വെള്ളരി കൊണ്ട് ഗുണമില്ലെന്ന് കരുതരുത്? ഇങ്ങനെ ഒന്ന് കഴിച്ച് നോക്കൂ; അത്ഭുതപ്പെടുത്തും ഈ മാറ്റങ്ങള്‍
നമ്മുടെ ശരീരം ആരോഗ്യത്തോടെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ മാത്രം കടമയാണ്. അതുകൊണ്ട് നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധ ആവശ്യമാണ്. കാരണം എന്തുകഴിക്കുന്നു എന്നത് ഏറെ പ്രധാനപ്പെട്ടതാണ്. ഭക്ഷണം കൊഴുപ്പേറിയതെങ്കില്‍ തീര്‍ച്ചയായും നമ്മുടെ ആരോഗ്യം നശിക്കും.
ജങ്ക് ഫുഡുകള്‍ ശരീരത്തിന് വില്ലനാണ്. അതുകൊണ്ട് കഴിക്കുന്ന ഭക്ഷണത്തില്‍ വളരെയധികം ശ്രദ്ധയുണ്ടായിരിക്കണം. പ്രത്യേകിച്ച് ഈ ചൂടുകാലത്ത് നമ്മുടെ ശരീരത്തിന് ആവശ്യം ജലാംശം ധാരാളമുള്ള ഭക്ഷണങ്ങളാണ്. ശരീരത്തെ നിര്‍ജലീകരണത്തില്‍ നിന്നും അവ സംരക്ഷിക്കും. ഇന്ന് മുതല് ഡയറ്റില്‍ വെള്ളരി ഉള്‍പ്പെടുത്തി നോക്കൂ.

എന്തുകൊണ്ടാണ് വെള്ളരി കഴിക്കണമെന്ന് പറയുന്നത് എന്നറിയുമോ? നിങ്ങളുടെ ഭാരം വല്ലാതെ വര്‍ധിച്ച് വരുന്നതായി തോന്നുന്നുണ്ടോ? പൊണ്ണത്തടിയും കുടവയറുമെല്ലാം ശല്യക്കാരനായി മാറിയിട്ടുണ്ടോ? എങ്കില്‍ തീര്‍ച്ചയായും വെള്ളരി നല്ലൊരു ഓപ്ഷനാണ്. വെള്ളരിയില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്.
ശരീരത്തിന് ചൂട് കാലത്ത് ഏറെ ആവശ്യവും പോഷകങ്ങളാണ്. അതുപോലെ ശരീരത്തെ ഉന്മേഷത്തിലാക്കി തണുപ്പിക്കാന്‍ വെള്ളരിക്ക് സാധിക്കും. ഇവയില്‍ ജലാംശത്തിന്റെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ വേനല്‍ക്കാലത്ത് മറ്റൊരു ഓപ്ഷനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യേണ്ടതില്ല.
വെള്ളരി കൊണ്ട് സലാഡ് അഥവാ റായിത്ത നമുക്ക് സുഖമായി വീട്ടില്‍ ഉണ്ടാക്കാം. തൈരും അതുപോലെ വെള്ളരിയുമാണ് ഇതിനായി വേണ്ടത്. നമ്മുടെ വേനല്‍കാല ഡയറ്റായി ഇതിനെ കാണാം. ഊണിനോ അതല്ലെങ്കില്‍ സാലഡായോ ഇത് ഉപയോഗിക്കാവുന്നതാണ്. ഇനി ചിക്കനോ ബീഫോ കൊണ്ട് നിങ്ങള്‍ സലാഡ് ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതിനെ ഹെല്‍ത്തിയാക്കി മാറ്റാനും വെള്ളരി ഉപയോഗിക്കാം.
ഇതിനൊപ്പം സോയ് സോസ്, പഞ്ചസാര, സെസമി ഓയില്‍, സെസമി സീഡ്‌സുകള്‍ എന്നിവ മുറിച്ച് കഷ്ണങ്ങളാക്കിയ വെള്ളരിയില്‍ ഉപയോഗിക്കാം. ഇത്തരത്തിലുള്ള സലാഡും ഉണ്ടാക്കാവുന്നതാണ്. സലാഡ് ഒ ക്ലോക്ക് എന്നാണ് ഈ ഡിഷിനെ വിളിക്കുക.
നമ്മുടെ പ്രഭാത ഭക്ഷണമായി ഇഡ്ഡലിയെ ഉള്‍പ്പെടുത്താം. അതിനൊപ്പം തന്നെ പുതിനയിലും വെള്ളരിയും ചുട്ടെടുത്ത മുളകും ചട്‌നിയും ചേര്‍ത്ത് കഴിക്കാവുന്നതാണ്. കിടിലന്‍ ടേസ്റ്റ് ആയിരിക്കുമെന്ന് മാത്രമല്ല ആരോഗ്യകരവുമാണ്. വെള്ളരി കൊണ്ട് കിടിലനൊരു പാനീയം ഉണ്ടാക്കാം.
വെള്ളരി മുറിച്ചെടുത്ത ശേഷം അതിലേക്ക് ചെറുനാരങ്ങ ചേര്‍ക്കുക. ഒരു കുപ്പ് വെള്ളവും ചേര്‍ത്ത് കഴിക്കാവുന്നതാണ്. വെള്ളരി കൊണ്ട് ജ്യൂസ് ഉണ്ടാക്കി കഴിക്കാവുന്നതുമാണ്. വേഗത്തില്‍ ഭാരം കുറയ്ക്കാനും ഇത് സഹായിക്കും. അതേസമയം ഇവ അമിതമായി കഴിക്കാതിരിക്കാനും ശ്രമിക്കണം. കൃത്യമായ അളവില്‍ കഴിച്ചാല്‍ അത്ഭുതകരമായ മാറ്റങ്ങളും കാണാം.












Click it and Unblock the Notifications