പാല്‍ക്കട്ടി കണ്ടാല്‍ ഇനി വിടണ്ട, കുടവയര്‍ കുറഞ്ഞിരിക്കും; ഇങ്ങനെ ഒന്ന് കഴിച്ചുനോക്കൂ
നമ്മുടെ കുടവയറും പൊണ്ണത്തടിയും വലിയ പ്രശ്നക്കാരനാണ്. ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ അത്ര പെട്ടെന്നൊന്നും ഇവ നമ്മളെ വിട്ടുപോകില്ല. പക്ഷേ ആശങ്കപ്പെടുന്നതിന് കൊണ്ട് മാത്രം കാര്യമല്ല. ശരീരത്തെ മാറ്റിയെടുക്കാന്‍ നമുക്കാവശ്യം ഡയറ്റാണ്. മികച്ച ഡയറ്റുണ്ടെങ്കില് മാത്രമേ ശരീരം പഴയ രീതിയിലേക്ക് മാറൂ. അതിന് എന്തെല്ലാം കാര്യം ഉള്‍പ്പെടുത്താം എന്നാണ് നമ്മള് ആദ്യം ചിന്തിക്കേണ്ടത്.
കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതുപോലെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവും കുറയ്ക്കും. പകരം അഞ്ച് നേരം ചെറിയ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് പിന്തുടരാവുന്നതാണ്. പ്രോട്ടീനുകളും അതുപോലെ ശരീരത്തില്‍ ധാരാളം എത്തേണ്ടതുണ്ട്.

ഇതിനൊക്കെ പുറമേ ശരീരത്തിന് വ്യായാമം നല്ല രീതിയില്‍ തന്നെ ആവശ്യമാണ്. അതുകൊണ്ട് ഡയറ്റും വ്യായാമവും ബാലന്‍സ് ചെയ്ത് കൊണ്ടുപോകാന്‍ ശ്രമിക്കുക. ഡയറ്റില്‍ അതുപോലെ പാല്‍ക്കട്ടി ഉള്‍പ്പെടുത്തുന്നത് വളരെയധികം ഗുണകരമായ കാര്യമാണ്. പലര്‍ക്കും ഇത് ധാരാളം കൊഴുപ്പ് അടങ്ങിയതാണെന്ന തെറ്റിദ്ധാരണ ശക്തമാണ്.
പാല്‍ക്കട്ടി തന്നെ വിവിധ തരത്തിലുണ്ട്. അതില്‍ തന്നെ നിര്‍ബന്ധമായും നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാല്‍ക്കട്ടികളും ഉണ്ട്. ഇവ കൃത്യമായ അളവില്‍ കഴിച്ചാല്‍ നിങ്ങളുടെ ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെല്ലാം മാറിക്കിട്ടും.
ഫെറ്റാ ചീസ് ആണ് ഡയറ്റില്‍ ആദ്യം ഉള്‍പ്പെടുത്തേണ്ടത്. ഇവ കലോറികള്‍ വളരെ കുറഞ്ഞ പാല്‍ക്കട്ടിയാണ്. അതുപോലെ ഈ പാല്ക്കട്ടിയില് കൊഴുപ്പ് വളരെ കുറവാണ്. അതില്‍ നിന്ന് തന്നെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുമെന്ന് വ്യക്തമാണ്.ഫെറ്റ ചീസ് നമുക്ക് ഒരുപാട് കാര്യങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്. തീര്‍ച്ചയായും ഡയറ്റില്‍ സലാഡുകളും നിങ്ങള്‍ ഉള്പ്പെടുത്തുന്നുണ്ടായിരിക്കും.
സലാഡില്‍ പാല്‍ക്കട്ടി ചേര്‍ക്കുന്നതിലൂടെ സ്വാദ് വര്‍ധിപ്പിക്കും. തീര്‍ച്ചയായും കലോറികള്‍ ധാരാളം ശരീരത്തിലെത്തുമെന്ന ഭയമേ ആവശ്യമില്ല. ഇവ നിര്‍ബന്ധമായും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ നോക്കണം. ഫെറ്റ ചീസ് കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കോട്ടേജ് ചീസ് ഉള്‍പ്പെടുത്താവുന്നതാണ്.
ഈ പാല്ക്കട്ടിയില് പ്രോട്ടീന്‍ ഉയര്‍ന്ന അളവിലുണ്ട്. അതുപോലെ കൊഴുപ്പും കലോറികളും വളരെ കുറവാണ്. ഇവയാണ് പൊണ്ണത്തടിക്കും ശരീര ഭാരത്തിനും കാരണമായകുന്നത്. നമ്മുടെ പേശികളും കരുത്തുറ്റതാവും.
നമുക്ക് ലഘുഭക്ഷണമായും കോട്ടേജ് ചീസിനെ പരിഗണിക്കാവുന്നതാണ്. പാര്‍മസാന്‍ ചീസും മികച്ചൊരു ഡയറ്റ് ഓപ്ഷനാണ്. ഇത് ചെറിയ കഷ്ണങ്ങളായി കഴിക്കുന്നതാണ് നല്ലത്. ഇവ കലോറികള്‍ ശരീരത്തിലെത്തുന്നത് കുറയ്ക്കും. പല ഭക്ഷണത്തിലും ഇവ ഉള്‍പ്പെടുത്താവുന്നതാണ്. ഈ പാല്‍ക്കട്ടി ചേരുമ്പോള്‍ അവരുടെ സ്വാദും വര്‍ധിക്കും.
നമുക്കെല്ലാം ഏറ്റവും അറിയുന്നൊരു ചീസ് മൊസറെല്ലയായിരിക്കും. ഇവ പിസ്സയിലും ബര്‍ഗറിലുമെല്ലാം ഉപയോഗിക്കുന്നതാണ്. ഇവയില്‍ ധാരാളം പ്രോട്ടീനുകളുണ്ട്. അതുപോലെ കലോറികളും കുറവാണ്. ആരോഗ്യകരമായ പിസകളില്‍ ഇവ ഉള്‍പ്പെടുത്താറുണ്ട്. ഇതിന് ഒരു ക്രീം സ്വഭാവമാണ് ഉണ്ടാവുക.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications