ബീട്രൂട്ട് പൊളിയല്ലേ, കുടവയറിനെ ഇനി പറപ്പിക്കാം; പൊണ്ണത്തടിയെ പേടിക്കേണ്ട, കഴിച്ചുനോക്കൂ ഇങ്ങനെ
നമ്മുടെ ശരീരത്തിന് ഭക്ഷണക്രമം ശരിയായില്ലെങ്കില്‍ വലിയ പ്രശ്‌നമാണ്. ഡയറ്റിലാണ് നമ്മുടെ ശരീരത്തിന്റെ ആരോഗ്യം ഇരിക്കുന്നത്. അത് താളം തെറ്റിയാല്‍ അതോടെ ശരീരം മോശമാകും. കുടവയറും പൊണ്ണത്തടിയും വില്ലനായി നമുക്ക് മുന്നിലെത്തും. ഇവയെ മാറ്റിയെടുക്കാന്‍ പഠിച്ച പണി പതിനെട്ടും എടുക്കേണ്ടി വരും.
ശരീരത്തില്‍ ഉണ്ടാവുന്ന ചീത്ത കൊഴുപ്പും, വയറിന് ചുറ്റും അടിഞ്ഞുകൂടുന്ന കൊഴുപ്പുമാണ് പൊണ്ണത്തടിക്കും കുടവയറിനുമെല്ലാം കാരണമായി വരുന്നത്. ഇതിന് കാരണം ജങ്ക് ഫുഡുകളാണ്. ഓര്‍ഗാനിക്കായ ഭക്ഷണത്തിന് പകരം മറ്റ് കാര്യങ്ങള്‍ കഴിച്ചാല്‍ അതോടെ ശരീരം പ്രശ്‌നത്തിലാവും. ഇതിനെ നേരിടാന്‍ ആരോഗ്യകരമായ ഡയറ്റാണ് നമ്മള്‍ പിന്തുടരേണ്ടത്.

ആദ്യം കഴിക്കേണ്ടത് ബിട്രൂട്ടാണ്. നമ്മുടെ മാറിയ ഡയറ്റിനെ ഹെല്‍ത്തിയാക്കാന്‍ ഇവ സഹായിക്കും. പല രീതിയില്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. നമ്മള്‍ ചോറിനൊപ്പം കറി ചേര്‍ത്ത് കഴിക്കുന്നുണ്ടെങ്കില്‍ ബിട്രൂട്ട് അതില്‍ ചേര്‍ക്കാം. സാമ്പാറില്‍ ബിട്രൂട്ട് മികച്ച ഓപ്ഷനാണ്. അതുപോലെ അതിരാവിലെ തന്നെ ബിട്രൂട്ട് ജ്യൂസ് കഴിക്കുന്നതും ശരീരത്തിന് ഉത്തമമാണ്. ഇനി വെജിറ്റബിള്‍ സലാഡുകളാണ് നിങ്ങള്‍ക്ക് പ്രിയങ്കമെങ്കില്‍ അതിലും ബിട്രൂട്ടുകള്‍ ഉള്‍പ്പെടുത്താം.
ഇവ നമ്മുടെ ഭാരം വേഗത്തില്‍ കുറയ്ക്കും. കാരണം ബിട്രൂട്ടില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഒരു ചെറിയ കഷ്ണത്തില്‍ രണ്ട് ഗ്രാം ഫൈബറാണ് അടങ്ങിയിരിക്കുന്നത്. ഇത് നമ്മുടെ അമിത വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്തും. അതിലൂടെ അനാവശ്യമായി ലഘുഭക്ഷണം കഴിക്കുന്നതും അവസാനിപ്പിക്കാന്‍ സാധിക്കും. ശരീരത്തിലേക്ക് അനാവശ്യ കൊഴുപ്പുകള്‍ വരുന്നതും നിയന്ത്രിക്കാനാവും. ശരീരത്തില്‍ വേഗം മാറ്റങ്ങള്‍ കാണാം.
അതേസമയം ബിട്രൂട്ടില്‍ മാത്രം കാര്യങ്ങള്‍ ഒതുക്കി നിര്‍ത്തേണ്ടതില്ല. പച്ചക്കറികള്‍ ശരീരത്തിലെത്തുന്നതിന് ഡയറ്റിനെ ബാലന്‍സ് ചെയ്യാന്‍ സഹായിക്കും. അനാവശ്യ കൊഴുപ്പുകളെയും അകറ്റി നിര്‍ത്താന്‍ സാധിക്കും. ക്യാരറ്റുകള്‍ ഇനി മുതല്‍ നിത്യേന കഴിച്ചു തുടങ്ങാം. ക്യാരറ്റുകള്‍ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യം മാത്രമല്ല കണ്ണിന്റെ കാഴ്ച്ചാ ശക്തിക്കും മികച്ചതാണ്.
കലോറികളും ഇവയില്‍ കുറവാണ്. ഇത് പച്ചയ്‌ക്കോ പാകം ചെയ്‌തോ കഴിക്കാവുന്നതാണ്. സലാഡില്‍ ഇവ ഉള്‍പ്പെടുത്തുന്നത് അത്യുത്തമമാണ്. ക്യാരറ്റ് ജ്യൂസ് വെറും വയറ്റില്‍ കുടിച്ചാല്‍ നല്ല മാറ്റം കാണാനാവും. കാരണം ഇവയിലും ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് ക്യാരറ്റില്‍ 3.6 ഗ്രാം ഫൈബറാണ് ഉള്ളത്. ഇത് പച്ചയായി കഴിക്കുമ്പോഴാണ് ഈ ഗുണങ്ങള്‍ കിട്ടുക.
മധുരക്കിഴങ്ങുകള്‍ അതുപോലെ ഒഴിവാക്കാനാവാത്ത ഫൈബര്‍ അടങ്ങിയ ഭക്ഷണമാണിത്. ഇത് നമുക്ക് ആവിയില്‍ വേവിച്ച് കഴിക്കാവുന്നതാണ്. അതിലൂടെ പോഷകങ്ങള്‍ ധാരാളം ശരീരത്തിലെത്തും. പ്രഭാത ഭക്ഷണമായി മധുരക്കിഴങ്ങ് കഴിക്കാവുന്നതാണ്. ശരീര ഭാരം വേഗത്തില്‍ കുറയാന്‍ ഇവ സഹായിക്കും.
ഒരേസമയം മധുരക്കിഴങ്ങ് സ്വാദിഷ്ടവും മധുരമേറിയതുമാണ്. എന്നാല്‍ ഈ മധുരം പ്രകൃതിദത്തമാണ്. ഒരു ഇടത്തരം മധുരക്കിഴങ്ങില്‍ 3.8 ഗ്രാം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. തൊലികളഞ്ഞ് വേവിച്ച് ഇവ കഴിക്കാവുന്നതാണ്. ഇവ കഴിച്ച് തുടങ്ങിയാല്‍ അത്ഭുതകരമായ രീതിയില്‍ നമ്മുടെ ഭാരം കുറച്ചെടുക്കാന്‍ സാധിക്കും.












Click it and Unblock the Notifications