താരന്‍ ശല്യക്കാരനാണ്, പൊറുതിമുട്ടിയോ? ഇക്കാര്യങ്ങള്‍ ഒന്ന് ചെയ്ത് നോക്കൂ, ഈ മാറ്റങ്ങള്‍ ഉണ്ടാവും
മുംബൈ: താരന്‍ മുടിക്ക് ഏറ്റവും ശല്യക്കാരനാണ്. മഴക്കാലത്ത് ഇവ അധികമാകും. എന്തുചെയ്യണമെന്ന് പോലും നമുക്ക് അറിയുന്നുണ്ടാവില്ല. താരന്‍ കൊണ്ട് പ്രശ്‌നങ്ങള്‍ ഏറെയാണ്. നമ്മുടെ മുടിക്കൊഴിച്ചില്‍ വല്ലാതെ വര്‍ധിക്കും. അതുമാത്രമല്ല മുടിയുടെ ആരോഗ്യത്തെ ഇവ വല്ലാതെ ബാധിക്കും.
പ്രത്യേകിച്ച് മുടിയാകെ വരണ്ടുണങ്ങാനും വൃത്തിഹീനമാകാനുമെല്ലാം താരന്‍ കാരണമാകും. തീര്‍ച്ചയായും ഇത് എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ മുടി ധാരാളമായി കൊഴിഞ്ഞുപോകും. മുടിയെ ഏറ്റവും ക്ലീനിയ കൊണ്ടുപോവുകയാണ് നമുക്ക് ചെയ്യാവുന്ന കാര്യം. അതുപോലെ താരം പോകാന്‍ ചില പൊടിക്കൈകളുമുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം.

താരനെ നീക്കം ചെയ്യാന്‍ ആദ്യം ചെയ്യേണ്ടത് മുടിയെ ഡ്രൈ ആയി നിലനിര്‍ത്തുകയാണ്. മുടി നനഞ്ഞിരിക്കുമ്പോള്‍ താരന്‍ വരാനുള്ള സാധ്യതയേറെയാണ്. നമ്മുടെ ശിരോചര്‍മം വിയര്‍ക്കുമ്പോഴാണ് താരന്‍ കൂടുതലായി വരിക. അത് നമ്മുടെ കാര്യം പരിശോധിക്കുമ്പോള്‍ തന്നെ മനസ്സിലാവും. അതുകൊണ്ട് ശിരോചര്‍മം അടക്കം നന്നായി തോര്‍ത്തുക.
പൂര്‍ണമായും ഉണങ്ങിയാല്‍ താരനെ അകറ്റി നിര്‍ത്തുകയും ചെയ്യാം. താരനെ അകറ്റാന്‍ മുടിയില്‍ എണ്ണ പുരട്ടുന്നവരുണ്ടാവും. അതല്ലെങ്കില്‍ ഹെയര്‍ ഓയിലുകള്‍ വാങ്ങി ഉപയോഗിക്കുന്നവരുമുണ്ടാവും. എന്നാല്‍ ഇവ ഹെയര്‍ ഓയിലുകള്‍ ദൃഢമേറിയ എണ്ണയാണ്. ഇവ മുടിയെ ദുര്‍ബലമാക്കുന്നതിന് മാത്രമാണ് സഹായിക്കുക.
അതുപോലെ ഹെയര്‍ സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതും നിര്‍ത്തണം. ഹെയര്‍ സ്‌റ്റൈലിംഗ് ഉല്‍പ്പന്നങ്ങള്‍ നമ്മുടെ ശിരോചര്‍മത്തെ എണ്ണയില്‍ കുളിച്ച് നിര്‍ത്തും. ഇത് താരനെ വന്‍ തോതില്‍ വളര്‍ത്തും. കഴിയുമെങ്കില്‍ താരനെ പ്രതിരോധിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. കാരണം ഇത്തരം ഹെയര്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ എല്ലാം മുടിക്കൊഴിച്ചിലിനെ വര്‍ധിപ്പിക്കുന്നതാണ്.
ഏറ്റവും മികച്ച ഷാംപൂ തന്നെ ഉപയോഗിക്കാനും ശ്രമിക്കണം. ആന്റി ഡാന്‍ഡ്രഫ് ഷാംപൂ തന്നെഉപയോഗിക്കണം. അതില്‍ ആന്റി ഫംഗല്‍ ഘടകങ്ങളായ കെറ്റാകോനാസോലെ അല്ലെങ്കില്‍ സിങ്ക് പൈറിഥിയോണ്‍ ഉണ്ടായിരിക്കണം. ഇതിലൂടെ ഫംഗല്‍ വളര്‍ച്ച തടയാനാവും.
നിത്യേന ഈ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകയാണം. മഴ നനയുകയാണെങ്കില്‍ ഈ രീതി പിന്തുടരുക. മുടിയില്‍ അടങ്ങിയിട്ടുള്ള മണ്ണ്, മാലിന്യങ്ങള്‍, എന്നിവയെല്ലാം നീക്കം ചെയ്യാന്‍ കുളിക്കുന്നതിലൂടെ സാധിക്കും. മഴ നനഞ്ഞാലും ഈ രീതി പിന്തുടരുക. അതുപോലെ കഴിക്കുന്ന കാര്യത്തിലും പ്രത്യേകതകള്‍ ഉണ്ട്.
ആരോഗ്യകരമായ ഡയറ്റ് പിന്തുടരുക. വിറ്റാമിനുകളും ധാതുക്കളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രത്യേകിച്ച് സിങ്ക് ബി വിറ്റാമിനുകള്‍ ധാരാളം ശരീരത്തിന് ആവശ്യമാണ്. ശരീരത്തിനെ സ്‌ട്രെസ്സ് ഉണ്ടാവാന്‍ പാടില്ലെന്നും വിശ്വാസമുണ്ട്. അതിലൂടെ നമ്മുടെ ജോലിയും നല്ല രീതിയില്‍ ചെയ്യാനാവും.












Click it and Unblock the Notifications