Get Updates
Get notified of breaking news, exclusive insights, and must-see stories!

ചെറുനാരങ്ങ ജ്യൂസടിക്കാന്‍ മാത്രമുള്ളതല്ല, ഇഷ്ടം പോലെ ഗുണങ്ങളുണ്ട്; ഇങ്ങനെ കഴിച്ചാല്‍ അറിയാം മാറ്റം

നമ്മുടെ ശരീരം ഈ വേനലില്‍ വല്ലാതെ ദുര്‍ബലമായി പോകുന്നുണ്ടാവും. പ്രത്യേകിച്ച് ശരീരത്തിന് നിര്‍ജലീകരണം അടക്കമുള്ളവ സംഭവിക്കാം. ഇതിനൊക്കെ പുറമേ കുടവയറും പൊണ്ണത്തടിയും കൂടി നമുക്കുണ്ടെങ്കില്‍ പറയുകയേ വേണ്ട. നന്നായി തന്നെ നമ്മള്‍ ബുദ്ധിമുട്ടും. എങ്ങനെ ഇവയെ മറികടക്കാമെന്നായിരിക്കും പലരും ചിന്തിക്കുക.

കുറച്ച് ബുദ്ധിമുട്ടേറിയ കാര്യമാണിത്. കാരണം നമ്മുടെ ഡയറ്റിനെ മൊത്തത്തില്‍ മാറ്റിയാല്‍ മാത്രമേ ശരീരം ഫിറ്റ്‌നെസ് വീണ്ടെടുക്കാവുന്ന രീതിയിലേക്ക് മാറാനാവൂ. ചെറുനാരങ്ങ ഉപയോഗിക്കുന്നത് അതുപോലെ നിരവധി ഗുണങ്ങള്‍ ശരീരത്തിന് സമ്മാനിക്കും. ഇവ നമ്മുടെ ഭാരം അടക്കം കുറയ്ക്കാന്‍ സഹായിക്കും.

lemon-diet

നമ്മുടെ ഒരു ദിനം ആരംഭിക്കുന്നത് ചെറുനാരങ്ങ കഴിച്ച് കൊണ്ടായിരിക്കുന്നത് വളരെ നന്നായിരിക്കും. കാരണം നിരവധി ഗുണങ്ങളിലൂടെ ഇതിലൂടെ ശരീരത്തിന് ലഭിക്കും. ഇളം ചൂടുള്ള വെള്ളത്തില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് വെറും വയറ്റില്‍ കഴിക്കുന്നത് നിര്‍ബന്ധമാകുക. ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ചാറിയ ശേഷമാണ് അതിലേക്ക് ഒരു കഷ്ണം ചെറു നാരങ്ങ നീര ചേര്‍ക്കേണ്ടത്.

നമ്മുടെ ശരീരത്തിലെ ടോക്‌സിനുകളെ പുറന്തള്ളാന്‍ ഇത് സഹായിക്കും. നമ്മുടെ മെറ്റാബോളിസത്തെ ഇവ മെച്ചപ്പെടുത്തും. അതുപോലെ ദഹനത്തെയും ഇവ സഹായിക്കും. ഇത് ദിവസം മുഴുവന്‍ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ നമ്മുടെ ശരീരത്തെ സഹായിക്കും.

ചെറുനാരങ്ങ കൊണ്ട് വേറെയും ഒരുപാട് ഗുണങ്ങളുണ്ട്. സലാഡ് ഉണ്ടാക്കുന്നുണ്ടെങ്കില്‍ അതിനൊപ്പം ചെറുനാരങ്ങ ചേര്‍ക്കാവുന്നതാണ്. ചെറുനാരങ്ങ നീരിനൊപ്പം ഒലീവ് ഓയില്‍ തേന്‍, കടുക് എന്നിവയെല്ലാം സലാഡില്‍ ചേര്‍ക്കാം. ഇത് കലോറികള്‍ കുറഞ്ഞതാണ്. ശരീരത്തിന് ഏറെ ഗുണകരവുമാണ്.

ഒരുപാട് ഉപ്പും അതുപോലെ ധാരാളം സോസുകളും ഇനി ഭക്ഷണത്തില്‍ നിന്ന് മാറ്റിനിര്‍ത്താം. പകരം പുളിക്കും ഉപ്പുരസത്തിനുമായ നാരങ്ങ നീര് ഉപയോഗിക്കാം. ഇവ പച്ചക്കറികള്‍, പഴം, ചിക്കന്‍ എന്നിവയിലും ചേര്‍ക്കാം. ഇതിലൂടെ നമ്മുടെ ശരീരത്തില്‍ കലോറികളോ സോഡിയമോ വര്‍ധിക്കില്ല. അതുകൊണ്ട് ധൈര്യമായി കഴിക്കാം.

സിട്രസ് അടങ്ങിയ പഴങ്ങള്‍ അതുപോലെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആദ്യം നമ്മുടെ ഡയറ്റില്‍ നിന്ന് അമിത മധുരത്തിലുള്ള ലഘുഭക്ഷണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കുക. പകരം ചെറുനാരങ്ങ അടങ്ങി ഡയറ്റ് ഉള്‍പ്പെടുത്താം. ചെറുനാരങ്ങ നന്നായി മുറിക്കുക. അതിന് ശേഷം തണുപ്പിക്കുക.

ഇവ ചൂടുകാലത്ത് ശരീരം തണുപ്പിക്കാന്‍ കിടിലനൊരു ഓപ്ഷനാണ്. ഇതില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങള്‍ നമ്മുടെ മധുരം കഴിക്കാനുള്ള ആഗ്രഹങ്ങള്‍ കുറയ്ക്കാന്‍ സാധിക്കും. വേഗത്തില്‍ ഭാരം കുറയ്ക്കാനും ഇത് സഹായിക്കും. സിട്രസ് ഫ്രൂട്ട്‌സും ചെറുനാരങ്ങയും അതുപോലെ മികച്ച ഓപ്ഷനുകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+