ഓലനും ഇഞ്ചിക്കറിയും ഇല്ലാതെന്ത് ഓണസദ്യ, എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം?
ഓലൻ
വേണ്ട സാധനങ്ങൾ
കുമ്പളങ്ങ ചതുരക്കഷ്ണങ്ങളാക്കിയത് 1കപ്പ്
ചെറുപയർ വേവിച്ചത് 1/2 cup
വള്ളിപ്പയർ/ അച്ചിങ്ങ ചെറിയ കഷ്ണമാക്കിയത് 1 cup
5 ചെറിയ ഉള്ളി അരിഞ്ഞത്
5 പച്ചമുളക് അരിഞ്ഞത്
ജീരകം പൊടിച്ചത് 1/2 tsp
ഉപ്പ് ആവശ്യത്തിന്
രണ്ടാം തേങ്ങാപ്പാല് 11/2 cup
ആദ്യ തേങ്ങാപ്പാല് (കട്ടിയുള്ള തേങ്ങാപ്പാൽ ) 1/2 cup
കറിവേപ്പില
വെളിച്ചെണ്ണ 2 tbsp
തയ്യാറാക്കേണ്ട വിധം
കുമ്പളങ്ങയും വള്ളിപ്പയറും പച്ചമുളകും ജീരകവും ഉപ്പും രണ്ടാം തേങ്ങാപ്പാലും ചേർത്ത് വേവിക്കുക. വെന്തുകഴിയുമ്പോൾ വേവിച്ച് വെച്ചിരിക്കുന്ന ചെറുപയർ ചേർത്ത് ഒരു മിനിറ്റ് ചെറുതീയിൽ ഇളക്കുക. എന്നിട്ട് ഒന്നാം തേങ്ങാപ്പാലും കറിവേപ്പിലയും ചേർക്കുക. തീയണക്കുക. വെളിച്ചെണ്ണ ചേർത്ത് മൂടിവെക്കുക.
ഓലൻ ഇത്തിരി കുറുകി വേണമിരിക്കാൻ. അതിന്റെ പാകം അനുസരിച്ച് വേണം തേങ്ങാപ്പാല് ചേർക്കാൻ.

ഇഞ്ചിക്കറി
വേണ്ട സാധനങ്ങൾ
ഇഞ്ചി ചെറുതായി അരിഞ്ഞത് 1 cup
10 ചെറിയ ഉള്ളി അരിഞ്ഞത്
5 പച്ചമുളക് അരിഞ്ഞത്
കറിവേപ്പില
പുളി വെള്ളം 1/2 cup
ശർക്കര 2 tbsp
ഉപ്പ് പാകത്തിന്
നാളികേരം ചെറുകഷ്ണങ്ങളാക്കിയത് 2 tbsp
വെളിച്ചെണ്ണ
കടുക് 1/2 tsp
വറുത്ത് പൊടിച്ച ജീരകം 1/2 tsp
കായപ്പൊടി. 1/2 tsp
മുളകുപൊടി 2 tsp
മല്ലിപ്പൊടി1 tsp
മഞ്ഞൾപൊടി 1/2 tsp
തയ്യാറാക്കേണ്ട വിധം
പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. ഇഞ്ചി ഇട്ട് ഗോൾഡൺ ബ്രൗൺ ആകുംവരെ ഇളക്കിയെടുക്കുക. ഇഞ്ചി മാറ്റി അതേ എണ്ണയിൽ ചെറിയ ഉള്ളിയും കറിവേപ്പിലയും ബ്രൗൺ നിറമാകും വരെ ഇളക്കി മാറ്റിവെച്ച് അതേ എണ്ണയിൽ തന്നെ കടുകിടുക. കടുക് പൊട്ടിത്തുടങ്ങുമ്പോൾ എല്ലാ പൊടികളും ചേർക്കുക. മൊരിഞ്ഞ് കഴിയുമ്പോൾ പുളിവെള്ളവും ഉപ്പും ചേർത്ത് ഇളക്കി അൽപമൊന്ന് തിളപ്പിക്കുക. ഇതിലേക്ക്
വറുത്ത ഇഞ്ചിയുടെ പകുതി ചതച്ചതും ബാക്കിയും ചെറിയ ഉള്ളിയും കറിവേപ്പിലയും വറുത്തെടുത്തതും ചേർക്കുക. നന്നായി ഇളക്കുക. വേണ്ട പാകമാകുംവരെ ചെറുതീയിൽ തിളപ്പിക്കുക. വെളിച്ചെണ്ണയിൽ നാളികേര കഷ്ണങ്ങൾ വറുത്തെടുക്കുക. ഇഞ്ചിക്കറിയിലേക്ക് ചേർക്കുക. ശർക്കരയും ചേർത്ത് നന്നായി ഇളക്കി അടുപ്പിൽ നിന്ന് മാറ്റിവെക്കുക.



Click it and Unblock the Notifications