Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്‌ളാക്‌സ് സീഡ്‌സ് ഒന്നിനും കൊള്ളില്ലേ? കഴിച്ച് നോക്കിയാല്‍ അറിയാം പവര്‍; ഈ മാറ്റങ്ങള്‍ തേടിയെത്തും

ശരീരം വല്ലാതെ തടിവെച്ചോ? ആരെങ്കിലും പൊണ്ണത്തടിയുണ്ടെന്ന് പറഞ്ഞ് കളിയാക്കുന്നുണ്ടോ? അമിത ഭാരവും കുടവയറുമെല്ലാം ഇതിനൊപ്പം വന്നിട്ടുണ്ടോ? എങ്കില്‍ തീര്‍ച്ചയായും നമ്മള്‍ ശ്രദ്ധിണ്ടേണ്ട സമയമാണ്. നമ്മുടെ ശരീരത്തിന്റെ ഫിറ്റ്‌നെസ് നമ്മുടെ കൈവിട്ട് പോയിരിക്കുകയാണ്. അതുകൊണ്ട് നമ്മള്‍ ഇതുതിരിച്ചുപിടിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.

നമ്മള്‍ കളിയാക്കലുകള്‍ കേള്‍ക്കുന്നുണ്ടെന്ന് കരുതി നിരാശപ്പെടേണ്ട കാര്യമില്ല. വിചാരിച്ചാല്‍ ഇതൊക്കെ പരിഹരിക്കാന്‍ വേഗത്തില്‍ തന്നെ സാധിക്കും. പക്ഷേ അതിന് ഡയറ്റില്‍ നിന്ന് ചില കാര്യങ്ങള്‍ എടുത്ത് പുറത്തുകളയണം. പകരം ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തണം. എങ്കില്‍ മാറ്റങ്ങള്‍ ഞെട്ടിക്കുന്നതായിരിക്കും. അങ്ങനെ ഉള്‍പ്പെടുത്തേണ്ടത് ഏതൊക്കെയാണെന്ന് നോക്കാം.

flax-seeds-diet

ഡയറ്റിലേക്ക് ആദ്യം ഫ്‌ളാക്‌സ് സീഡുകള്‍ തന്നെ കൊണ്ടുവരിക. അത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. അതുപോലെ നമ്മുടെ ശരീരം മെലിയാനും ഭാരം കുറയ്ക്കാനുമെല്ലാം സഹായിക്കും. രണ്ട് ടീസ്പൂണ്‍ നിത്യേന ഫ്‌ളാക്‌സ് സീഡുകള്‍ കഴിക്കാവുന്നതാണ്. രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം രാവിലെ കഴിക്കാവുന്നതാണ്. ഈ വെള്ളം അതുപോലെ കഴിക്കാവുന്നതുമാണ്.

അതിവേഗത്തില്‍ നമ്മുടെ ഭാരം കുറയാന്‍ ഇത് സഹായിക്കും. കാരണം പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട് ഫ്‌ളാക്‌സ് സീഡില്‍. അവ ശരീരത്തിന് ഏറെ ആരോഗ്യകരമാണ്. ഫൈബര്‍, ഒമേഗ 3 ഫാറ്റി ആസിഡുകളും ഫ്‌ളാക്‌സ് സീഡിലുണ്ട്. കുടവയര്‍ അടക്കം ഇല്ലാതാക്കാന്‍ ഇവ സഹായിക്കും.

നമ്മുടെ വയര്‍ ദീര്‍ഘനേരം നിറഞ്ഞിരിക്കാന്‍ ഫ്‌ളാക്‌സ് സീഡുകള്‍ കഴിക്കുന്നതിലൂടെ സാധിക്കും. ദീര്‍ഘനേരം വയര്‍ നിറഞ്ഞിരിക്കുന്നത് കൊണ്ട് നമുക്ക് വിശപ്പ് അനുഭവപ്പെടില്ല. നമ്മുടെ അമിത വിശപ്പിനെയും അത് നിയന്ത്രിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും നിയന്ത്രിച്ച് നിര്‍ത്താന്‍ അതുപോലെ ഫ്‌ളാക്‌സ് സീഡുകള്‍ക്ക് സാധിക്കും.

പ്രമേഹമുള്ളവര്‍ക്ക് ഇത് ഏറെ ഗുണകരമായിരിക്കും. ശരീരത്തിന് പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മോചനം നേടാന്‍ ഫ്‌ളാക്‌സ് സീഡുകള്‍ സഹായിക്കും. നമ്മുടെ രക്ത സമ്മര്‍ദത്തെയും കൃത്യമായ അളവില്‍ ബാലന്‍സ് ചെയ്ത് നിര്‍ത്താനുള്ള കഴിവ് ഫ്‌ളാക്‌സ് സീഡുകള്‍ കഴിക്കുന്നത് കൊണ്ട് ലഭിക്കും.

മത്തന്റെ വിത്തുകളും അതുപോലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഹെല്‍ത്ത്‌ഷോട്ട് വെബ്‌സൈറ്റ് ഇതിനെ കുറിച്ച് നിരവധി കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രോട്ടീനുകളാല്‍ സമ്പന്നമാണ് മത്തന്റെ വിത്തുകള്‍. ഫൈബറും ആരോഗ്യകരമായ കൊഴുപ്പും ഇവയില്‍ അടങ്ങിയിട്ടുണ്ട്.

നമ്മുടെ ഭാരത്തെ വിചാരിക്കുന്നതിലും വേഗത്തില്‍ കുറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും. സണ്‍ഫ്‌ളവര്‍ സീഡ്‌സും ഇതിനൊപ്പം കഴിക്കാവുന്നത്. പോഷകങ്ങളുടെ കലവറയാണ് സണ്‍ഫ്‌ളവര്‍ സീഡ്‌സ്. ഡെയ്‌ലി ഡയറ്റില്‍ അത്ഭുതങ്ങള്‍ കാണിക്കാന്‍ ഇവയ്ക്ക് സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+