പനീര്‍ ഒന്നിനും കൊള്ളില്ലെന്ന് കരുതരുത്? ഭയങ്കര ടേസ്റ്റാണ്; കഴിച്ച് നോക്കൂ മാറ്റം അത്ഭുതപ്പെടുത്തും
നമ്മുടെ ശരീരഭാരം കൂടുന്നത് പെട്ടെന്ന് ആരും ശ്രദ്ധിക്കാത്ത കാര്യമായിരിക്കും. ഇതിനൊപ്പം കുടവയറും പൊണ്ണത്തടിയുമെല്ലാം ചേര്‍ന്ന് വരുന്നതോടെയായിരിക്കും നമ്മള്‍ പോലും ഇക്കാര്യം ശ്രദ്ധിക്കുക. ഒരിക്കല്‍ കുടവയര്‍ വന്നാല്‍ പിന്നീടൊരിക്കലും അത് പോകില്ലെന്ന് കരുതുന്നവരുണ്ട്. എന്നാല്‍ അതൊരു തെറ്റിദ്ധാരണയാണ്.
വിചാരിച്ചാല്‍ ഏത് കാര്യവും മാറ്റിയെടുക്കാന്‍ സാധിക്കും. ഭാരം വല്ലാതെ വര്‍ധിക്കുന്നത് നമ്മുടെ ഭക്ഷണക്രമം കാരണമാണ്. സമയം തെറ്റി ഭക്ഷണം കഴിക്കുന്നത് വലിയൊരു പ്രശ്‌നമാണ്. അതുപോലെ ആരോഗ്യകരമായ ഭക്ഷണം കഴിച്ചില്ലെങ്കിലും ശരീരത്തിന്റെ ഫിറ്റ്‌നെസ് നഷ്ടപ്പെടും. ഇതെല്ലാം കൃത്യ സമയത്ത് തന്നെ കഴിക്കണം. അതുപോലെ പ്രോട്ടീനുകള്‍ ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പാക്കണം.

പ്രോട്ടീനുകള്‍ അടങ്ങിയ ഭക്ഷണം നമ്മുടെ മുന്നില്‍ തന്നെയുണ്ട്. അതില്‍ ആദ്യത്തേത് പനീര്‍ തന്നെയാണ്. പലരും തടി കൂടും ഇത് കഴിച്ചാല്‍ എന്നാണ് ധരിച്ചിരിക്കുന്നത്. എന്നാല്‍ പനീര്‍ വെജിറ്റേറിയന്‍ ക്ഷീരോല്‍പ്പന്നമാണ്. പ്രോട്ടീനുകളാല്‍ സമ്പന്നമാണ് ഇവ. കൃത്യമായ അളവില്‍ കഴിച്ചാല്‍ ഇതുപോലൊരു ഹെല്‍ത്തി ഫുഡ് വേറെയില്ല.
ഉയര്‍ന്ന അളവിലാണ് പനീറില്‍ പ്രോട്ടീനുള്ളത്. നിങ്ങള്‍ക്ക് ബാലന്‍സ് ചെയ്തുള്ള ഡയറ്റാണ് ആവശ്യമെങ്കില്‍ തീര്‍ച്ചയായും ഇവ കഴിക്കുക. പ്രത്യേകിച്ച് നോണ്‍ വെജ് ഒഴിവാക്കിയുള്ള ഭക്ഷണമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ പനീര്‍ നിര്‍ബന്ധമാും നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കണം.
കാല്‍സ്യം കൊണ്ട് സമ്പന്നമാണ് അതുപോലെ പനീര്‍. നമ്മുടെ അസ്ഥികള്‍ക്ക് ഉറപ്പ് നല്‍കുന്നതില്‍ കാല്‍സ്യത്തിന് വലിയ റോളുണ്ട്. പല്ലുകള്‍ക്കും അസ്ഥികള്‍ക്കും ഇവ ബലം നല്‍കും. ശരീരത്തിന് ആവശ്യമായ കാല്‍സ്യം നല്‍കാന്‍ പനീര്‍ കഴിക്കുന്നതിലൂടെ സാധിക്കും.
പനീറില്‍ കലോറികള്‍ വളരെ കുറവാണ്. അതുപോലെ കൊഴുപ്പും വളരെ കുറവാണ്. അതുകൊണ്ട് നിങ്ങളുടെ ശരീരം തടിക്കുമെന്ന് കരുതുകയേ വേണ്ട. മറ്റ് പാല്‍ ഉല്‍പ്പന്നങ്ങല്‍ പോലെ ഇത് നിങ്ങളുടെ ശരീരത്തില്‍ ധാരാളം കൊഴുപ്പിനെ എത്തിക്കില്ല. കുറഞ്ഞ കൊഴുപ്പ്, ഒട്ടും കൊഴുപ്പില്ലാത്തത് എന്നിങ്ങനെയും പനീര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാവും.
നമ്മുടെ ഭാരം കുറയ്ക്കുന്നതിനും അതുപോലെ പനീര്‍ സഹായിക്കും. കാരണം പ്രോട്ടീന്‍ ധാരാളമുണ്ട്. അതുപോലെ കലോറികളും കുറവായത് ഭാരം കുറയ്ക്കാന്‍ നമ്മളെ കൂടുതല്‍ സഹായിക്കും. പ്രോട്ടീന്‍ ധാരാളമായി ശരീരത്തിലെത്തുന്നതോടെ നമ്മുടെ വയര്‍ നിറഞ്ഞിരിക്കുന്നതായി ദീര്‍ഘനേരത്തേക്ക് അനുഭവപ്പെടും.
ഇത് അമിത വിശപ്പിനെയും ഇല്ലാതാക്കും. ഭാരം കുറയ്ക്കാന്‍ അതിലൂടെ സാധിക്കും. മുട്ടകള്‍ അതുപോലെ നല്ലൊരു ഭക്ഷണമാണ്. ഇതിലും പ്രോട്ടീന്‍ ധാരാളമുണ്ട്. നമ്മുടെ മെറ്റാബോളിസത്തെ ഇവ മെച്ചപ്പെടുത്തും. അതിലൂടെ വേഗത്തില്‍ ഭാരം കുറയ്ക്കാനും സാധിക്കും.












Click it and Unblock the Notifications