എന്തൊക്കെ ചെയ്തിട്ടും മുടിക്ക് നീളം വെക്കുന്നില്ലേ? ഈ വിദ്യങ്ങൾ ഒന്ന് പരീക്ഷിച്ച് നോക്കൂ

പലതരം എണ്ണകളും ഹെയർ മാസ്കുകളും ഹെയർ സിറങ്ങളും ഒക്കെ പരീക്ഷിച്ചിട്ടും മുടി നീളം വെക്കുന്നതേ ഇല്ലല്ലോ എന്ന് വിഷമിച്ച് ഇരിക്കുന്നവരാണോ നിങ്ങൾ? മാത്രമല്ല അമിതമായ മുടി കൊഴിച്ചിലും താരനും മുടിയുടെ അറ്റം പിളരലും പോലുള്ള പ്രശ്നങ്ങൾ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയുമാണോ?

മുടിയുമായി ബന്ധപ്പെട്ട ഇത്തരം പ്രശ്നങ്ങൾക്കെല്ലാം നിങ്ങളുടെ ജീവിതശൈലി അടക്കം പല കാരണങ്ങളുണ്ടാകും. അതുകൊണ്ട് തന്നെ നമ്മുടെ ദൈനംദിന ശീലങ്ങളിൽ ചിലത് മാറ്റിയാൽ തന്നെ മുടി വളർച്ച മെച്ചപ്പെടാനും സാധ്യതയുണ്ട്.

Hair

1. തല ചൊറിയരുത്

ചില സമയങ്ങളിൽ ആളുകൾക്ക് തലയോട്ടിയിൽ ചൊറിച്ചിൽ അനുഭവപ്പെടാറുണ്ട്. താരനോ പേനോ ആയിരിക്കാം ഇതിന് കാരണം. തലയോട്ടിയിൽ തുടർച്ചയായി ചൊറിയുന്നത് മുടിക്ക് ദോഷം ചെയ്യും. ചൊറിച്ചിലിനുള്ള കാരണം എന്താണെന്ന് കണ്ടെത്തി അതിന് കൃത്യമായ ചികിത്സ തേടുകയാണ് വേണ്ടത്.

2. എപ്പോഴും മുടി അഴിച്ചിടരുത്

സ്ത്രീകൾ മുടി എപ്പോഴും അഴിച്ചിടുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കുക. മുടി അഴിച്ചിടുന്നത് കാണാൻ ഭംഗിയായിരിക്കുമെങ്കിലും, അത് മുടിയിഴകൾ തമ്മിൽ ഉരസുന്നതിന് കാരണമാകും. മുടിയുടെ പുറംപാളിയിൽ പൊടിയും അഴുക്കും മറ്റും അടിഞ്ഞുകൂടാനും ഇത് ഇടയാക്കും.

കണ്ണടയിൽ പാടുകളും പൊടിയുമാണോ? കണ്ണട വൃത്തിയാക്കാൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത 5 കാര്യങ്ങൾ
കണ്ണടയിൽ പാടുകളും പൊടിയുമാണോ? കണ്ണട വൃത്തിയാക്കാൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത 5 കാര്യങ്ങൾ

3. കഴിക്കുന്ന ഭക്ഷണം

ആവശ്യമായ പോഷകങ്ങൾ ഇല്ലാത്ത ഭക്ഷണം കഴിക്കുന്നത് മുടിയെയും തലയോട്ടിയെയും ഉൾപ്പെടെ ശരീരത്തിന്റെ പല ഭാഗങ്ങളെയും ബാധിക്കും. അതിനാൽ ഭക്ഷണത്തിൽ ശരിയായ പോഷകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് വളരെ പ്രധാനമാണ്.

4. അമിതമായ ചൂട് ഒഴിവാക്കുക

മുടി സ്റ്റൈൽ ചെയ്യുന്നതിനായി പലതരം ഉപകരണങ്ങൾ ഉപയോഗിച്ച് മുടിയിൽ ചൂട് ഏൽപ്പിക്കാറുണ്ട്. അമിതമായ ചൂട് മുടിയെ ദുർബലമാക്കുകയും പെട്ടെന്ന് പൊട്ടിപ്പോകാൻ കാരണമാവുകയും ചെയ്യുന്നു.

5. നനഞ്ഞ മുടി ചീകരുത്

കുളി കഴിഞ്ഞ ശേഷം നനഞ്ഞിരിക്കുമ്പോൾ മുടി പെട്ടെന്ന് പൊട്ടിപ്പോകാൻ സാധ്യത കൂടുതലാണ്. എപ്പോഴും മുടി ഉണങ്ങിയ ശേഷം മാത്രം ചീകാൻ ശ്രദ്ധിക്കുക.

6. കണ്ടീഷണർ ഉപയോഗിക്കുക

മുടി കഴുകുമ്പോൾ ഷാമ്പൂ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിന് ശേഷം കണ്ടീഷണർ ഉപയോഗിക്കാൻ മറക്കരുത്. മുടി വരണ്ട് പോകുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും. കണ്ടീഷണർ തലയോട്ടിയിൽ തേക്കാതെ മുടിയിഴകളിൽ മാത്രം പുരട്ടുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma