തേങ്ങാവെള്ളം വെറുതെ കളയല്ലേ? ഗുണങ്ങള്‍ ഇഷ്ടം പോലെയുണ്ട്; ഇങ്ങനെ ഉപയോഗിച്ചാല്‍ മാറ്റമുണ്ടാവും
നമ്മുടെ ശരീരത്തെ പ്രതികൂല കാലാവസ്ഥയില്‍ സംരക്ഷിക്കേണ്ടത് നമ്മുടെ കടയമാണ്. ചര്‍മത്തിന്റെ കാര്യമാണെങ്കില്‍ സണ്‍സ്‌ക്രീന്‍ പോലുള്ളവ ഉപയോഗിച്ച് സംരക്ഷിക്കാവുന്നതാണ്. സൂര്യാതപം ഏല്‍ക്കാതിരിക്കാന്‍ വരെ സണ്‍സ്‌ക്രീനുകള്‍ നമ്മളെ സഹായിക്കും. എന്നാല്‍ അത് ശരീരത്തിന്റെ കാര്യമാകുമ്പോള്‍ നമ്മള്‍ ഏറെ ശ്രദ്ധിക്കണം.
പ്രത്യേകിച്ച് ഇപ്പോഴത്തെ ചൂടുകാലം ഏത് ആരോഗ്യവാനെയും ബുദ്ധിമുട്ടിക്കുന്നതാണ്. നമ്മള്‍ ഏറെ ശ്രദ്ധിക്കേണ്ട സമയം കൂടിയാണിത്. നിങ്ങളെ പൊണ്ണത്തടിയും അതുപോലെ കുടവയറും അമിത ഭാരവുമെല്ലാം അലട്ടുന്നുണ്ടെങ്കില്‍ ചൂടുകാലത്ത് ശരീരം നന്നായി ബുദ്ധിമുട്ടും. കുറച്ച് നടക്കുമ്പോള്‍ പോലും കിതയ്ക്കാന്‍ എന്നാല്‍ പഴയ വീര്യം വീണ്ടെടുക്കാന്‍ നമുക്ക് മാര്‍ഗങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

നമ്മുടെ ചര്‍മത്തെ കൂളായി നിര്‍ത്തുകയാണ് ആദ്യം ചെയ്യേണ്ടത്. അതിനായി ശരീരത്തെ മൊത്തത്തില്‍ ഒരു ശുദ്ധീകരിക്കേണ്ടതുണ്ട്. ശരീരത്തിലെ ടോക്‌സിനുകളെയാണ് ഈ കാലയളവില്‍ നമ്മള്‍ പുറന്തള്ളേണ്ടത്. അതിന് ചില പഴങ്ങളും അതുപോലെ ഹെല്‍ത്തി ഘടകങ്ങളും ചേര്‍ത്ത് മികച്ച പാനീയങ്ങളോ ജ്യൂസോ ആണ് ഉണ്ടാക്കേണ്ടത്.
ഇവ കാരണം നിങ്ങളുടെ ശരീരം വരെ കുടവയറില്‍ നിന്ന് മോചനം നേടും. ആദ്യം തേങ്ങാ വെള്ളത്തില്‍ നിന്ന് തന്നെ തുടങ്ങാം. ഇത്രത്തോളം ഹെല്‍ത്തിയായിട്ടുള്ള മറ്റൊരു പാനീയമില്ല. ചൂട് കാലത്ത് നമുക്ക് നിര്‍ജലീകരണം സംഭ വിക്കാനുള്ള സാധ്യത ഏറെയാണ്. ഈ ഘട്ടത്തില്‍ ശരീരത്തെ ജലാംശം നല്‍കി കൂളാക്കാന്‍ തേങ്ങാവെള്ളത്തിന് ലഭിക്കും. നമ്മുടെ ഭാരം കുറയ്ക്കാനും ഇവ സഹായിക്കും.
അതേസമയം തേങ്ങാവെള്ളത്തില്‍ നിങ്ങള്‍ നിര്‍ത്തേണ്ടതില്ല. ചിലര്‍ക്ക് മറ്റ് ചില ഡ്രിങ്കുകളായിരിക്കും മികച്ചത്. അതിനായി ആപ്പിള്‍ സെഡാര്‍ വിനാഗിരിയും വെള്ളവും രണ്ട് തുള്ളി തേനും ചേര്‍ത്തിട്ട് കിടിലനൊരു പാനീയം ഉണ്ടാക്കുക. ഇത് ദഹനത്തിനും അതുപോലെ അനാവശ്യമായ വിശപ്പിനെ നിയന്ത്രിക്കാനും സാധിക്കും. ഇതിലൂടെ നമ്മുടെ കുടവയറും അതുപോലെ ഭാരവും ഒരുമിച്ച് കുറയും.
അതുപോലെ വെള്ളരിയും ചെറുനാരങ്ങും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് വളരെയധികം ആരോഗ്യകരമാണ്. ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാനും ശരീരത്തില്‍ അധികമായി വരുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും ഈ പാനീയം നിത്യേന കഴിക്കുന്നതിലൂടെ സാധിക്കും. ശരീരത്തില്‍ ജലാംശം നിറച്ച് നമ്മളെ ഊര്‍ജസ്വലമാക്കാനും ഈയൊരു ഡിറ്റോക്‌സിനാല്‍ സാധിക്കും.
ഗ്രീന്‍ ടീയും അതുപോലെ മല്ലിയിലയും ചേര്‍ത്ത് കഴിക്കുന്നതും ഈ ചൂട് കാലത്ത് ഗുണം ചെയ്യും. ആദ്യം ഒരു കപ്പ് ഗ്രീന്‍ ടീ തിളപ്പിക്കുക. അതിലേക്ക് നല്ല ഫ്രഷായിട്ടുള്ള രണ്ടോ മൂന്നോ മല്ലിയിലകള്‍ ഇടുക. ഇളം ചൂടില്‍ ഇവ കഴിച്ചാല്‍ നമ്മുടെ കുടവയര്‍ വേഗത്തില്‍ ഇല്ലാതാക്കും. നമ്മുടെ വയറിന് ചുറ്റും അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പിനെയാണ് ഇവ വേഗത്തില്‍ നീക്കം ചെയ്യുക.












Click it and Unblock the Notifications