മൂക്കിന് ചുറ്റും ബ്ലാക്ക്ഹെഡ്സ് കൊണ്ട് പൊറുതി മുട്ടിയോ? ചൂടുളള ടവ്വൽ മാത്രം മതി ബ്ലാക്ക്ഹെഡ്സ് കളയാൻ

മൂക്കിന് ചുറ്റും നെറ്റിയിലും താടിയിലുമെല്ലാം ബ്ലാക്ക് ഹെഡ്സ് ഉണ്ടാകുന്നത് മിക്കവരും നേരിടുന്ന ഒരു പ്രശ്നമാണ്. ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാൻ പല വഴികളും ആളുകൾ പരീക്ഷിക്കാറുണ്ട്. വീട്ടിൽ തന്നെ സ്ക്രബുകളും മറ്റും ഉപയോഗിച്ചും ബ്യൂട്ടി പാർലറിൽ പോയുമൊക്കെ ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാറുണ്ട്.

എന്നാൽ ഇനി അതിന്റെയൊന്നും ആവശ്യമില്ല. ചൂടുളള ടവ്വൽ മാത്രം മതി നിങ്ങളുടെ മുഖത്തെ ബ്ലാക്ക് ഹെഡ്സ് പൂർണമായും നീക്കം ചെയ്യാൻ. എങ്ങനെയെന്ന് നോക്കാം.

എണ്ണമയം കൂടുതൽ ഉത്പാദിപ്പിക്കപ്പെടുന്ന ഭാഗങ്ങളിലാണ് സാധാരണയായി ബ്ലാക്ക് ഹെഡ്സ് ഉണ്ടാവുക. എണ്ണമയവും നിർജീവ കോശങ്ങളും അടിഞ്ഞുകൂടുമ്പോഴാണ് ബ്ലാക്ക് ഹെഡ്സിന്റെ വരവ്. ബ്ലാക്ക് ഹെഡ്സ് നീക്കം ചെയ്യാൻ നിങ്ങൾ ആദ്യം വീര്യം കുറഞ്ഞ ഒരു ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകുക.

Blackheads

മേക്കപ്പ്, സൺസ്‌ക്രീൻ, എണ്ണമയം, അഴുക്ക് എന്നിവ പൂർണമായും കഴുകി കളയുക. അതിന് ശേഷം വൃത്തിയുള്ള ഒരു കോട്ടൺ തുണി ചെറുചൂടുവെള്ളത്തിൽ മുക്കിയ ശേഷം അധികമുള്ള വെള്ളം പിഴിഞ്ഞുകളയുക. തുണിയിൽ ഈർപ്പം മാത്രമേ ഉണ്ടാകാവൂ. വെള്ളം ഇറ്റുവീഴാൻ പാടില്ല. ബ്ലാക്ക്ഹെഡ്സ് കൂടുതലുള്ള ഭാഗങ്ങളിൽ ഈ ചൂടുള്ള തുണി കുറച്ചുനേരം വെക്കുക. തുണി ഉപയോഗിച്ച് മുഖത്ത് ഉരയ്ക്കാൻ പാടില്ല.

കണ്ണടയിൽ പാടുകളും പൊടിയുമാണോ? കണ്ണട വൃത്തിയാക്കാൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത 5 കാര്യങ്ങൾ
കണ്ണടയിൽ പാടുകളും പൊടിയുമാണോ? കണ്ണട വൃത്തിയാക്കാൻ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത 5 കാര്യങ്ങൾ

അതിന് ശേഷം തുണി മാറ്റി ഈ ഭാഗത്ത് വിരലുകൊണ്ട് മൃദുവായി മസാജ് ചെയ്ത് വൃത്തിയാക്കുക. തുടർന്ന് ചെറുചൂടുവെള്ളത്തിൽ മുഖം കഴുകുക.വൃത്തിയുള്ള ഒരു ടവ്വൽ ഉപയോഗിച്ച് മുഖം തുടയ്ക്കുക. നല്ലൊരു മോയ്സ്ചറൈസർ പുരട്ടുക. ഇത്രയും ചെയ്താൽ മതി. മുഖത്തെ സുഷിരങ്ങളിലെ എണ്ണമയവും അഴുക്കും നീക്കം ചെയ്യുന്നതോടെ ബ്ലാക്ക് ഹെഡ്സും പോയിക്കിട്ടും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma