മുട്ട പുഴുങ്ങിക്കഴിഞ്ഞപ്പോൾ നിറം മാറിയോ? മുട്ട എത്ര നേരം പുഴുങ്ങണം? കൃത്യമായ സമയക്രമം അറിയാം

പ്രോട്ടീൻ, വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി എന്നിങ്ങനെ നിരവധി പോഷകങ്ങൾ അടങ്ങിയ ഭക്ഷണമാണ് മുട്ട. ദിവസവും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് അത് കൊണ്ട് തന്നെ ആരോഗ്യത്തിന് വളരെ നല്ലതുമാണെന്ന് വിദഗ്ധർ പറയുന്നു.

മുട്ട എങ്ങനെ കൃത്യമായി പുഴുങ്ങണം എന്ന് പലർക്കും അറിയില്ല. ചിലപ്പോൾ മുട്ട പുഴുങ്ങിക്കഴിയുമ്പോൾ കൂടുതൽ വെന്ത് മഞ്ഞക്കരുവിന് ചുറ്റും പച്ച നിറത്തിലുള്ള ഒരു വളയം ഉണ്ടാവുക പോലുളള പ്രശ്നങ്ങളുണ്ടാകും.

മുട്ട പുഴുങ്ങാൻ എടുക്കുന്ന സമയം കുറഞ്ഞുപോയാൽ മഞ്ഞക്കരു ഒലിച്ചിറങ്ങുന്ന രീതിയിലായിരിക്കും. വെള്ളക്കരു ശരിയായി ഉറച്ചിട്ടുണ്ടാകില്ല. ഇനി സമയം കൂടിപ്പോയാലോ മഞ്ഞക്കരു വരണ്ടുപോകുകയും വെള്ളക്കരു റബ്ബർ പോലെ കട്ടിയാവുകയും ചെയ്യും.

Tips

നിങ്ങൾക്ക് സോഫ്റ്റ്-ബോയിൽഡ് മുട്ട ആണ് വേണ്ടതെങ്കിൽ 4 മുതൽ 6 മിനിറ്റ് വരെ വേണം മുട്ട പുഴുങ്ങാൻ. ഇങ്ങനെ ചെയ്യുമ്പോൾ വെള്ളക്കരു നന്നായി ഉറച്ചിരിക്കും. എന്നാൽ മഞ്ഞക്കരു നല്ല മൃദുവായും ഒഴുകുന്ന രീതിയിലുമായിരിക്കും.

മീഡിയം-ബോയിൽഡ് മുട്ട ആണ് വേണ്ടതെങ്കിൽ 7 മുതൽ 9 മിനിറ്റ് വരെ പുഴുങ്ങാം. ഈ മുട്ടയുടെ മഞ്ഞക്കരു പകുതി ഉറച്ചതും ക്രീം പോലെയുള്ളതുമായിരിക്കും. എന്നാൽ പൂർണ്ണമായും കട്ടിയായിട്ടുണ്ടാകില്ല.

പുഴുങ്ങിയ മുട്ട എത്ര നാൾ വരെ കേടാകാതെ ഇരിക്കും? മുട്ട ഫ്രീസറിൽ വേണോ സൂക്ഷിക്കാൻ? അറിയാം
പുഴുങ്ങിയ മുട്ട എത്ര നാൾ വരെ കേടാകാതെ ഇരിക്കും? മുട്ട ഫ്രീസറിൽ വേണോ സൂക്ഷിക്കാൻ? അറിയാം

ഹാർഡ്-ബോയിൽഡ് മുട്ട ആണ് നിങ്ങൾക്ക് വേണ്ടത് എങ്കിൽ 10 മുതൽ 12 മിനിറ്റ് വരെ പുഴുങ്ങാം. മുട്ട അധികം വെന്തുപോകാതെ തന്നെ മഞ്ഞക്കരു പൂർണ്ണമായും ഉറച്ചതും കട്ടിയുള്ളതുമായിരിക്കും. 12 മിനിറ്റിൽ കൂടുതൽ മുട്ട പുഴുങ്ങുന്നത് ഒഴിവാക്കുക. മുട്ടയിലുള്ള ഇരുമ്പും സൾഫറും തമ്മിൽ പ്രവർത്തിച്ച് മഞ്ഞക്കരുവിന് പച്ച കലർന്ന ചാരനിറം വരുന്നത് തടയാൻ ഇത് സഹായിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma