Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിയ സീഡ്‌സ് മാന്ത്രികന്‍ തന്നെ, പൊണ്ണത്തടിയെ മാറ്റും, കുടവയറും കാണില്ല; കഴിച്ചുനോക്കൂ ഇങ്ങനെ

ശരീരത്തിന്റെ ഫിറ്റ്‌നെസ് ഒരിക്കല്‍ നഷ്ടപ്പെട്ടാല്‍ അത് തിരിച്ചുപിടിക്കുക കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. ചിലപ്പോള്‍ വ്യായാമം കൊണ്ട് മാത്രം എല്ലാം ശരിയായെന്ന് വരില്ല. അതിന് ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. വ്യായാമത്തിനൊപ്പം നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന് കൃത്യമായ നിയന്ത്രണങ്ങള്‍ ആവശ്യമാണ്.

അതായത് പ്രശ്‌നക്കാരനായ ഭക്ഷണങ്ങള്‍ നമ്മുടെ ഡയറ്റിലുണ്ടാവും. അത് നമുക്ക് പൂര്‍ണമായും ഒഴിവാക്കേണ്ടി വരും. അതുപോലെ ചിലത് പൂര്‍ണമായും ഒഴിവാക്കാതെ അവ നിയന്ത്രിക്കാവുന്നതാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറച്ച് വേണം ഇവ നിയന്ത്രിക്കാന്‍. ഇത്തരം ഭക്ഷണങ്ങളില്‍ പ്രോട്ടീനുകള്‍ ഉണ്ട്. പക്ഷേ അമിതമായാല്‍ ശരീരത്തില്‍ കൊഴുപ്പ് നിറയും.

chia-diet

ചില കാര്യങ്ങള്‍ അതുപോലെ ഡയറ്റില്‍ നമ്മള്‍ ഉള്‍പ്പെടുത്തണം. അതില്‍ നിര്‍ബന്ധമായും ഉണ്ടാവേണ്ടത് ചിയാസീഡ്‌സുകളാണ്. ഇവ അത്ഭുതകരമായ ഒന്നാണ്. ചിയസീഡ്‌സുകള്‍ ആവശ്യത്തിന് ചേര്‍ത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന് ഫിറ്റ്‌നെസ് തിരിച്ചുപിടിക്കാന്‍ ഏറ്റവും ഉപകരിക്കും. എന്തുകൊണ്ടാണ് ചിയ സീഡ്‌സില്‍ ഡയറ്റില്‍ വേണമെന്ന് പറയുന്നത് എന്നറിയുമോ?

വളരെ ചെറുതാണ് ചിയ സീഡ്‌സുകള്‍. ഫൈബര്‍ ഇവയില്‍ നിറഞ്ഞിരിക്കുകയാണ്. വിറ്റാമിന്‍ ബി, അയേണ്‍, പ്രോട്ടീന്‍, മഗ്നീഷ്യം, എന്നിവയും ഇതില്‍ ധാരാളമുണ്ട്. പോഷകങ്ങള്‍ വേറെ ഒരുപാട് ചിയ സീഡ്‌സിലുണ്ട്. ഇവയില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കും.

ഫൈബര്‍ അടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ദഹനം പതിയെയാണ് നടക്കുക. ഭക്ഷണം ഇടയ്ക്കിടെ കഴിക്കാനുള്ള ആസക്തി അതിലൂടെ ഇല്ലാതാവും. ചിയ സീഡ്‌സ് നിങ്ങള്‍ ഏത് രീതിയില്‍ വേണമെങ്കിലും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. സലാഡുകള്‍ കഴിക്കുന്നുണ്ടെങ്കില്‍ അതില്‍ ചിയ സീഡ്‌സ് ഉള്‍പ്പെടുത്താം. ചില ജ്യൂസുകളിലും വെള്ളത്തിലും ഇവ മിക്‌സ് ചെയ്ത് കഴിക്കാം.

വേഗത്തില്‍ ഭാരം കുറയുമെന്നതാണ് ചിയ സീഡ്‌സുകള്‍ കഴിക്കുന്നത് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം. ചിയ സീഡ്‌സില്‍ കലോറികളും വളരെ കുറവാണെന്ന് പഠനങ്ങള്‍ പറയുന്നു. ഇതിലൂടെ നമുക്ക് ഹൈപ്പോകലോറിക് ഡയറ്റ് സാധ്യമാകും. അത് ഭാരം കുറയ്ക്കാനും കുടവയറിനെ ഇല്ലാതാക്കാനും മികച്ചൊരു ഓപ്ഷനാണ്.

നമ്മുടെ ശരീരത്തിലെ എരിച്ചിലുകളെ ഇല്ലാതാക്കാനും ഇവ സഹായിക്കും. അതുപോലെ കൊളസ്‌ട്രോള്‍ നിരക്ക് കുറയ്ക്കാനും ഇവ സഹായകരമാകും. വയറിന് ചുറ്റും അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാനും ഇവ സഹായിക്കും. നമ്മള്‍ തൈരോ അതല്ലെങ്കില്‍ പഴങ്ങളോ പച്ചക്കറികളോ കഴിക്കുന്നുണ്ടെങ്കില്‍ അത് ചിയസീഡ്‌സ് ചേര്‍ക്കാവുന്നതാണ്.

ഡയറ്റിലേക്ക് ഫ്രൂട്ട്‌സ് സലാഡ് കൊണ്ടുവരാം. അതില്‍ ചിയ സീഡ്‌സ് ചേര്‍ക്കാവുന്നതാണ്. വെജിറ്റബിള്‍ ബൗളുകള്‍ ഡയറ്റില്‍ നിര്‍ബന്ധമായ കാര്യമാണ്. നമ്മള്‍ അത്താഴമോ ഉച്ചഭക്ഷണമോ കഴിക്കുന്നതിന് മുമ്പ് ധാരാളം പച്ചക്കറികള്‍ ചിയസീഡ്‌സ് ചേര്‍ത്ത് കഴിക്കാവുന്നതാണ്. വെള്ളത്തില്‍ ഇവ രാത്രിയില്‍ കുതിര്‍ത്തിട്ട് രാവിലെ ആ വെള്ളം കുടിക്കാവുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+