വെള്ളരി കിടുവാണ്, വെള്ളത്തില്‍ ചേര്‍ത്ത് ഇങ്ങനെ കഴിച്ചുനോക്കൂ; ഇതില്‍ എവിടെ തൊട്ടാലും ഗുണങ്ങളാണ്
നമ്മുടെ ശരീരത്തെ കൃത്യമായി ശ്രദ്ധിച്ചില്ലെങ്കില്‍ അതിന്റെ ഫിറ്റ്‌നെസ് വേഗത്തില്‍ നഷ്ടമാകും. പിന്നെ അത് തിരിച്ചുപിടിക്കുക അത്ര എളുപ്പമല്ല. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് നമ്മുടെ മുന്നിലുള്ള ഏക വഴി. കൊഴുപ്പ് ധാരാളം അടങ്ങിയ ജങ്ക് ഫുഡ്‌സ് പൂര്‍ണമായും ഒഴിവാക്കണം. ബര്‍ഗറും പിസയുമെല്ലാം വല്ലപ്പോഴും മാത്രം കഴിക്കുന്നതായിരിക്കും ഏറ്റവും നല്ലത്.
സ്ഥിരമായി കഴിക്കുമ്പോഴാണ് നമുക്ക് കുടവയറും അതുപോലെ പൊണ്ണത്തടിയുമെല്ലാം വരിക. എന്നാല്‍ നമ്മുടെ ശരീരത്തെ ഏറ്റവും ആരോഗ്യകരമായി നിര്‍ത്തുന്ന കാര്യമാണ് വെള്ളരി. ഇവ നിത്യേന ഉപയോഗിച്ചാല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ നിങ്ങള്‍ക്ക് അനുഭവിച്ചറിയാന്‍ സാധിക്കും.

വെള്ളരി ചേര്‍ത്ത വെള്ളം നിത്യേന രാവിലെ നിങ്ങള്‍ കഴിക്കാന്‍ തയ്യാറാവണം. എങ്കില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ സംഭവിക്കാം. ഈ ഡയറ്റ് നിങ്ങള്‍ നിത്യേന ശീലമാക്കണം. സമ്മര്‍ ഡ്രിങ്ക് എന്ന പേരും ഇതിനുണ്ട്. കാരണം വേനല്‍ കാലത്ത് നമ്മുടെ ശരീരത്തെ തണുപ്പിക്കാന്‍ ഇവയ്ക്ക് സാധിക്കും.
നമ്മള്‍ സാധാരണ കുടിക്കുന്ന വെള്ളത്തിന് ഒരു ഫ്‌ളേവര്‍ കൊണ്ടുവരാന്‍ വെള്ളരിയോ കക്കിരിയോ ഉപയോഗിക്കുന്നതിലൂടെ സാധിക്കും. ഒരേസമയം ശരീരം തണുപ്പിക്കാനും അതുപോലെ പോഷകങ്ങളെ ശരീരത്തിലെത്തിക്കാനും ഇവ സഹായിക്കും. ഡയറ്റീഷ്യന്‍മാര്‍ ഇവയാണ് സാധാരണ ശരീരം മെലിയാനായി എല്ലാവരോടും കഴിക്കാനായി നിര്‍ദേശിക്കുന്നത്.
വെള്ളരിയില്‍ 96 ശതമാനവും വെള്ളമാണ്. ഇവ കഴിക്കുന്നതിലൂടെ നമ്മുടെ ശരീരവും വെള്ളം നിറഞ്ഞതായി മാറുകയാണ്. അത് ശരീരത്തിന് ഉന്മേഷം സമ്മാനിക്കും. എന്തുകാര്യവും ഊര്‍ജസ്വലതയോടെ ചെയ്യാനുമാണ്. നമ്മള്‍ വ്യായാമം ചെയ്യുമ്പോള്‍ ശരീരത്തില്‍ നിന്ന് വിയര്‍പ്പിലൂടെ ധാരാളം വെള്ളം നഷ്ടമാകും. അതുകൊണ്ട് വര്‍ക്കൗട്ടുകള്‍ കഴിഞ്ഞാല്‍ വെള്ളരി കഴിക്കാവുന്നതാണ്.
അതല്ലെങ്കില്‍ വെള്ളരി ചേര്‍ത്ത വെള്ളം രണ്ട് ഗ്ലാസില്‍ കൂടുതല്‍ കുടിക്കാവുന്നതാണ്. ഇവ കലോറികള്‍ വളരെ കുറവുള്ളതാണ്. അതുകൊണ്ട് ശരീരത്തിന് ഏറെ ഗുണകരമാണ്. ഒരു കഷ്ണം വെള്ളരിയില്‍ ആകെയുള്ളത് 16 കലോറികളാണ്. ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പറ്റിയ ചോയ്‌സാണിത്.
നൂറ് ഗ്രാം വെള്ളരിയില്‍ 137 ഗ്രാം വെള്ളം അടങ്ങിയിട്ടുണ്ട്. 17 കലോറികളാണ് ആകെയുണ്ടാവുക. പ്രോട്ടീന്‍ 0,8 ഗ്രാമുണ്ടാവും. കൊഴുപ്പാണെങ്കില്‍ വെറും 0.2 ഗ്രാം മാത്രം. ഫൈബര്‍ ഒരു ഗ്രാമും, കാല്‍സ്യം 19 ഗ്രാമില്‍ അധികവും മഗ്നീഷ്യ 17 മില്ലി ഗ്രാമും ഉണ്ട്. വേറെയും നിരവധി കാര്യങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്.
വെള്ളരി അടങ്ങിയവ വെള്ളം എളുപ്പത്തില്‍ ഉണ്ടാക്കാവുന്നതാണ്. വെള്ളരി ചെറുതാക്കി മുറിയുക. എട്ട് കപ്പ് വെള്ളം അതിലേക്ക് ഇവ ചേര്‍ക്കുക. വേണമെങ്കില്‍ പുതിനയിലയും ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം മിക്‌സ് ചെയ്താണ് കഴിക്കേണ്ടത്. നാല് മണിക്കൂര്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിക്കാവുന്നതാണ്. മൂന്ന് ദിവസത്തിനുള്ളില്‍ ഇവ കഴിക്കണം.












Click it and Unblock the Notifications