ഉലുവ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കണം, ഇഷ്ടമില്ലെങ്കിലും ശീലമാക്കൂ; കിടിലന്‍ മാറ്റങ്ങള്‍ ഉറപ്പ്
നമ്മുടെ ശരീരം ഏറ്റവും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നുണ്ടെന്ന് നമ്മള്‍ തന്നെയാണ് ശ്രദ്ധിക്കേണ്ടത്. ഇല്ലെങ്കില്‍ ധാരാളം ഫിറ്റ്‌നെസ്-ആരോഗ്യ പ്രശ്‌നങ്ങള്‍ നമ്മളെ അലട്ടും. കുടവയറും പൊണ്ണത്തടിയും അതിലൂടെ നമ്മളെ തേടിയെത്തും. നമ്മള്‍ എന്തുകഴിക്കുന്നു എന്നത് അതുകൊണ്ട് വളരെ പ്രധാനപ്പെട്ടതാണ്. ഡയറ്റില്‍ പ്രോട്ടീനും ധാതുക്കളും എല്ലാം അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും നല്ലത്.
അതുപോലെ വിറ്റാമിനുകള്‍ അടക്കം ശരീരത്തിലെത്തുന്നുണ്ടെന്ന് ഉറപ്പിക്കണം. ഒരിക്കല്‍ കുടവയറും പൊണ്ണത്തടിയും അമിതഭാരവുമെല്ലാം നമ്മളെ തേടി വന്നാല്‍ അത് പതിയെ മാത്രമേ നമ്മളെ വിട്ടുപോകൂ. പക്ഷേ കൃത്യമായ ഡയറ്റുണ്ടെങ്കില്‍ അതിന് സാധിക്കും. അങ്ങനെ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ഉറപ്പായും നിങ്ങളുടെ ഡയറ്റില്‍ ഉണ്ടായിരിക്കേണ്ടത് ഉലുവയാണ്. ഇവ രാവിലെ വെറും വയറ്റില്‍ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നത് ഉചിതമാണ്. രാത്രിയില്‍ ഉലുവ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. അത് രാവിലെ വെറും വയറ്റില്‍ കഴിക്കാം. ഉലുവ ചേര്‍ത്ത വെള്ളത്തില്‍ ഗലാക്ടോമന്നന്‍ അടങ്ങിയിട്ടുണ്ട്. ഇതൊരു തരം ഫൈബറാണ്.
ഇവ നമ്മുടെ വയര്‍ ദീര്‍ഘനേരം നിറഞ്ഞിരിക്കാന്‍ സഹായിക്കും. അതിലൂടെ അമിത വിശപ്പിനെ നിയന്ത്രിച്ച് നിര്‍ത്താന്‍ സാധിക്കും. അതുവഴി നമ്മുടെ കുടവയറിനെ നീക്കം ചെയ്യാന്‍ സാധിക്കും. അതുപോലെ ഭാരവും കുറയും. നമ്മുടെ അമിത വിശപ്പ് കാരണം ധാരാളം ഭക്ഷണം നിത്യേന കഴിക്കുന്നതാണ് തടിവെക്കുന്നതിന് അടക്കം കാരണമാകുന്നത്. അതിനെ നിയന്ത്രിച്ചാല്‍ ഉറപ്പായും ഫലങ്ങളുണ്ടാവും.
നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്താന്‍ ഉലുവ കൊണ്ടുള്ള വെള്ളത്തിന് സാധിക്കും. ദഹനമില്ലായ്മയെ പരിഹരിക്കാനും ഇവ സഹായിക്കും. എല്ലാത്തിനും കാരണം ഉലുവയില്‍ അടങ്ങിയിട്ടുള്ള ഫൈബര്‍ തന്നെയാണ്. പോഷകങ്ങളെ ശരീരത്തിലേക്ക് പരമാവധി വലിച്ചെടുക്കാനും ഇവ സഹായിക്കും.
നമ്മുടെ മെറ്റാബോളിക് നിരക്ക് ഉയരത്താനും ഉലുവ സഹായിക്കും. വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നതും ഇതിലൂടെ അവസാനിപ്പിക്കാനാവും. നിത്യേന ഉലുവ ചേര്‍ത്ത വെള്ളം കഴിച്ചാല്‍ ചീത്ത കൊളസ്‌ട്രോള്‍ നിരക്ക് കുറയ്ക്കാന്‍ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യം ഏറ്റവും നല്ല നിലയിലാവാനും ഇത് സഹായിക്കും.
ജീരകം ചേര്‍ത്ത വെള്ളവും അതുപോലെ അതിരാവിലെ കഴിക്കാവുന്നതാണ്. നമ്മുടെ മെറ്റാബോളിക് നിരക്ക് വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. വെറും വയറ്റില്‍ തന്നെ ഈ വെള്ളം കഴിക്കാന്‍ ശ്രമിക്കുക. വേഗത്തില്‍ ഭാരം കുറയ്ക്കാനും ഇത് സഹായിക്കും.
നാരങ്ങ വെള്ളവും അതുപോലെ വെള്ളം വയറ്റില്‍ കഴിക്കാം. ഇവ നിത്യേന പല ഇടവേളകളിലായും കഴിക്കാവുന്നതാണ്. വിറ്റാമിന്‍ സി ഇവയില്‍ അടങ്ങിയിട്ടുണ്ട്. മെറ്റാബോളിസത്തെ മെച്ചപ്പെടുത്താന്‍ ഇവ സഹായിക്കും. ഇതെല്ലാം കഴിച്ച് തുടങ്ങിയാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ശരീരത്തിന് മാറ്റം കാണാം.












Click it and Unblock the Notifications