കൊഴുപ്പാണെന്ന് കരുതി പാഴാക്കല്ലേ? പ്രോട്ടീന്റെ ബഹളമാണ് മുട്ടകളില്‍; കഴിച്ചാല്‍ ഈ ഗുണങ്ങള്‍ ഉറപ്പ്
നമ്മുടെ ശരീരത്തെ ഏറ്റവും ആരോഗ്യത്തോടെ കൊണ്ടുനടന്നില്ലെങ്കില്‍ പ്രശ്‌നമാണ്. ശരീരം ശക്തമായി പ്രതികരിക്കാന്‍ തുടങ്ങും. പിന്നെ നമ്മളെ തേടിവരുന്നത് പല കാര്യങ്ങളായിരിക്കും. ആദ്യം അമിതമായി ഭാരം വര്‍ധിക്കാന്‍ തുടങ്ങും. പിന്നീടായിരിക്കും കുടവയറും പൊണ്ണത്തടിയുമെല്ലാം തേടിയെത്തുക. ഇതെല്ലാം വരുന്നതോടെ ശരീരം അണ്‍ഫിറ്റായി മാറും എന്ന് ഉറപ്പാണ്.
ഭക്ഷണകാര്യത്തില്‍ നമ്മള്‍ പുലര്‍ത്തുന്ന അശ്രദ്ധയാണ് ഇതിനെല്ലാം പ്രധാന കാരണം. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത് നമ്മളേറെ ശ്രദ്ധിക്കേണ്ട കാര്യമാണ്. ആരോഗ്യകരമായ ഭക്ഷണമാണ് കഴിക്കുന്നതെങ്കില്‍ ഈ പറഞ്ഞതൊന്നും നമുക്ക് നേരിടേണ്ടി വരില്ല. അത്തരത്തില്‍ ഡയറ്റില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണമെന്ന് നോക്കാം.

മുട്ടകളാണ് ആദ്യം ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഒരു കാര്യം. പലതും ഇവയില്‍ ധാരാളം കൊഴുപ്പുണ്ടെന്ന് കരുതി മാറ്റി നിര്‍ത്താറുണ്ട്. എന്നാല്‍ അതെല്ലാം തെറ്റിദ്ധാരണകളാണ്. പോഷകങ്ങളാല്‍ നിറഞ്ഞ മികച്ച ഭക്ഷണമാണ് മുട്ടകള്‍. നമ്മുടെ ബ്രേക്ക്ഫാസ്റ്റിന് ഇവ നിര്‍ബന്ധമായും ഉള്‍പ്പെടുത്തണം. ശരീരത്തെ ഏറ്റവും ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഇവയ്ക്ക് സാധിക്കും.
പ്രോട്ടീന്റെ അളവ് വലിയ അളവിലാണ് ഇവയിലുള്ളത്. വേഗത്തില്‍ നമ്മുടെ ഭാരം കുറയ്ക്കാനും അത് സഹായിക്കും. പ്രോട്ടീന്‍ ശരീരത്തിലെത്തുന്നതോടെ ദീര്‍ഘനേരം നമുക്ക് വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കുന്നത് കൊണ്ടാണിത്. ധാതുക്കള്‍, വിറ്റാമിന്‍ ബി, ആന്റിഓക്‌സിഡന്റുകള്‍ എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.
മുട്ടകളില്‍ കലോറി കുറവാണെന്ന കാര്യം പലര്‍ക്കും അറിയില്ല. ഇത് ഇവയെ കൂടുതല്‍ ഗുണകരമാക്കുന്നു. പക്ഷേ ആവശ്യമായ പോഷകങ്ങളെല്ലാം മുട്ടകളിലുണ്ട്. ഒരു മുട്ട കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് പല കാര്യങ്ങളാണ് ലഭിക്കുക. അതുപോലെ മുട്ടകള്‍ കഴിക്കുന്നതിലൂടെ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും.
പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങളൊന്നും നമ്മെ അലട്ടാന്‍ സാധ്യതയില്ല. അതുപോലെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും. അമിത വിശപ്പില്‍ നിന്ന് നമുക്ക് രക്ഷപ്പെടാന്‍ സാധിക്കും. അതിലൂടെ ഡയറ്റ് ബാലന്‍സാവുകയും ചെയ്യും. നമ്മുടെ പേശികളെ സംരക്ഷിച്ച് നിര്‍ത്താനും മുട്ടകള്‍ കഴിക്കുന്നതിലൂടെ സാധിക്കും.
അതുപോലെ നമ്മുടെ ഡയറ്റില്‍ മധുരം നിയന്ത്രിക്കുന്നതും വളരെ നല്ലതാണ്. അത്തരം ഭക്ഷണങ്ങള്‍ നല്ലതാണ്. പഴങ്ങളാണ് ആ വിഭാഗത്തില്‍ വരുന്നത്. ഇതിലെ മധുരം പ്രകൃതിദത്തമാണ്. ശരീരത്തിന് ഒരിക്കലും ദോഷം ചെയ്യില്ല. വെണ്ണപഴമാണ് ഇവയില്‍ ആദ്യം വരുന്നത്. മധുരത്തിന്റെ അളവ് ഇതില്‍ വളരെ കുറവാണ്.
അതുപോലെ ആരോഗ്യകരമായ കൊഴുപ്പുകളും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാന്‍ ഇവ സഹായിക്കും. അതുപോലെ അമിതമായ അളവില്‍ ഭക്ഷണം കഴിക്കുന്നതും ഇതിലൂടെ കുറഞ്ഞ് കിട്ടും. അതുകൊണ്ട് നിത്യേനയുള്ള ഡയറ്റില്‍ നിര്‍ബന്ധമായും വെണ്ണപഴവും ഉള്‍പ്പെടുത്തുക.












Click it and Unblock the Notifications