നിത അംബാനിയുടെ ഒരു ദിവസത്തെ ദിനചര്യകള്‍ എന്തെല്ലാം? തുടങ്ങുന്നതും അവസാനിക്കുന്നതും ഇങ്ങനെ
മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിക്ക് പ്രായം അറുപത് കഴിഞ്ഞെങ്കിലും ചുറു ചുറുക്കിന് ഒരു കുറവുമില്ല. വളരെ ഹെല്‍ത്തിയാണ് അവര്‍. അതുപോലെ മെയ് വഴക്കവും മികച്ച രീതിയിലുണ്ട്. നിതയുടെ നൃത്തപരിപാടികള്‍ ഈ പറഞ്ഞതെല്ലാം സത്യമാണെന്ന് തെളിയിക്കുന്നതാണ്. മകനൊപ്പം ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ ജിമ്മിലെത്തിയ ഫിറ്റ്‌നെസ് ഫ്രീക്കാണ് നിത അംബാനി.
പക്ഷേ എങ്ങനെയാണ് നിത അംബാനിയുടെ ഒരു ദിവസത്തെ പരിപാടികള്‍. അതില്‍ എന്തെല്ലാം ഉണ്ടായിരിക്കും. ബിസിനസും അതുപോലെ ചാരിറ്റിയുമെല്ലാം നടത്തുന്ന നിതയ്ക്ക് ദിനചര്യകള്‍ എല്ലാം കൃത്യമായി നടത്താനാവുമോ? ഇനി സാധിക്കുന്നുണ്ടെങ്കില്‍ അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

നിത അംബാനി വളരെ ചിട്ടകളോടെയുള്ള ജീവിതമാണ് നയിക്കുന്നത്. പ്രഭാതത്തില്‍ കൃത്യമായ ചില കാര്യങ്ങള്‍ നിര്‍ബന്ധമായും രാവിലെ അവര്‍ ചെയ്തിരിക്കും. അത് ആരോഗ്യകരമാണെന്ന് ഉറപ്പിക്കുകയും ചെയ്യും. അംബാനി കുടുംബം വെജിറ്റേറിയന്‍ കൂടിയാണ്. അതുകൊണ്ട് നിതയുടെ ഡയറ്റും ആ രീതിയിലാണ്.
മൂന്ന് കാര്യങ്ങളാണ് നിത അംബാനി കൃത്യമായി ശ്രദ്ധിക്കാറുള്ളത്. കൃത്യമായ ഉറക്കം, ബാലന്‍സ് ചെയ്തുള്ള ഡയറ്റ്, അതുപോലെ വ്യായാമങ്ങളുമാണ് നിത അംബാനിയുടെ ആരോഗ്യ രഹസ്യം. കൃത്യമായ സമയവും ഇതിനെല്ലാം നിശ്ചയിച്ചിട്ടുണ്ട്. അതുകൊണ്ട് കാര്യങ്ങള്‍ ശരീരത്തിന് ഏറെ ഗുണം ചെയ്യും.
നിത അംബാനി അതിരാവിലെ എഴുന്നേല്‍ക്കും. അംബാനി കുടുംബത്തില്‍ തന്നെ ഇത്ര നേരത്തെ എഴുന്നേല്‍ക്കുന്നതും അവര്‍ തന്നെയായിരിക്കും. അച്ചടക്കമുള്ള ജീവിതശൈലിയില്‍ നിത വിശ്വസിക്കുന്നുണ്ട്. എഴുന്നേറ്റ ഉടന്‍ ജിമ്മിലേക്കാണ് പോകാറുള്ളത്. വീട്ടില്‍ തന്നെ ജിം സൗകര്യമുണ്ട്. അതോടൊപ്പം യോഗയും അഭ്യസിക്കാറുണ്ട്.
ഇത് രണ്ടും കഴിഞ്ഞാല്‍ നീന്തലാണ് ഫിറ്റ്‌നസ്സെിനായി നിത അംബാനി സമയം ചെലവിടാറുള്ളത്. വര്‍ക്കൗട്ട് സെഷനുകള്‍ എന്തുവന്നാലും മുടക്കാറില്ല അവര്‍. ഭക്ഷണക്രമത്തില്‍ ഡ്രൈ ഫ്രൂട്ട്‌സുകള്‍ ധാരാളം നിത ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ ആദ്യം കഴിക്കുന്നതും ഡ്രൈ ഫ്രൂട്‌സാണ്. ഇത് പോഷകസമൃദ്ധം കൂടിയാണ്.
ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും നിത ഉള്‍പ്പെടുത്താറുണ്ട്. വളരെ ലഘുവായിട്ടുള്ള ബ്രേക്ക്ഫാസ്റ്റാണ് നിതയുടേത്. ശരീരത്തെ ശുദ്ധീകരിക്കാന്‍ ഡിറ്റോക്‌സ് പാനീയവും അവര്‍ നിത്യേന കഴിക്കാറുണ്ട്. ഇത് ചര്‍മത്തെ ശുദ്ധീകരിക്കും. അതുപോലെ ചര്‍മ സംബന്ധമായ പ്രശ്‌നങ്ങളെയും ഇല്ലാതാക്കും.
അതുപോലെ ഉച്ചഭക്ഷണം എന്തുവന്നാലും അവര്‍ ഒഴിവാക്കില്ല. നിത്യേന രണ്ട് ഗ്ലാസ് ബീട്രൂട്ട് ജ്യൂസും നിത കഴിക്കാറുണ്ട് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതുപോലെ ഭരതനാട്യം നര്‍ത്തകിയാണ് നിത അംബാനി. നിത്യേന നൃത്തം പ്രാക്ടീസ് ചെയ്യാറുമുണ്ട്. സലാഡുകള്‍ അടക്കമാണ് നിതയുടെ ഭക്ഷണത്തിലുള്ളത്.
ധാരാളം വെള്ളം കുടിക്കുന്ന ശീലവും അവര്‍ക്കുണ്ട്. മുഖം ഇടയ്ക്കിടെ ക്ലെന്‍സര്‍ ഉപയോഗിച്ച് കഴിക്കുന്നതും, സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതുമെല്ലാം നിതയുടെ നിത്യേനയുള്ള കരുതലില്‍ ഉണ്ട്. മുഖത്ത് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ തൊപ്പി പോലുള്ള ധരിക്കാറുമുണ്ട്.












Click it and Unblock the Notifications