കറുവപ്പട്ട പൊളി സാധനമാണ്, വെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചുനോക്കൂ, ഇക്കാര്യങ്ങളെ പിന്നെ പേടിക്കേണ്ട
കുടവയറും പൊണ്ണത്തടിയും കൊണ്ട് നട്ടം തിരിയുകയാണെങ്കില്‍ ആരോഗ്യത്തെ കുറിച്ച് ശരിക്കുമൊന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും. കാരണം നമ്മുടെ ആരോഗ്യത്തിന്റെ ശ്രദ്ധ നമ്മുടെ കൈയ്യില്‍ നിന്ന് വിട്ടുപോയിരിക്കുകയാണ്. അതിനെ കൃത്യമായി നമ്മള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയാല്‍ മാത്രമേ ശരീരം ഏറ്റവും സ്ലിമ്മായ നിലയിലേക്ക് മാറിവരൂ.
എത്രയും പെട്ടെന്ന് തന്നെ ശരീരത്തെ മാറ്റിയെടുക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കൊഴുപ്പ് നിറഞ്ഞ് കൊളസ്‌ട്രോളിനാല്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് നമ്മള്‍ മാറും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയാണ് നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യം. ഒരിക്കല്‍ ഡയറ്റ് ആരംഭിച്ചാല്‍ പിന്നീടൊരിക്കലും അത് തെറ്റിക്കാന്‍ പാടില്ല.

എന്തായിരിക്കണം നമ്മള്‍ കഴിക്കേണ്ടതെന്ന് ചിന്തിച്ചിട്ടുണ്ടോ? നമ്മുടെ ദഹനശേഷിയും മെറ്റാബോളിസവും മെച്ചപ്പെടുത്തുന്ന ഭക്ഷണം നിര്‍ബന്ധമായും ഡയറ്റില്‍ ഉണ്ടായിരിക്കണം. അത് എന്തൊക്കെയാണെന്ന് പലര്‍ക്കും അറിവുണ്ടായിരിക്കില്ല. നമ്മുടെ ശരീരം മെലിയണമെങ്കില്‍ കഴിക്കുന്ന ഭക്ഷണം കൃത്യമായി ദഹിക്കണം.
വെറുതെ ദഹിച്ചാല്‍ പോര, ശരീരം പോഷകങ്ങളെ വലിച്ചെടുത്ത ശേഷം വേണം ദഹനം ലഭിക്കാന്‍. എങ്കില്‍ മാത്രമേ ശരീരത്തിന് അതിന്റെ ഗുണങ്ങള്‍ ലഭിക്കൂ. ആദ്യം നിങ്ങള്‍ കുറവപ്പട്ടയില്‍ നിന്ന് തന്നെ തുടങ്ങുക.
കറുവപ്പട്ട പൊടിച്ച ശേഷം അത് വെള്ളത്തിലോ ചായയിലോ ചേര്‍ത്ത് കഴിക്കാം. നമ്മുടെ വയറിന് ചുറ്റും അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ ഇതിലൂടെ സാധിക്കും. പിന്നെ കുടവയറിന്റെ പ്രശ്‌നം ഉണ്ടാവില്ല.
ചണവിത്തുകള്‍ നമ്മള്‍ പലരും കഴിക്കാന്‍ മടി കാണിക്കുന്നൊരു കാര്യമാണ്. എന്നാല്‍ ഇവ കഴിക്കുന്നത് നമ്മുടെ അമിത ഭാരത്തെ നീക്കം ചെയ്യാന്‍ സഹായിക്കും. അതുപോലെ കുടവയറിനെ പതിയെ കുറച്ച് കൊണ്ടുവരാനും അതിലൂടെ സാധിക്കും. ഇവ നിത്യേന കഴിക്കുന്നതിലൂടെ നമ്മുടെ ഭാരത്തെ ക്രമേണ കുറച്ചുകൊണ്ടുവരാന്‍ സാധിക്കും.
അതുപോലെ മെറ്റാബോളിസത്തെയും മെച്ചപ്പെടുത്തും. അതായത് രാത്രി കുതിര്‍ത്ത് വെച്ച ചണവിത്തുകള്‍ അടങ്ങിയ വെള്ളം രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ അത് ശരീരപോഷണത്തിന് അത്യുഗ്രഹനാണ്. അത്ഭുതകരമായ മാറ്റങ്ങള്‍ കാണാന്‍ സാധിക്കും.
തേന്‍ നമ്മളെ മെലിയാന്‍ എളുപ്പത്തില്‍ സഹായിക്കുന്നൊരു ഘടകമാണ്. തേനും വെള്ളവും ചേര്‍ത്ത് കഴിക്കാവന്നതാണ്. ഇത് മെറ്റാബോളിസത്തെ വര്‍ധിപ്പിക്കും. അതുപോലെ ഭാരത്തെ വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും. നമ്മുടെ അമിത വിശപ്പിനെയും ഇവ നിയന്ത്രിച്ച് നിര്‍ത്തും.
അതുപോലെ കട്ടന്‍ ചായയും നിത്യേന കഴിച്ചാല്‍ മെറ്റാബോളിസത്തെ നിയന്ത്രിച്ച് നിര്‍ത്താം. കാരണം ഇവ പോളിഫിനലുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തില്‍ കലോറികള്‍ അധികം എത്താതെ തടയും. അതുപോലെ കാപ്പി നിത്യേന ഒരു കപ്പ് കഴിക്കാം. ഇതു മെച്ചാബോളിസത്തെ ബൂസ്റ്റ് ചെയ്യും. ഭാരവും വേഗത്തില്‍ തന്നെ കുറയ്ക്കും.












Click it and Unblock the Notifications