എന്തൊരു കുടവയറാടോ ഇത്, ഇങ്ങനെ കേട്ട് തുടങ്ങിയോ? കക്കിരിയും പുതിനയും ചേര്‍ത്ത് കഴിച്ചുനോക്കൂ ഇങ്ങനെ
നമ്മുടെ ശരീരത്തിലെ വലിയൊരു വില്ലനാണ് കുടവയര്‍. ഒരിക്കല്‍ വന്നാല്‍ അത് മാറ്റിയെടുക്കാന്‍ നന്നായി തന്നെ നമ്മള്‍ കഷ്ടപ്പെടേണ്ടി വരും. അതേസമയം കുടവയര്‍ നമ്മുടെ തന്നെ കൈയ്യിലിരിപ്പ് കൊണ്ടാണ് തേടി വരുന്നതെന്ന് പറഞ്ഞാലും തെറ്റില്ല. കാരണം തീര്‍ത്തും അനാരോഗ്യകരമായ ഭക്ഷണശൈലിയാണ് അതിന് പ്രധാന കാരണം.
നമ്മുടെ ശരീരത്തില്‍ അനാവശ്യമായി ചീത്ത കൊഴുപ്പ് അടിഞ്ഞുകൂടാന്‍ സഹായിക്കുന്നത് ഈ ഭക്ഷണ ശൈലി കാരണമാണ്. ജങ്ക് ഫുഡുകളാണ് പ്രധാനമായും വില്ലന്‍. യഥാര്‍ഥത്തില്‍ നമ്മുടെ ശരീരത്തിന് ആവശ്യമായ യാതൊന്നും തന്നെ ജങ്ക് ഫുഡുകളില്ല. പകരം ഇക്കാര്യങ്ങള്‍ കഴിച്ചാല്‍ കുടവയറിനെ പുഷ്പം പോലെ ഇല്ലാതാക്കാന്‍ സാധിക്കും.

കക്കിരി ശരീരത്തിന് ഏറെ ഗുണം ചെയ്യുന്നൊരു കാര്യമാണ്. ജലാംശം ധാരാളം അടങ്ങിയതാണ് ഈ പച്ചക്കറി. നമ്മുടെ ശരീരത്തെ മൊത്തത്തില്‍ ഒന്ന് തണുപ്പിക്കാന്‍ കക്കിരിക്ക് സാധിക്കും. നിങ്ങളുടെ ഒരു ദിനം തുടങ്ങുന്നത് ഏറ്റവും ആരോഗ്യപരമായിട്ടായിരിക്കണം. വേഗത്തില്‍ കുടവയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന കാര്യമാണ് കക്കിരിയും പുതിനയിലകളും ചേര്‍ത്തുള്ള പാനീയം.
ഇവ രണ്ടും ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളി നമ്മളെ ആരോഗ്യവാന്‍മാരാക്കും. ഡിറ്റോക്‌സ് വാട്ടര്‍ എന്നാണ് ഇവ അറിയപ്പെടുന്നത്. കക്കിരികള്‍ ആന്റിഓക്‌സിഡന്റിനാല്‍ സമ്പന്നമാണ്. അതുപോലെ പുതിനയിലകള്‍ നമ്മുടെ ദഹനത്തെ മികച്ചതാക്കും. ഇത് രണ്ടും ലഭിക്കുന്നതോടെ ദഹനം വേഗത്തിലാവും. അത് ഭാരം കുറയ്ക്കാനും കുടവയറിനെ ഇല്ലാതാക്കാനുമെല്ലാം മികച്ചതാണ്.
ഗ്രീന്‍ ടീയെ കുറിച്ച് അധികം ആരും പറഞ്ഞുതരേണ്ടതില്ല. നമ്മുടെ ശരീരത്തിന് ഏറ്റവും ആരോഗ്യപ്രദമാണ് ഈ ചായ. നിത്യേന രാവിലെ ഒരു കപ്പ് ഗ്രീന്‍ ടീ കുടിച്ചാല്‍ അമ്പരപ്പിക്കുന്ന മാറ്റം കാണാം. കക്കിരിയും പുതിനയും ചേര്‍ത്ത വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തിയ പോലെ ഇനി മുതല്‍ ഗ്രീന്‍ ടീയും ഉള്‍പ്പെടുത്താം. കാരണം ഇവ ആന്റിഓക്‌സിഡന്റുകളായ കാറ്റേചിനുകളാല്‍ സമ്പന്നമാണ്. നമ്മുടെ മെറ്റാബോളിസത്തെ ഇത് മെച്ചപ്പെടുത്തും.
ശരീരത്തിലെ കൊഴുപ്പിനെ ഇവ അലിയിച്ച് കളയും. നിത്യേന ഗ്രീന്‍ ടീ കഴിച്ചാല്‍ വേഗത്തില്‍ നമ്മുടെ കുടവയര്‍ കുറയും. ആപ്പില്‍ സെഡാര്‍ വിനാഗര്‍ രാവിലെ എഴുന്നേറ്റ ഉടന്‍ വെറും വയറ്റില്‍ കഴിക്കുന്നതും കുടവയറിനെ ഇല്ലാതാക്കും. ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെയാണ് ഇവ നീക്കം ചെയ്യുക. നമ്മുടെ ദഹനത്തെ ഇവ മെച്ചപ്പെട്ടതാക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവും ഇവ നിയന്ത്രിച്ച് നിര്‍ത്തും. ഇളം ചൂടുള്ള വെള്ളത്തില്‍ ചേര്‍ത്ത് വേണം ഇവ അതിരാവിലെ കഴിക്കാന്‍.












Click it and Unblock the Notifications