നിങ്ങളുടെ കിടക്കയ്ക്ക് മുഷിഞ്ഞ മണമുണ്ടോ? വിനാഗിരി കൊണ്ട് കിടക്ക എളുപ്പത്തിൽ വൃത്തിയാക്കാം
വീട്ടിൽ എല്ലാ ദിവസവും നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് കിടക്ക. കിടക്കവിരിയും തലയണയുടെ കവറുമെല്ലാം നമ്മൾ ഇടക്കിടെ കഴുകി വൃത്തിയാക്കാറുണ്ട്. ഉപയോഗിച്ച് കൊണ്ടിരിക്കുന്ന പുതപ്പ് മാറ്റി വൃത്തിയുളള പുതപ്പ് ഉപയോഗിക്കാനും ശ്രദ്ധിക്കാറുണ്ട്.
എന്നാൽ നിങ്ങൾ കിടക്കുന്ന കിടക്ക വൃത്തിയാക്കാറുണ്ടോ? ഉപയോഗിച്ച് കുറച്ച് നാൾ കഴിയുമ്പോൾ കിടക്കയ്ക്ക് ഒരു പഴകിയ മണം വരാൻ തുടങ്ങും. വലിയ വില കൊടുത്ത് ഇടയ്ക്കിടെ കിടക്ക വാങ്ങുക സാധ്യമല്ല. കിടക്കയിലെ മുഷിഞ്ഞ മണം മാറ്റി ഫ്രഷാക്കി നിർത്താൻ വിനാഗിരി നിങ്ങളെ സഹായിക്കും. എങ്ങനെയെന്ന് നോക്കാം.
ർഗന്ധമുണ്ടാക്കുന്ന ബാക്ടീരിയകളുടെ വളർച്ച തടയാൻ വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡിന് സാധിക്കും. പ്പൽ മണം, പഴകിയ വിയർപ്പ് തുടങ്ങിയ ചെറിയ ദുർഗന്ധങ്ങൾ മാറ്റാൻ ഇത് മികച്ചതാണ്. വിനാഗിരി സ്പ്രേ തയ്യാറാക്കാൻ എളുപ്പമാണ്.

ഒരു സ്പ്രേ ബോട്ടിലിൽ തുല്യ അളവിൽ വൈറ്റ് വിനാഗിരിയും വെള്ളവും എടുത്ത് നന്നായി യോജിപ്പിക്കുക. ബെഡ്ഷീറ്റുകൾ മാറ്റിയ ശേഷം കിടക്കയിലെ പൊടിയും മറ്റും നന്നായി വൃത്തിയാക്കുക. അതിന് ശേഷം വേണം വിനാഗിരി സ്പ്രേ ചെയ്യാൻ. കിടക്ക നനഞ്ഞ് കുതിരുന്നത് പോലെ ചെയ്യരുത്. കിടക്കയുടെ മുകൾ ഭാഗത്തോ അല്ലെങ്കിൽ മുഷിഞ്ഞ മണമുളള ഇടത്തോ മാത്രം സ്പ്രേ ചെയ്താൽ മതി.
കിടയ്ക്ക് മേലെ വിനാഗിരി ഒഴിക്കുകയോ, കറ കളയാനായി ബലമായി ഉരയ്ക്കുകയോ ചെയ്യരുത്. ഫോം കിടക്ക ആണെങ്കിൽ കാൽ കപ്പ് വിനാഗിരിയും മുക്കാൽ കപ്പ് വെള്ളവും ചേർത്ത് വീര്യം കുറച്ച് വേണം സ്പ്രേ ചെയ്യാൻ. അതിന് ശേഷം നന്നായി കിടക്ക ഉണക്കുകയും വേണം. കിടക്ക നന്നായി കാറ്റുകൊള്ളിച്ച് ഉണക്കണം. കാരണം ഉള്ളിൽ തങ്ങിനിൽക്കുന്ന ഈർപ്പം പൂപ്പലിന് കാരണമായേക്കും. ജനലുകൾ തുറന്നിടുക, ഫാൻ ഓൺ ചെയ്യുക, സാധിക്കുമെങ്കിൽ മെത്ത ചാരി നിർത്തുകയോ ചെയ്യുക. പൂർണ്ണമായും ഉണങ്ങിയ ശേഷം മാത്രം വീണ്ടും ബെഡ്ഷീറ്റ് വിരിക്കുക.
തുടക്കത്തിൽ വിനാഗിരിയുടെ രൂക്ഷഗന്ധം അനുഭവപ്പെട്ടാൽ വിഷമിക്കേണ്ടതില്ല. കിടക്ക ഉണങ്ങുന്നതിനനുസരിച്ച് ആ മണം തനിയെ മാറിക്കൊള്ളും. എല്ലാ ആഴ്ചയും ഇത് ചെയ്യണം എന്നുമില്ല. ആറുമാസത്തിലൊരിക്കൽ ഇങ്ങനെ കിടക്ക വൃത്തിയാക്കാവുന്നതാണ്. ഫോം മെത്തകൾ ആറു മുതൽ പന്ത്രണ്ട് മാസത്തിലൊരിക്കൽ മാത്രം ചെയ്താൽ മതിയാവും.



Click it and Unblock the Notifications
