അച്ചാറിടാൻ വാങ്ങിയ ചെറുനാരങ്ങ പെട്ടെന്ന് തന്നെ ഉണങ്ങിപ്പോയോ? ഫ്രഷായി സൂക്ഷിക്കാൻ ചെയ്യേണ്ടത്

അച്ചാറിടാൻ കുറച്ച് ചെറുനാരങ്ങ വാങ്ങി വെച്ചു. ഒരാഴ്ച കഴിഞ്ഞ് എടുത്ത് നോക്കിയപ്പോൾ അതാകെ ചുക്കി ചുളിഞ്ഞും പൂപ്പൽ പിടിച്ചിരിക്കുന്ന അവസ്ഥ. ഇത് നമ്മളിൽ പലർക്കും സംഭവിച്ചിട്ടുളളതാകും.

നാരങ്ങകൾക്ക് അല്പം കൂടുതൽ ശ്രദ്ധ ആവശ്യമാണ്. കാരണം അവയ്ക്ക് വേഗത്തിൽ ഈർപ്പം നഷ്ടപ്പെടുകയും ഉണങ്ങിപ്പോവുകയും ചെയ്യും. എങ്ങനെ ഒരാഴ്ച കഴിഞ്ഞാലും ചെറുനാരങ്ങ ഫ്രഷ് ആയി സൂക്ഷിക്കാമെന്ന് നോക്കാം.

ചെറുനാരങ്ങ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും നല്ലത്. പുറത്ത് വെച്ചാൽ ഒരാഴ്ചയൊക്കെയേ കേടാകാതെ ഇരിക്കുകയുളളൂ. നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നയിടത്തോ മറ്റ് പഴങ്ങൾക്കൊപ്പമോ വെച്ചാൽ ചെറുനാരങ്ങ പെട്ടെന്ന് കേടാകും. ഫ്രിഡ്ജിലാണെങ്കിൽ മൂന്നാഴ്ച മുതൽ ഒരു മാസം വരെ കേടുകൂടാതെ ഇരിക്കും.

Lemon

ഫ്രിഡ്ജിലെ പച്ചക്കറി തട്ടിൽ ചെറുനാരങ്ങ ഇട്ടുവെക്കുന്നതിനേക്കാളും നല്ലത് വായു കടക്കാത്ത ഒരു ബാഗിലോ പാത്രത്തിലോ അടച്ച് വെക്കുന്നതാണ്. നാരങ്ങയിലെ ഈർപ്പം നഷ്ടപ്പെടാതെ തടയാൻ ഇത് സഹായിക്കും. ആപ്പിൾ, വാഴപ്പഴം, തണ്ണിമത്തൻ തുടങ്ങിയ പഴങ്ങൾക്കൊപ്പം നാരങ്ങ സൂക്ഷിക്കരുത്.

ചെറുനാരങ്ങ കൂടുതൽ കാലം കേടുകൂടാതെ ഇരിക്കാൻ വാട്ടർ-ജാർ വിദ്യയും പരീക്ഷിക്കാവുന്നതാണ്. അതായത് നാരങ്ങകൾ വെള്ളം നിറച്ച ഒരു ജാറിലോ പാത്രത്തിലോ മുക്കിവെച്ച് അടപ്പ് നന്നായി മുറുക്കി ഫ്രിഡ്ജിൽ വെക്കുക. ഈ രീതിയിൽ സൂക്ഷിച്ചാൽ നാരങ്ങകൾ ഏതാനും ആഴ്ചകൾ മുതൽ മാസങ്ങളോളം നല്ല പുതുമയോടെ ഇരിക്കും.

കാറിന്റെ വയറിംഗ് എലി കടിച്ച് മുറിച്ചിടുന്നുണ്ടോ? എലികളെ തുരത്താനുളള എളുപ്പ വഴികളിതാ
കാറിന്റെ വയറിംഗ് എലി കടിച്ച് മുറിച്ചിടുന്നുണ്ടോ? എലികളെ തുരത്താനുളള എളുപ്പ വഴികളിതാ

ചിലപ്പോൾ ഒരു നാരങ്ങ മുറിച്ച് പകുതി ഉപയോഗിക്കുകയും ബാക്കി പകുതി കേടായി കളയുകയും ചെയ്യാറുണ്ട്. മുറിച്ച ഭാഗം പ്ലാസ്റ്റിക് റാപ്പ് ഉപയോഗിച്ച് നന്നായി പൊതിയുകയോ അല്ലെങ്കിൽ വായു കടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ വെക്കുകയോ ചെയ്താൽ കേടാകില്ല. മുറിച്ച നാരങ്ങ ഇങ്ങനെ സൂക്ഷിച്ചാൽ അഞ്ചു മുതൽ ഏഴു ദിവസം വരെ കേടാകാതിരിക്കും.

പൂർണ്ണമായും മഞ്ഞ നിറമാകാത്ത അല്പം പച്ച നിറമുള്ള നാരങ്ങകളാണ് നിങ്ങൾ വാങ്ങിയതെങ്കിൽ അവ ഉടൻ തന്നെ ഫ്രിഡ്ജിൽ വെക്കാതിരിക്കാൻ ശ്രദ്ധിക്കുക. പഴുക്കാത്ത നാരങ്ങകൾ ആദ്യം പുറത്ത് വെച്ച് മഞ്ഞ നിറമാകുന്നത് വരെ കാത്തുക. അതിന് ശേഷം മാത്രം ഫ്രിഡ്ജിലേക്ക് മാറ്റുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma