കുടവയറിനോട് ഇനി പോകാന്‍ പറ, ഇത് സെലിബ്രിറ്റികളുടെ പ്രിയ കോഫി; മാറ്റങ്ങള്‍ ഇങ്ങനെ
നമ്മുടെ ശരീരം ശ്രദ്ധിച്ചില്ലെങ്കില്‍ വരാന്‍ പോകുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളാണ് കുടവയറും പൊണ്ണത്തടിയും. ഒരിക്കല്‍ പിന്നീട് അത് വിട്ടുപോകാന്‍ വലിയ ബുദ്ധിമുട്ടാണ്. നിങ്ങള്‍ അത്തരമൊരു ബുദ്ധിമുട്ടില്ലാണെങ്കില്‍ ഉടനെ തന്നെ ഡയറ്റില്‍ മാറ്റം വരുത്തണം. എങ്കില്‍ മാത്രമേ ശരീരം മാറ്റിയെടുക്കാന്‍ സാധിക്കൂ. ധാരാളം കാര്യങ്ങള്‍ അതിനായി ചെയ്യേണ്ടതുണ്ട്.
ആദ്യത്തേത് നമ്മുടെ ശരീരത്തിന് മികച്ച വ്യായാമം നല്‍കുകയാണ്. മറ്റൊന്ന് നമ്മുടെ ഡയറ്റില്‍ അടിമുടിയുള്ള മാറ്റമാണ്. ജങ്ക് ഫുഡുകളും ചീത്ത കൊഴുപ്പും ധാരാളം ശരീരത്തിലെത്തുന്ന ഭക്ഷണങ്ങള്‍ എല്ലാം പൂര്‍ണമായും ഉപേക്ഷിക്കുക. പകരം കോഫി ഡയറ്റില്‍ ഉള്‍പ്പെടുത്താം. സാധാരണ കോഫിക്ക് പകരം ബുള്ളറ്റ് പ്രൂഫ് കോഫി തന്നെയാവാ കഴിക്കുന്നത്.

കേള്‍ക്കുമ്പോള്‍ ബുള്ളറ്റ് പ്രൂഫ് കോഫി എന്താണെന്ന് പലര്‍ക്കും തോന്നാം. എന്നാല്‍ ഇവ ആള് ചില്ലറക്കാരനല്ല. ബോളിവുഡിലെ പ്രമുഖ നടിമാര്‍ പലതും ബുള്ളറ്റ് പ്രൂഫ് കോഫി ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. ഇതൊരു കിടിലന്‍ ഡയറ്റ് ഫുഡാണ്. അതുകൊണ്ട് അതിരാവിലെ തന്നെ കഴിക്കാന്‍ നോക്കണം. എംസിടി ചേര്‍ന്നതാണ് ബുള്ളറ്റ് പ്രൂഫ് കോഫി.
മീഡിയോ ചെയിന്‍ ട്രിഗ്ലിസറൈഡ് ഓയിലാണ് എംസിടി. ഇത് ചേര്‍ന്നതാണ് ഈ കോഫി. ഇതൊരു ഹെല്‍ത്തി കൊഴുപ്പാണ്. ആരോഗ്യകരമായ ശരീരത്തിന് ഇവ ആവശ്യമാണ്. ശുദ്ധമായ നെയ്യ്, വെണ്ണ, വെളിച്ചെണ്ണ എന്നിവയെല്ലാം ഇതില്‍ വരും. ഇവ ശരീരത്തിന് വേണ്ടി ഊര്‍ജത്തെ ധാരാളമായി നമുക്ക് സമ്മാനിക്കും. അതിലൂടെ ശരീരം ഊര്‍ജസ്വലമായി നിലനില്‍ക്കും.
ബുള്ളറ്റ്പ്രൂഫ് കോഫി ജനപ്രിയമാകാന്‍ തന്നെ കാരണം അതിലെ ഊര്‍ജത്തിന്റെ അളവ് വര്‍ധിക്കുന്നത് കൊണ്ടാണ്. നമ്മുടെ മാനസികമായ ഫോക്കസ് വര്‍ധിപ്പിക്കാന്‍ ഇവ സഹായിക്കും. എന്തുകാര്യം ചെയ്യുമ്പോള്‍ അതിലൂടെ നമുക്കൊരു വ്യക്തത കൈവരിക്കാനാവും. അതുപോലെ ഇവ വീട്ടില്‍ ഉണ്ടാക്കാനും എളുപ്പമാണ്.
കീറ്റോജനിക് ഡയറ്റുകള്‍ പിന്തുടരുന്നര്‍ക്കിടയില്‍ ഇതിന് ഭയങ്കര സ്വീകാര്യതയുണ്ട്. നമ്മുടെ ദഹനത്തെയും ശരീരപോഷണത്തെയും അത്ഭുതകരമായ രീതിയില്‍ മെച്ചപ്പെടുത്താന്‍ ബുള്ളറ്റ്പ്രൂഫ് കോഫിക്ക് സാധിക്കും. അതിലൂടെ ഭാരം കുറച്ചെടുക്കാനുമാവും. ഇത് നിങ്ങള്‍ക്ക് ഡ്രൈ ചെയ്ത് നോക്കാവുന്നതാണ്.
ഏറ്റവും ശുദ്ധവും ഫ്രഷുമായ കാപ്പിപൊടി ഒന്നോ രണ്ടോ ടീസ്പൂണുകള്‍ എടുക്കുക. അതിലേക്ക് ശുദ്ധമായ നെയ്യോ, വെളിച്ചെണ്ണയോ, അണ്‍സാള്‍ട്ടഡ് ഗ്രീന്‍ ഫെഡ് ബട്ടറോ ചേര്‍ക്കുക. ഒരു ടേബിള്‍സ്പൂണ്‍ എംസിടി എണ്ണയും ഇതോടൊപ്പം ചേര്‍ക്കുക. ഇത് നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ തിളപ്പിക്കാം.
കൊഴുപ്പും മറ്റും അളന്ന ശേഷം എംസിടി ഓയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് മിക്‌സിയിലേക്ക് ഇടുക. അതിന് ശേഷം വെണ്ണയും അതിലിടുക. തുടര്‍ന്ന് ഓയിലും ചേര്‍ക്കുക. അത് മിക്‌സ് ചെയ്ത ശേഷം കോഫിയില്‍ ചേര്‍ക്കാം. അതിന് ശേഷം കഴിക്കാവുന്നതാണ്. ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ മാറ്റങ്ങള്‍ അറിയാന്‍ സാധിക്കും.












Click it and Unblock the Notifications