Get Updates
Get notified of breaking news, exclusive insights, and must-see stories!

എത്ര അലക്കിയിട്ടും വസ്ത്രങ്ങളിൽ നിന്ന് ദുർ​ഗന്ധം പോകുന്നില്ല? ഈ വഴികൾ ഒന്ന് പരീക്ഷിച്ചുനോക്കു..

എത്ര അലക്കിയിട്ടും വസ്ത്രങ്ങൾക്ക് ദുർ​ഗന്ധമാണോ...വിയർപ്പിന്റെ മണമുള്ള വസ്ത്രം ഇടുമ്പോൾ നമുക്ക് തന്നെ ആകെ ഒരു വല്ലായ്മ തോന്നുമല്ലേ.. വസ്ത്രങ്ങളിൽ നിന്നും ഈ ദുർ​ഗന്ധം മാറ്റാൻ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കിയാലോ.. താഴെ പറയുന്ന വഴികൾ ഒന്ന് പരീക്ഷിച്ചുനോക്കൂ. തീർച്ചയായും ഫലം കാണും.

വാഷിം​ഗ് മെഷീൻ വൃത്തിയാക്കുക: വാഷിം​ഗ് മെഷിനിൽ നിന്ന് പുറത്തെടുക്കുമ്പോൾ തന്നെ ദുർ​ഗന്ധം വമിക്കുന്നുണ്ടെങ്കിൽ ആദ്യം നിങ്ങൾ വാമഷിം​ഗ് മെഷീൻ തന്നെ നോക്കുക. നിങ്ങളുടെ വാഷിം​ഗ് മെഷീൻ വൃത്തിയില്ലെങ്കിൽ അത് നിങ്ങളുടെ വസ്ത്രങ്ങൾക്ക് ദുർ​ഗന്ധം ഉണ്ടാക്കാൻ കാരണമാകും. നിങ്ങൾ നേരത്തെ അലക്കിയ വസ്ത്രത്തിൽ നിന്ന് പറ്റിപ്പിടിച്ച അഴുക്കും എണ്ണയുമൊക്കെ വാഷിം​ഗ് മെഷീനിൽ പൂപ്പൽ വളർച്ച ഉണ്ടാവാൻ കാരണമാകും.

washng

പാമ്പിന്റെ തലയിൽ ഉമ്മ വെച്ച് യുവതി... മുഖത്ത് തന്നെ കൊത്ത് കൊണ്ടു..വൈറൽ ആയി വീഡിയോ
വസ്ത്രം നന്നായി ഉണക്കിയെടുക്കുക: വസ്ത്രം ഉണങ്ങിയില്ലെങ്കിൽ ദുർ​ഗന്ധം ഉണ്ടാകും.. അത് ഒഴിവാക്കാൻ അത് പൂർണമായും ഉണക്കിയെടുക്കേണ്ടതുണ്ട്. നല്ല വായു സഞ്ചാരം ഉള്ള സ്ഥലത്ത് വെയിൽ കൊള്ളിച്ച് തുണി ഉണക്കിയെടുക്കാൻ ശ്രദ്ധിക്കുക. സൂര്യപ്രകാശം വസ്ത്രം അണുവിമുക്തമാക്കാൻ സഹായിക്കും. മാത്രവുമല്ല നനവുള്ള മണവും ഇല്ലാതാക്കും.
‌‌

വിയർപ്പുള്ള വസ്ത്രം കഴുകുമ്പോൾ: വിയർപ്പുള്ള വസ്ത്രങ്ങൾ കഴുകുമ്പോൾ ചില കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. ഇനി വസ്ത്രം അലക്കും മുമ്പ് ഇക്കാര്യങ്ങൾ ചെയ്തുനോക്കൂ.. ഒരു ബക്കറ്റ് വെള്ളത്തിൽ ഒരു കപ്പ് വിനാ​ഗിരി ചേർത്ത് ​ദുർ​ഗന്ധം ഉള്ള വസ്ത്രങ്ങൾ 30 മിനിറ്റ് വരെ മുക്കിവയ്ക്കുക. അതുപോലെ നിങ്ങളുടെ ഡിറ്റർജന്റ് ഒപ്പം ഒരു കപ്പ് ബേക്കിംഗ് പൗഡർ ചേർത്ത് തണുത്ത വെള്ളത്തിൽ കഴുകുക.

നിങ്ങളുടെ വസ്ത്രത്തിന്റെ ദുർ​ഗന്ധം ഇല്ലാതാക്കാൻ നാരങ്ങ നീര് മതി. ദുർഗന്ധം ഉണ്ടാക്കുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാൻ നിങ്ങളുടെ ദുർ​ഗന്ധം ഉള്ള വസ്ത്രം അലക്കുമ്പോൾ ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞ് ഒഴിക്കാം. അതുപോലെ തന്നെ വസ്ത്രം അലക്കുമ്പോൾ ഒരു ബക്കറ്റ് തണുത്ത വെള്ളത്തിൽ ഒരു ഔൺസ് ഡിറ്റർജന്റ് ചേർത്ത് വസ്ത്രങ്ങൾ 30 മിനിറ്റ് വരെ മുക്കിവയ്ക്കുക.

കഴുകുന്നതിന് മുമ്പ് നിങ്ങളുടെ വസ്ത്രങ്ങളുടെ വസ്ത്രത്തിന്റെ ഉൾവശം പുറത്താക്കുക: ശരീരത്തിലെ എണ്ണ, വിയർപ്പ് എന്നിവയിൽ നിന്നാണ് മിക്ക ദുർഗന്ധമുള്ള ബാക്ടീരിയകളും വരുന്നത് എന്നത് സംശയമില്ല. കഴുകുന്നതിന് മുമ്പ് നിങ്ങളുടെ വസ്ത്രങ്ങളുടെ ഉൾവശം പുറത്താക്കുക.‌

ഉൾവശത്ത് ആണ് വിയർപ്പ് അടിഞ്ഞ് ദുർ​ഗന്ധം ഉണ്ടാവുക. വസ്ത്രം സോപ്പ്പൊടിയിൽ കുതിർത്ത് വെയ്ക്കുമ്പോഴും ഉൾവശം പുറത്തുവരുന്ന രീതിയിൽ വെയ്ക്കുക. അതുപോലെ തന്നെ ഒരു തവണ കുറച്ച് വസ്ത്രങ്ങൾ മാത്രം അലക്കാൻ എടുക്ക. അതിന് ശേഷം ബാക്കി വസ്ത്രം എടുക്കു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+