ഈ മധുരം പ്രശ്‌നങ്ങളുണ്ടാക്കില്ല, ഗ്രേപ്പ്ഫ്രൂട്ട് എത്ര വേണമെങ്കിലും കഴിക്കാം; ഗുണങ്ങള്‍ ഇങ്ങനെ
നമ്മുടെ ശരീരത്തെ കൃത്യമായി പരിപാലിച്ചില്ലെങ്കില്‍ ഉറപ്പായും ഫിറ്റ്‌നെസ് നഷ്ടപ്പെടും. മധുരം അധികം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല എന്നാണ് ആരോഗ്യ വിദഗ്ധര്‍ അടക്കം പറയുന്നത്. മധുരം ഇഷ്ടപ്പെടാത്തവര്‍ വളരെ കുറവായിരിക്കും. പക്ഷേ മധുരപലഹാരങ്ങളും ചോക്ലേറ്റുകളും അമിതമായി കഴിക്കുന്നത് ശരീരത്തില്‍ അനാരോഗ്യകരമായ കൊഴുപ്പ് നിറയാന്‍ കാരണമാകും.
സ്വീറ്റ് ടൂത്ത് ഉള്ളവര്‍ക്കാണ് ഈ പ്രശ്‌നം കൂടുതലായി ഉണ്ടാവുക. പക്ഷേ മധുരം കഴിക്കണമെന്ന് തോന്നുന്നവര്‍ക്ക് പകരം ഹെല്‍ത്തിയായിട്ടുള്ള മറ്റൊരു ഓപ്ഷന്‍ പരിഗണിക്കാം. ഫ്രൂട്ട്‌സാണ് ഇവര്‍ക്ക് മധുര പലഹാരങ്ങള്‍ക്ക് പകരം ഉള്‍പ്പെടുത്താനാവുക. ഇതിലെ മധുരം ശരീരത്തിന് ഒട്ടും ഹാനികരമല്ല. കഴിക്കേണ്ടവ ഏതൊക്കെയാണെന്ന് നോക്കാം.

പഴങ്ങളില്‍ അടങ്ങിയിരിക്കുന്ന ഓര്‍ഗാനിക്കായിട്ടുള്ള മധുരമാണ്. ആഡഡ് ഷുഗറുകള്‍ ഇല്ല എന്നതും പ്രകൃതിദത്തമാണെന്നതും പഴങ്ങള്‍ ഡയറ്റിലെ നിര്‍ബന്ധമേറിയ കാര്യമാക്കി മാറ്റുന്നുണ്ട്. ഇനി കഴിക്കേണ്ട ഫ്രൂട്ട്‌സുകളിലൊന്ന് ഏതാണെന്ന് പറഞ്ഞതരാം. നിര്‍ബന്ധമായും നിങ്ങളുടെ ഡയറ്റിലേക്ക് കൊണ്ടുവരേണ്ടത് ഗ്രേപ്പ്ഫുട്ടാണ്.
ഇവയില്‍ അത്യാവശ്യം വേണ്ട മധുരമുണ്ട്. അത് നിങ്ങളുടെ സ്വീറ്റ് ടൂത്തിനെ തൃപ്തിപ്പെടുത്തും. ഒരിക്കലും നിങ്ങളുടെ ആരോഗ്യത്തിന് ഇവ ദോഷകരമാകില്ല. അതുപോലെ കലോറികള്‍ തീരെ കുറഞ്ഞൊരു പഴമാണിത്. അതുപോലെ വിറ്റാമിനുകള്‍ ഇവയില്‍ നിറഞ്ഞിരിക്കുകയാണ്. ഇവയെല്ലാം നമ്മുടെ കുടവയറിനെ ഇല്ലാതാക്കാനും ഭാരം കുറയ്ക്കുന്നതിനും സഹായിക്കും.
ഗ്രേപ്പ് ഫ്രൂട്ടുകള്‍ കൃത്യമായ ഇടവേളകളില്‍ കഴിച്ചാല്‍ നമ്മുടെ അമിത വിശപ്പിനെ അത് നിയന്ത്രിച്ച് നിര്‍ത്തും. അമിത വിശപ്പാണ് നമ്മുടെ ശരീരത്തില്‍ കൊഴുപ്പ് നിറയ്ക്കുന്നത്. ഭാരം കുറയ്ക്കാന്‍ ഗ്രേപ്പ് ഫ്രൂട്ട് നല്ലൊരു ഓപ്ഷനാണ്. നിങ്ങള്‍ക്ക് വൈകീട്ടത്തെ ലഘുഭക്ഷണത്തിന് പകരമായും ഇവ കഴിക്കാം. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കാന്‍ ഇത് സഹായിക്കും.
അതുകൊണ്ട് ഗ്രേപ്പ് ഫ്രൂട്ട് നിത്യേന രണ്ട് കഷ്ണം കഴിക്കുന്നത് നല്ലതായിരിക്കും. ഗ്രേപ്പ് ഫ്രൂട്ട് താല്‍പര്യമില്ലാത്തവര്‍ക്ക് മറ്റ് ഹെല്‍ത്തി ഫ്രൂട്ട്‌സും പരിഗണിക്കാം. ആപ്പിള്‍ നല്ലൊരു ഓപ്ഷനാണ്. ഇതും കലോറികള്‍ വളരെ കുറഞ്ഞൊരു പഴമാണ്. നിത്യേന കഴിച്ചാല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ ശരീരത്തില്‍ കാണാം.
ആപ്പിളുകള്‍ ഫൈബറുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും. അത് വയറിന് ചുറ്റും അടിഞ്ഞ് കൂടിയിരിക്കുന്ന കൊഴുപ്പിനെ നീക്കം ചെയ്യാന്‍ സഹായിക്കും. വേഗത്തില്‍ ഇത് ഭാരം കുറയ്ക്കുന്നതിനും സഹായിക്കും. ഇനി അധികം ചെലവില്ലാത്ത മറ്റൊരു പഴത്തെ കുറിച്ച് പറയാം. പാഷന്‍ ഫ്രൂട്ടാണിത്.
നമ്മള്‍ വീട്ടില്‍ വളര്‍ത്തുന്നുണ്ടെങ്കില്‍ എന്തുകൊണ്ടും ഇവ എളുപ്പത്തില്‍ കിട്ടും. ഇവയിലും കലോറികള്‍ വളരെ കുറവാണ്. മധുരവും പുളിയും ചേര്‍ന്നതാണ് ഇതിന്റെ രുചി. ഫൈബറും ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. നമ്മുടെ രക്തസമ്മര്‍ദത്തെ മെച്ചപ്പെടുത്തും. പ്രമേഹ രോഗികള്‍ക്കും ഇവ ധൈര്യമായി കഴിക്കാം. വേഗത്തില്‍ ഭാരം കുറയാനും ഇവ സഹായിക്കും.












Click it and Unblock the Notifications