‍ മൂന്ന് ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്.
ഒരു കപ്പില്‍ 99 കലോറികളാണ് ഉള്ളത്. കലോറികള്‍ ധാരാളമുള്ള ലഘുഭക്ഷണങ്ങള്‍ക്ക് പകരം ഇവ ഇനി കഴിക്കാവുന്നതാണ്. അതിലൂടെ വിശപ്പും കുറയും ആവശ്യത്തിന് മധുരവും ശരീരത്തിലെത്തും. മാങ്കോ കോക്കനട്ട് ചിയ പുഡ്ഡിംഗ് നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്നതാണ്. ഒരിക്കലും ഇവ ശരീരത്തെ ദോഷകരമായി ബാധിക്കില്ല.












Click it and Unblock the Notifications