Get Updates
Get notified of breaking news, exclusive insights, and must-see stories!

കീസ്ട്രോക്ക് ടെക് ഉപയോ​ഗിച്ച് നിരീക്ഷിച്ചു; 18 വർഷം ജോലി ചെയ്ത കമ്പനിയിൽ നിന്നും യുവതി പുറത്തായി

വര്‍ക്ക് ഫ്രം ഹോം ഇപ്പോള്‍ എല്ലാവര്‍ക്കും പരിചിതമായ ഒന്നാണ്. കോവിഡ് മഹാമാരിക്കാലത്താണ് പല കമ്പനികളും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറിയത്. പല കമ്പനികള്‍ കോവിഡ് ഭീതി ഓഴിഞ്ഞിട്ടും വര്‍ക്ക് ഫ്രം തുടരുന്ന അവസ്ഥയാണ്. പലര്‍ക്കും വീട്ടില്‍ സമയം ചെലവിടാന്‍ സമയം കിട്ടുന്നതിനാല്‍ വര്‍ക്ക് ഫ്രം ഹോം ഇഷ്ടവുമാണ്...

എന്നാല്‍ 18 വര്‍ഷക്കാലം ഒരു കമ്പനിയില്‍ ജോലി ചെയ്ത ഈ സ്ത്രീക്ക് വര്‍ക് ഫ്രം ഹോം കാലത്താണ് പണിപോയത്. ഒരു ഇന്‍ഷൂറന്‍സ് കമ്പനിയിലായിരുന്നു ഈ ഓസ്‌ട്രേലിയക്കാരിയായ സ്ത്രീ ജോലി ചെയ്തിരുന്നത്. വീട്ടില്‍ നിന്നുള്ള പ്രകടം നിരീക്ഷിക്കാന്‍ കമ്പനി ഒരു തന്ത്രം പ്രയോഗിച്ചതോടെയാണ് ഇവരുടെ പണി പോയത്. കീസ്‌ട്രോക്ക് സാങ്കേതിക വിദ്യ ഉപയോഗച്ചാണ് സ്ത്രീയെ കമ്പനി നിരീക്ഷിച്ച്.. ഇതിന് പിന്നാലെ തന്നെ പണിയും പോയി.

resign

ന്യയോര്‍ക്ക് പോസ്റ്റ് പറയുന്നത് പ്രകാരം, വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന സമയത്താണ് വേണ്ടത്ര ടൈപ്പ് ചെയ്യാത്തതിന്റെ പേരില്‍ ഇന്‍ഷുറന്‍സ് ഓസ്ട്രേലിയ ഗ്രൂപ്പ് (ഐഎജി) കണ്‍സള്‍ട്ടന്റ് സൂസി ചെക്കോയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടത്. ഓസ്ട്രേലിയയിലെ ഫെയര്‍ വര്‍ക്ക് കമ്മീഷന്‍ (എഫ്ഡബ്ല്യുസി) അവളുടെ 'അന്യായമായ' പിരിച്ചുവിടല്‍ അപേക്ഷ നിരസിച്ചു. കാരണങ്ങള്‍ ഉള്ളത് കൊണ്ട് തന്നെയാണ് ഇവരെ പിരിച്ചുവിട്ടത് എന്നാണ ്കണ്ടെത്തിയത്.

ഇന്‍ഷുറന്‍സ് ഡോക്യുമെന്റുകള്‍ സൃഷ്ടിക്കുന്നതിനും റെഗുലേറ്ററി ടൈംലൈനുകള്‍ പാലിക്കുന്നതിനും മറ്റ് പ്രധാന റോളുകള്‍ക്കിടയില്‍ 'വര്‍ക്ക് ഫ്രം ഹോം കംപ്ലയന്‍സ്' നിരീക്ഷിക്കുന്നതിനും ചെക്കോ ഉത്തരവാദിയായിരുന്നു. ഡെഡ്ലൈനുകളും മീറ്റിംഗുകളും നഷ്ടമായതിനും ഹാജരാകാത്തതും ബന്ധപ്പെടാന്‍ കഴിയാത്തതും ഒരു ടാസ്‌ക് പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതിനും ഈ വര്‍ഷം ഫെബ്രുവരിയിലാണ് അവരെ പുറത്താക്കിയത്, ഇത് കാരണം വ്യവസായ റെഗുലേറ്റര്‍ യുവതിയുടെ കമ്പനിക്ക് പിഴ ചുമത്താന്‍ കാരണമായി.

മാര്‍ച്ചില്‍, എഫ്ഡബ്ല്യൂസിയോട് തന്റെ തൊഴിലുടമയ്ക്ക് 'ബിസിനസില്‍ നിന്ന് തന്നെ നീക്കം ചെയ്യാനുള്ള മുന്‍കൂര്‍ പദ്ധതിയുണ്ടെന്നും തന്നെ ടാര്‍ഗെറ്റുചെയ്തതായും' അവകാശപ്പെട്ടു. എന്നിരുന്നാലും, എഫ്ഡബ്ല്യുസിയുടെ അന്വേഷണത്തില്‍, മോശം പെരുമാറ്റത്തിന്റെ സാധുവായ കാരണത്താലാണ് ചെക്കോയെ പുറത്താക്കിയതെന്ന് കണ്ടെത്തി.

മുന്‍ കണ്‍സള്‍ട്ടന്റിന് 2022 നവംബറില്‍ സ്ത്രീയുടെ ഔട്ട്പുട്ടിനെക്കുറിച്ച് ഒരു ഔപചാരിക മുന്നറിയിപ്പ് ലഭിക്കുകയും ഒരു പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റ് പ്ലാനില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇന്‍ഷുറന്‍സ് ഓസ്ട്രേലിയ ഗ്രൂപ്പ് ഒക്ടോബറിനും ഡിസംബറിനുമിടയില്‍ 49 ദിവസത്തേക്ക് അവളുടെ സൈബര്‍ പ്രവര്‍ത്തനം ട്രാക്ക് ചെയ്യാന്‍ കീസ്‌ട്രോക്ക് സാങ്കേതികവിദ്യ ഉപയോഗിച്ചു, അവള്‍ക്ക് 'വളരെ കുറഞ്ഞ കീസ്‌ട്രോക്ക് പ്രവര്‍ത്തനം' മാത്രമാണ് ഉള്ളതെന്ന് ഇവര്‍ കണ്ടെത്തി.

ചെക്കോ 47 ദിവസം വൈകി ജോലി ആരംഭിച്ചെന്നും 29 ദിവസം നേരത്തേ നിര്‍ത്തിയെന്നും 44 ദിവസത്തേക്ക് റോസ്റ്റേര്‍ഡ് സമയം പ്രവര്‍ത്തിച്ചില്ലെന്നും സ്ഥാപനം കണ്ടെത്തി. 4 ദിവസം, അവള്‍ ജോലി ചെയ്യാതിരുന്നെന്നും കമ്പനി കണ്ടെത്തി, 7 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+