ചേന മുറിക്കുമ്പോൾ കൈ ചൊറിയാറുണ്ടോ? നാരങ്ങാനീര് മുതൽ കറ്റാർ വാഴ ജെല്ല് വരെ.. വീട്ടിലുണ്ട് പരിഹാരം
ചേമ്പും ചേനയും ഒക്കെ മലയാളികളുടെ പ്രിയപ്പെട്ട വിഭവങ്ങളാണ്. കഴിക്കാന്‍ ഇഷ്ടമാണെങ്കിലും അത് ഉണ്ടാക്കാനുള്ള പണി ഓര്‍ത്ത് പലരും അടുക്കളിയിലേക്ക് തന്നെ ഈ സാധനങ്ങള്‍ അടുപ്പിക്കാറില്ല. ആദ്യത്തെ കാര്യം ഇത് വൃത്തിയാക്കുക എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
കൈ ചൊറിഞ്ഞ് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയാകും. പല പച്ചക്കറികള്‍ക്കും ഈ ഒരു പ്രശ്‌നം ഉണ്ട്. എന്നാല്‍ കൈ ചൊറിയും എന്ന് പേടിച്ച് ഇനി അവ ഒഴിവാക്കേണ്ട കാര്യമില്ല. കൈ ചൊറിച്ചല്‍ ഇല്ലാതെ ഇവ വൃത്തിയിക്കാന്‍ ചില പൊടിക്കൈകള്‍ പരിചയപ്പെടാം.

കറ്റാര്‍വാഴ ജെല്‍: ചൊറിച്ചില്‍ ഉള്ള സ്ഥലങ്ങളില്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടുക. കുറച്ച് നേരം ഇങ്ങനെ വെയ്ക്കാം. ജെല്‍ ഉണങ്ങിക്കഴിച്ചാല്‍ തണുത്ത വെള്ളത്തില്‍ കഴുകാം.
ഗ്ലൗസ്: ചൊറിച്ചല്‍ അനുഭവപ്പെടുന്ന ഇത്തരത്തിലുള്ള പച്ചക്കറികള്‍ മുറിക്കുമ്പോള്‍ നമുക്ക് ഏറ്റവും ആദ്യം ചെയ്യാന്‍ പറ്റുന്ന കാര്യം ഗ്ലൗസ് ഇടുക എന്നത് തന്നെയാണ്. ലാറ്റെക്‌സ് അല്ലെങ്കില്‍ നൈട്രൈല്‍ കയ്യുറകള്‍ ചര്‍മ്മത്തിനും ചൊറിച്ചല്‍ ഉണ്ടാക്കുന്ന ചേനയിലും മറ്റും അടങ്ങിയിരിക്കുന്ന ഓക്‌സലേറ്റിനും ഇടയില്‍ ഒരു സുരക്ഷാ കവചം തീര്‍ക്കുന്നു.
കൈ നന്നായി കഴുകാം: പച്ചക്കറികള്‍ മുറിച്ച ശേഷം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ നന്നായി കഴുകാം. തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളം ഉപയോഗിച്ച് കഴുകാം. നല്ല ചുടുള്ളതും തണുപ്പുള്ളതുമായ വെള്ളം ചൊറിച്ചല്‍ അധികമാക്കും. കൈകള്‍ പതിയെ സ്‌ക്രബ് ചെയ്യുക. കയ്യില്‍ ശേ്ഷിക്കുന്ന ഓക്‌സലേറ്റ് മുഴുവനായും നീക്കം ചെയ്യുക.
കീസ്ട്രോക്ക് ടെക് ഉപയോഗിച്ച് നിരീക്ഷിച്ചു; 18 വർഷം ജോലി ചെയ്ത കമ്പനിയിൽ നിന്നും യുവതി പുറത്തായി
ഓട്‌സ് പേസ്റ്റ്: നിങ്ങള്‍ക്ക് ചൊറിച്ചല്‍ അനുഭവപ്പെടുന്ന ഭാഗത്ത് ഓട്‌സ് പുരട്ടാം. ആദ്യം ഓട്‌സ് വെള്ളത്തില്‍ കലര്‍ത്ത് പേസ്റ്റ് ഉണ്ടാക്കാം. ഈ പേസ്റ്റ് ചൊറിച്ചല്‍ ഉള്ള ഭാഗത്ത് പുരട്ടാം. കഴുകി കളയുന്നതിന് മുന്‍പ് 10 മുതല്‍ 15 മിനിട്ട് വരെ വെയ്ക്കാം.
വിനാഗിരി, നാരങ്ങാനീര്: ചൊറിച്ചല്‍ ഉള്ള ഭാഗത്ത് വിനാഗിരിയോ നാരങ്ങനീരോ പുരട്ടിയാൽമതി. വിനാഗിരിയിലും നാരങ്ങാനാരിലുമുള്ള നേരിയ അസിഡിറ്റി ചൊറിച്ചലിന് കാരണമായ ഓക്‌സലേറ്റ് പരലുകളെ നിര്‍വീര്യമാക്കും.
ഹൈഡ്രോകോര്‍ട്ടിസോണ്‍ ക്രീമും ആന്റിഹിസ്റ്റമിന്‍സും: മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് വാങ്ങിക്കാന്‍ ലഭിക്കുന്ന ഹൈഡ്രോകോര്‍ട്ടിസോണ്‍ ക്രീം ചൊറിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കും. എന്നാല്‍ ഇങ്ങനെയുള്ള കോര്‍ട്ടികോസ്റ്റീറോയിഡുകള്‍ കുറേകാലം ഉപയോഗിച്ചാല്‍ അത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കും.
അത് കൊണ്ട് അത് അമിതമായി ഉപയോഗിക്കുന്നത് ഇല്ലാതാക്കാം . ചൊറിച്ചില്‍ കഠിനവും സ്ഥിരതയുള്ളതുമാണെങ്കില്‍, ഓവര്‍-ദി-കൌണ്ടര്‍ ആന്റിഹിസ്റ്റമിന്‍ ഗുളികകള്‍ ഉപയോഗപ്പെടും. എന്നാല്‍ ഇവ രണ്ടും ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കേണ്ടതാണ്.












Click it and Unblock the Notifications