Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിക്കൊഴിച്ചിലിനെ ഇനി പേടിക്കേണ്ട, ഈ 4 കാര്യങ്ങള്‍ ചെയ്ത് നോക്കൂ; മുട്ടറ്റം മുടി വളരും

മുടി നീണ്ടുവളര്‍ത്താന്‍ ആര്‍ക്കായാലും ആഗ്രഹമുണ്ടാവും. പക്ഷേ എപ്പോഴും നമുക്ക വില്ലന്‍മാരായി വരിക. മുടിക്കൊഴിച്ചിലാണ്. നമ്മുടെ മുടി ദുര്‍ബലമാകുമ്പോള്‍ അടക്കം സ്വാഭാവികമായും മുടിക്കൊഴിച്ചില്‍ സംഭവിക്കാം. തുടര്‍ച്ചയായി മുടിക്കൊഴിച്ചില്‍ ഉണ്ടായാല്‍ അത് വളരുന്നത് വളരെ കഷ്ടമായിരിക്കും. എന്നാല്‍ മുടിക്കൊഴില്‍ ഇല്ലാതാക്കി മുടിയെ തഴച്ചുവളരാന്‍ സഹായിക്കുന്ന ചില കാര്യങ്ങളാണ്.

അത് ഡയറ്റില്‍ നമ്മള്‍ കൊണ്ടുവരേണ്ടതുണ്ട്. സ്ഥിരമായി പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാനാവും. അതുപോലെ നിത്യേന മുടി നല്ല പോലെ വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. മുടിയുടെ വളര്‍ച്ചയ്ക്ക് എന്തെല്ലാം വേണമെന്ന് പരിശോധിക്കാം.

hair-growth-tips

മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യമായ കാര്യം മസാജ് ചെയ്യലാണ്. നിത്യേന ഇത് ചെയ്യാന്‍ ശ്രമിക്കുക. അതിനായി നമ്മുടെ വീട്ടില്‍ തന്നെയുള്ള എണ്ണ ഉപയോഗിക്കുക. വെളിച്ചെണ്ണ, ബദാം എണ്ണ, നെല്ലിക്ക ഇട്ട് കച്ചി എണ്ണ എന്നിവയെല്ലാം മസാജിനായി ഉപയോഗിക്കാം. ഇവ ചെറുതായി ഒന്ന് ചൂടാക്കിയ ശേഷം മുടിയില്‍ പുരട്ടുക.

തുടര്‍ന്ന് നല്ല ഉള്ളിലേക്ക് പുരട്ടി കൊണ്ട് മസാജ് ചെയ്യണം. ഇവ മുടിയുടെ കോശങ്ങളിലേക്ക് അടക്കമുള്ള രക്തയോട്ടത്തെ വര്‍ധിപ്പിക്കും. അതിലൂടെ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കാന്‍ സാധിക്കും. ആരോഗ്യകരമായ മുടി ലഭിക്കാനും, വേഗത്തില്‍ മുടിവളരാനുമുള്ള ഏറ്റവും എളുപ്പത്തിലുള്ള മാര്‍ഗമാണിത്.

രാസപദാര്‍ത്ഥങ്ങളൊന്നും അടങ്ങാത്ത ഷാംപൂ നമുക്ക് മുടിക്കൊഴിച്ചിലിനെ തടയാന്‍ ഉപയോഗിക്കാം. സ്ഥിരമായി നമ്മള്‍ ഉപയോഗിക്കുന്ന ഷാംപൂവില്‍ തിര്‍ച്ചയായും കെമിക്കലുകളുണ്ടാവും. ഇവ ഒരിക്കലും മുടിക്ക് നല്ലതല്ല. ഇവ മുടിയെ വരണ്ടുണക്കുന്നതിന് കാരണമാകും. അതിലൂടെ മുടി ദുര്‍ബലമായി പോകും. വേഗത്തില്‍ ഇവ കൊഴിഞ്ഞുപോകും. മുടിയുടെ വേരുകള്‍ അടക്കം ഈ രാസപദാര്‍ത്ഥങ്ങളാല്‍ ദുര്‍ബലമാകും.

എന്നാല്‍ രാസപദാര്‍ത്ഥങ്ങള്‍ ഇല്ലാത്ത ഓര്‍ഗാനിക് ഷാംപൂ ഉപയോഗിച്ചാല്‍ വേഗത്തില്‍ മുടി തഴച്ച് വളരും. നമ്മുടെ ശിരോചര്‍മത്തെ മുടിക്കൊഴിച്ചിലേക്ക് തള്ളിവിടുന്ന ഷാംപൂവിന് പകരം അവയെ തഴച്ച് വളരാന്‍ സാധിക്കുന്ന ഓര്‍ഗാനിക് ഷാംപൂ ഉപയോഗിച്ച് നിത്യേന കുളിച്ചാല്‍ ഗുണം വേഗം ലഭിക്കും.

നിങ്ങളുടെ ഡയറ്റും മുടിക്കൊഴിച്ചലിനെ സ്വാധീനിക്കുന്നുണ്ട്. ഹെല്‍ത്തി ഫുഡുകള്‍ നിത്യേന കഴിക്കാന്‍ ശ്രമിക്കുക. മുടിയുടെ ആരോഗ്യത്തെ ഇവ സ്വാധീനിക്കും. സിങ്ക്, പ്രോട്ടീന്‍, ബയോട്ടിന്‍ എന്നിവ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക. നിങ്ങള്‍ വിചാരിക്കുന്നതിലും വേഗത്തില്‍ മുടിയുടെ വളര്‍ച്ച സാധ്യമാകും.

നിത്യേന വ്യായാമം ചെയ്യാനും അതുപോലെ മറക്കരുത്. വ്യായാമം നിങ്ങളുടെ മുടിയുടെ ആരോഗ്യത്തെയും സ്വാധീനിക്കുന്നുണ്ട്. നിത്യേന യോഗ അടക്കം ചെയ്യുന്നത് മുടിയിലേക്ക് രക്തയോട്ടം വര്‍ധിപ്പിക്കും. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യമായ കാര്യമാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+