കുടവയറിനെ പറപ്പിക്കാം, വെള്ളം കുടിച്ച് ആരംഭിച്ചോളൂ; ഒരു ദിവസം കുടിക്കേണ്ട അളവ് ഇത്ര
ഭാരം കുറയ്ക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്. അതിനൊപ്പം തന്നെ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ് കുടവയര്‍. ഇവ രണ്ടും ആളൊരു വില്ലന്മാരാണ്. നമ്മുടെ ലൈഫ്സ്റ്റൈല്‍ കാരണമാണ് ഇവ രണ്ടും തേടിയെത്തുന്നത്. ഡയറ്റും വ്യായാമവുമെല്ലാം ഉണ്ടെങ്കില്‍ ഇവ മാറ്റിയെടുക്കാം. നിരവധി കാര്യങ്ങള്‍ വെള്ളത്തിന്റെ രൂപത്തില്‍ നമ്മള് കഴിക്കാറുണ്ട്.
നാരങ്ങ വെള്ളം, ജീരക വെള്ളം, തുടങ്ങിയവ എല്ലാം അതില്‍ വരും. ഇവയെല്ലാം ശരീരത്തിലെ കൊഴുപ്പിനെ അതിവേഗം പുറന്തള്ളുമെന്ന കാര്യം സത്യമാണ്. എന്നാല്‍ ഇതിനേക്കാളെല്ലാം ശരീരത്തിന് ഗുണം ചെയ്യുന്ന ഒന്നേയുള്ളൂ. അത് സാധാരണ വെള്ളം മാത്രമാണ്. ഇവ നിത്യേന കഴിച്ചാല്‍ തീര്‍ച്ചയായും ആഗ്രഹിക്കുന്ന ഫലം നിങ്ങള്‍ക്ക് ലഭിക്കും.

വെള്ളം നിങ്ങളുടെ ഭാരത്തെ എളുപ്പത്തില്‍ കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ ഒരു ദിവസം ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം മാത്രം കുടിച്ചാല്‍ പോര. ശരീരത്തിന് വേണ്ട അളവില്‍ കുടിച്ചാല്‍ മാത്രമേ നിങ്ങളുടെ ഭാരം കുറയൂ. ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ഊര്‍ജസ്വലമാക്കാന്‍ വെള്ളം കുടിക്കുന്നതിലൂടെ മാത്രമേ സാധിക്കൂ. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് രണ്ട് ഗ്ലാസില്‍ അധികം വെള്ളം കുടിക്കാന്‍ ശ്രമിക്കുക.
ഇതിലൂടെ നമ്മുടെ വയര്‍ നിറഞ്ഞിരിക്കും. അതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാം. വളരെ കുറച്ച് ഭക്ഷണമേ നമ്മള് കഴിക്കൂ. അതിലൂടെ അനാവശ്യമായി കലോറികള്‍ ശരീരത്തിലെത്തുന്നതിലും കുറയും. കലോറികള്‍ എത്രയും കുറയുന്നുവോ അത്രയും നല്ലതാണ്. ഇവ കുടവയറിനെ വേഗത്തില്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ഭാരത്തിന്റെ കാര്യത്തിലും പേടി വേണ്ടതില്ല.
വെള്ളം ധാരാളം കഴിക്കുന്നതിലൂടെ നമ്മുടെ മെറ്റാബോളിസമാണ് മെച്ചപ്പെടുന്നത്. ഇതിലൂടെ ദഹനം അടക്കമുള്ള കാര്യങ്ങള്‍ ശരിയായ രീതിയില്‍ നടക്കും. പോഷകങ്ങള്‍ കൃത്യമായി വലിച്ചെടുക്കാന്‍ ഇവ സഹായിക്കും. നിത്യേന എട്ട് ഗ്ലാസ് വെള്ളമാണ് കുടിക്കേണ്ടത്. ഇത് രണ്ട് ലിറ്റര്‍ വെള്ളത്തിന് സമാനമാണ്. ഇവ നമ്മുടെ മെറ്റാബോളിക് നിരക്ക് വര്‍ധിക്കും.
അതിലൂടെ വേഗത്തില്‍ കലോറികളെ ദഹിപ്പിക്കാന്‍ സാധിക്കും. തണുത്ത വെള്ളം കുടിക്കുന്നതായിരിക്കും കൂടുതല്‍ നന്നാവുക. കാരണം ശരീരം ഇവ ചൂടാക്കിയെടുക്കാന്‍ കൂടുതല്‍ സമയമെടുക്കും. ഇതിലൂടെ നമ്മുടെ ശരീരത്തിലെ കൂടുതല്‍ ഊര്‍ജം ഇതിനായി ഉപയോഗിക്കേണ്ടി വരും. അത് ഗുണകരമായ കാര്യമാണ്.
വെള്ളം ഭക്ഷണത്തിലെ പോഷകങ്ങളെ വലിച്ചെടുക്കാന്‍ സഹായിക്കും. അതിലൂടെ ദഹനത്തിന്റെ കാര്യം കൃത്യമായി നടക്കും. ശരീരത്തിലെ അനാവശ്യ കൊഴുപ്പുകളെ നീക്കാന്‍ വെള്ളം കുടിക്കുന്തനിലൂടെ സാധിക്കും. വെള്ളം ആവശ്യത്തിന് കഴിച്ചില്ലെങ്കില്‍ ശരീരത്തിലെ കാര്ബോഹ്രൈഡ്രേറ്റുകളെയും കൊഴുപ്പിനെയും ദഹിപ്പിക്കാനാവില്ല. അതിലൂടെ ഇവ ശരീരത്തില്‍ അടിഞ്ഞുകൂടും. അതുകൊണ്ട് കുടവയര്‍ വേഗത്തില്‍ നീക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും.
-
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു












Click it and Unblock the Notifications