ഓറഞ്ച് ആളൊരു കേമന്‍ തന്നെ, കുടവയറും ഭാരവും കുറയ്ക്കാന്‍ മിടുക്കന്‍; ഇങ്ങനെ കഴിച്ചുനോക്കൂ
നമ്മുടെ ശരീര ഭാരവും പൊണ്ണത്തടിയും കുറയ്ക്കണമെന്ന് ദീര്‍ഘകാലമായി കരുതുന്നുണ്ടാവും അല്ലേ? അതിന് മടി ഒരു തടസ്സവുമായിരിക്കും. എന്നാല്‍ ഒരൊറ്റ ദിവസം ഡയറ്റ് കൃത്യമായി ഫോളോ ചെയ്താല്‍ അത് ശീലമാവും. എന്തെല്ലാം നമ്മള്‍ കഴിക്കുന്നു എന്നത് ഭാരം കുറയ്ക്കുന്നതിനും അതുപോലെ കുടവയറിനെ നീക്കം ചെയ്യുന്നതിനും സുപ്രധാനമായ കാര്യമാണ്.
ആരോഗ്യകരമായ ഡയറ്റാണ് ഇതിന് ഏറ്റവും നല്ല കാര്യം. അതില്‍ കൊഴുപ്പ് ഒട്ടും ഉണ്ടാവുകയും അരുത്. കൃത്യസമയത്ത് ഭക്ഷണം കഴിക്കുക എന്നതും പ്രധാനപ്പെട്ട കാര്യമാണ്. അത്തരത്തില്‍ നമ്മുടെ ഡയറ്റില്‍ വരേണ്ട പോഷകങ്ങളും വിറ്റാമിനുകളും അടങ്ങിയ ഫ്രൂട്ട്‌സുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഓറഞ്ചുകള്‍ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഇതൊരു സിട്രസ് ഫ്രൂട്ടായിട്ടാണ് പരിഗണിക്കപ്പെടുന്നത്. ശരീരത്തിന് ഏറെ ഗുണകരമാണ് ഓറഞ്ച്. കാരണം വിറ്റാമിന്‍ സിയുടെയും ഫൈബറിന്റെയും വലിയൊരു കലവറയാണ് ഓറഞ്ചുകള്‍. നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യാന്‍ ഇവ സഹായിക്കും.
ഫൈബര്‍ നമ്മുടെ അമിത വിശപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും. ഓറഞ്ച് കഴിക്കുന്നതിലൂടെ ദീര്‍ഘ നേരം വയര്‍ നിറഞ്ഞിരിക്കും. അതിലൂടെ വിശപ്പിനെ നിയന്ത്രിക്കാം. അതുപോലെ കലോറികളും അമിതമായി ശരീരത്തിലെത്തില്ല. ധാരാളം പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി അമിത അളവിലുള്ളത് കൊണ്ട് ശരീരത്തിന് ഇവ ഗുണകരമാണ്.
വിറ്റാമിന്‍ സി കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ഇതൊരു കിടിലന്‍ ആന്റിഓക്‌സിഡന്റാണ്. ഇവ നമ്മുടെ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കും. നമ്മുടെ ചര്‍മത്തെ ഏറ്റവും മികവുറ്റതാക്കി നിലനിര്‍ത്തും. മുറിവുകള്‍ വേഗത്തില്‍ ഭേദപ്പെടാനും ഇവ സഹായിക്കും. അതുപോലെ തന്നെ ഭാരം കുറയ്ക്കാനും ഇവ സഹായിക്കും.
അതിന് കാരണം ഫൈബറാണ്. ശരീരത്തിലേക്ക് കൂടുതല്‍ കലോറി എത്താതെ തടയാനും ഫൈബറിന് സാധിക്കും. അതിലൂടെയാണ് ഭാരം കുറയ്ക്കാനാവുക. ഫ്‌ളാവനോയിഡുകളും കരോട്ടിനോയിഡുകളും ധാരാളമായി ഓറഞ്ചിലുണ്ട്. ഇവയും ആന്റിഓക്‌സിഡന്റുകളാണ്. ചര്‍മത്തിന് ഇവ ഏറെ ഗുണകരമാണ്.
നമ്മുടെ ശരീരത്തില്‍ എപ്പോഴും വെള്ളം നിറഞ്ഞിരിക്കാനും ഓറഞ്ചുകള്‍ സഹായിക്കും. ജലാംശം ശരീരത്തില്‍ എപ്പോഴുമുണ്ടാകുമ്പോള്‍ ഉന്മേഷവും ഊര്‍ജവും ലഭിക്കും. കാരണം ഓറഞ്ചില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്.
ശരീരത്തിലെ പോഷകങ്ങള്‍ വേഗത്തില്‍ വലിച്ചെടുക്കാനും ഇവ സഹായിക്കും. അതുപോലെ കലോറികള്‍ കുറയുന്നതോടെ നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെയും വേഗത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കും. അതിലൂടെ കുടവയറും ഭാരവും കുറയുകയും ചെയ്യും.












Click it and Unblock the Notifications