അത്ഭുതങ്ങള്‍ കാണിക്കും ബ്ലാക്‌ബെറി, കുടവയര്‍ ഇനി കാണില്ല; ഇങ്ങനെ ഒന്ന് കഴിച്ചുനോക്കൂ
കുടവയര്‍ ആളൊരു പ്രശ്നക്കാരനാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതുപോലെ തന്നെയാണ് പൊണ്ണത്തടിയും. ഇവ രണ്ടും ഒരുമിച്ചെത്തിയാല്‍ തീര്‍ച്ചയായും ശരീരത്തെ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ശരീരത്തെ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്. അതിനായി മെച്ചപ്പെടുത്തേണ്ടത് നമ്മുടെ ഡയറ്റാണ്.
എന്തെല്ലാം ഡയറ്റില്‍ ഉള്‍പ്പെടുത്താം എന്ന് നമുക്ക് അറിയുന്നുണ്ടാവില്ല. എങ്കില്‍ അക്കാര്യം പറഞ്ഞ് തരാം.നിര്‍ബന്ധമായും ഒരു പഴമാണ് ഡയറ്റില്‍ ഇന്ന് മുതല്‍ കൊണ്ടുവരേണ്ടത്. അത് ബ്ലാക്ബെറിയാണ്. ഇവ കടയില്‍ നിന്ന് തന്നെ വാങ്ങേണ്ടതായി വരും. ഇവ നിങ്ങളുടെ സലാഡില്‍ അടക്കം ഉപയോഗിക്കാവുന്നതാണ്. ഇവ കൊണ്ടുള്ള ഗുണങ്ങള്‍ എന്താണെന്ന് നോക്കാം.

വേനല്‍ക്കാലത്ത് ഏറ്റവും കൂടുതല്‍ കഴിക്കാന്‍ സാധിക്കുന്ന പഴം കൂടിയാണ് ബ്ലാക്‌ബെറികള്‍. ഇവ നമ്മുടെ ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. ബ്ലാക്‌ബെറികള്‍ കഴിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. വേനല്‍ കാലത്ത് നമ്മുടെ ശരീരത്തിലെ ജലാംശമെല്ലാം വേഗത്തില്‍ വറ്റിപോകും. ഇവ വിയര്‍പ്പായി വേഗത്തില്‍ പുറത്തേക്ക് പോകുന്നതാണ് കാരണം.
എന്നാല്‍ ഇതിന് ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുന്നതാണ്. ഇടയ്ക്കിടെ വെള്ളം കുടിച്ചാല്‍ ശരീരത്തിന് ഉന്മേഷമുണ്ടാവും. ബ്ലാക്‌ബെറികള്‍ ജലാംശം ധാരാളം അടങ്ങിയവയാണ്. ഒന്നോ രണ്ടോ കഷ്ണം ബ്ലാക്‌ബെറികള്‍ കഴിച്ചാല്‍ ആവശ്യമായ ജലാംശം ശരീരത്തിലെത്തും.
തൂക്കി നോക്കി കഴിക്കുന്ന രീതിയും ശീലമാക്കാവുന്നതാണ്. 100 ഗ്രാമോ അതിലധികമോ കഴിക്കാവുന്നതാണ്. അതല്ലെങ്കില്‍ ഇത്ര അളവില്‍ വെച്ച് അഞ്ച് നേരങ്ങളിലായി കഴിക്കാവുന്നതാണ്. അതിലൂടെ ശരീരത്തില്‍ എപ്പോഴും ജലാംശം എത്തുന്നുവെന്ന് ഉറപ്പാക്കാം. ഒരിക്കല്‍ പോലും നമുക്ക് ക്ഷീണം തോന്നില്ല. ബ്ലാക്‌ബെറികള്‍ ഡയറ്ററി ഫൈബറിനാല്‍ സമ്പുഷ്ടമായ ഒന്നാണ്.
അതുകൊണ്ട് ഇവ കഴിച്ചാല്‍ നമ്മുടെ വയര്‍ ദീര്‍ഘനേരം നിറഞ്ഞിരിക്കും. അമിത വിശപ്പ് നമുക്ക് അനുഭവപ്പെടില്ല. ആവശ്യത്തിനുള്ള വിശപ്പ് മാത്രമായിരിക്കും ഉണ്ടാവുക. വേഗത്തില്‍ ദഹിക്കുന്നതും ഇതിലൂടെ പതിയെയാവും. ശരീരത്തിലേക്ക് വേണ്ട പോഷകങ്ങള്‍ വലിച്ചെടുത്ത് പതിയെ മാത്രമാണ് ഇതിലൂടെ ദഹനം നടക്കുക.
ശരീരത്തിലേക്ക് അനാവശ്യമായി കലോറികള്‍ എത്തുന്നത് കുറയ്ക്കാന്‍ ഫൈബര്‍ അടങ്ങിയ ബ്ലാക്‌ബെറി കഴിക്കുന്നതിലൂടെ സാധിക്കും. അമിത വിശപ്പാണ് നമ്മുടെ പൊണ്ണത്തടിക്കും കുടവയറിനും കാരണക്കാരന്‍. ഇവ കുറയുമ്പോള്‍ തന്നെ ശരീരത്തിന് മാറ്റങ്ങള്‍ അനുഭവപ്പെടും. ശരീരവണ്ണവും അതുപോലെ തന്നെ ഭാരവും വേഗത്തിലാണ് കുറയുക.
നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഇവ നിയന്ത്രിച്ച് നിര്‍ത്തും. അതുകൊണ്ട് ബ്ലാക്‌ബെറി പ്രമേഹ രോഗികള്‍ക്കും കഴിക്കാം. ആന്തോസയാനിന്‍സ് ബ്ലാക്‌ബെറികളില്‍ അടങ്ങിയിട്ടുണ്ട്. ഇതൊരു തരം ആന്റിഓക്‌സിഡന്റുകളാണ്. ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി ഇവ മെച്ചപ്പെടുത്തും. കാര്‍ബോഹൈഡ്രേറ്റുകളെ വലിച്ചെടുക്കുന്നതിന്റെ വേഗം കുറയ്ക്കാനും ബ്ലാക്‌ബെറികള്‍ കഴിക്കുന്നതിലൂടെ സാധിക്കും.












Click it and Unblock the Notifications