വില കുതിച്ച് കയറിയാലും ടെൻഷൻ വേണ്ട; വെളുത്തുള്ളിയുടെ കുറവ് നികത്താൻ പകരക്കാർ ഉണ്ടല്ലോ..
വെളുത്തുള്ളി കറികൾക്ക് നല്ല മണവും രുചിയുമൊക്കെ നൽകുന്ന ഒന്നാണ്. എന്നാൽ ഇപ്പോൾ അടുക്കളയിൽ നിന്ന് വെളുത്തുള്ളിയെ മാറ്റേണ്ട അവസ്ഥയാണ്. കാരണം വില കുത്തനെ കൂടുകയാണ്. സംസ്ഥാനത്ത് വെളുത്തുള്ളി വില സർവകാല റെക്കോർഡിൽ എത്തിനിൽക്കുകയാണ്. കിലോയ്ക്ക് 260 മുതൽ 300 രൂപ വരെയാണ് വില. ഹോൾസെയ്ൽ വില 230 മുതൽ 260 വരെയാണ്. വെളുത്തുള്ളിക്ക് വില കൂടാൻ കാരണം അയൽ സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനവും, കൃഷി നശിച്ചതും വിളവെടുപ്പ് വൈകുന്നതും വില കുതിച്ച് കയറാൻ കാരണമായി.
ഖാരീഫ്, റാബീ എന്നീ രണ്ട് സീസണുകളിലായാണ് വെളുത്തുള്ളി കൃഷി ചെയ്യുന്നത്. ഛത്തീസ്ഗഡ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്നാട്, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിലെ കർഷകർ ഖാരിഫ് വിളകൾ കൃഷി ചെയ്യുന്നു. അവിടെ ജൂൺ മാസങ്ങളിൽ ആയിട്ടാണ് നടീൽ നടത്തുന്നത്. സെപ്റ്റംബറിന് ശേഷം വിള വെടുപ്പ് നടത്തുകയും ചെയ്യും. റാബി വിള സെപ്റ്റംബർ -നബംബർ മാസങ്ങളിൽ നട്ട് മാർച്ചിന് ശേഷം വിളവെടുക്കുന്നു. ഖാരിഫി വിളവെടുപ്പ് വൈകുന്നത് കാരണമാണ് വില കുതിക്കാൻ കാരണം.

നാരങ്ങാനീര് മുതൽ മൗത്ത് വാഷ് വരെ; കയ്യിലെ മോശം മണം കളയാൻ ഇനി പെടാപ്പാട് വേണ്ട..
വില കൂടിയാലും വെളുത്തുള്ളിയുടെ രുചിയില്ലാതെ നമുക്ക് ആവില്ലല്ലോ. വെളുത്തുള്ളിയില്ലെങ്കിലും വെളുത്തുള്ളിയുടെ പോലെയുള്ള രുചി തരുന്ന ചില സാധനങ്ങൾ പരിചയപ്പെടാം...
ഉള്ളിത്തണ്ട്: വെളുത്തുള്ളിക്ക് പകരം ഉപയോഗിക്കാൻ പറ്റുന്ന ഒന്നാണ് ഉള്ളിത്തണ്ട്. വെളുത്തുള്ളിയുടെ മണത്തിന് സമാനമായ മണം നൽകില്ലെങ്കിലും ഇത് കറികൾക്ക് നല്ല ഗന്ധം നൽകും. വെളുത്തുള്ളിക്ക് പകരം ഉള്ളിത്തണ്ട് ഉപയോഗിക്കുമ്പോൾ നന്നായി ചെറുതാക്കി അരിയണം. ഏറ്റവും ഒടുവിലായി വേണം ചേർക്കാൻ
കായം: വെളുത്തുള്ളിക്ക് പകരമായി കായം ഉപയോഗിക്കാം. വെളുത്തുള്ളിക്ക് പകരം ഉപയോഗിക്കുമ്പോൾ പാെടി രൂപത്തിലുള്ള കായം തന്നെ ഉപയോഗിക്കണം. വളരെ കുറച്ച് കായം മാത്രം മതിയാകും. കാൽ ടീസ് സ്പൂൺ മതി. ചൂടായ എണ്ണയിലേക്കോ നെയ്യിലേക്കോ ഇട്ടശേഷം മാത്രം കറികളിൽ ചേർക്കാം.
വെളുത്തുള്ളിപ്പൊടി: വെളുത്തുള്ളിക്ക് പകരമായി വെളുത്തുള്ളി പൊടി ചേർക്കാം, ഫ്രഷ് വെളുത്തുള്ളിയുടെ ഗുണവും രുചിയും വെളുത്തുള്ളി പൊടിയും കറികൾക്ക് നൽകും. നിങ്ങളുടെ ആവശ്യത്തിന് പൊടി ചേർക്കാ, ഫ്രഷ് വെളുത്തുള്ളിയെക്കാൾ മണം കൂടുതലായിരിക്കും വെളുത്തുള്ളി പൊടിക്ക്, അത് കൊണ്ട് ഇട്ട് മണവും രുചിയും നോക്കി ഉറപ്പാക്കിയ ശേഷം മാത്രം ആവശ്യമെങ്കിൽ ചേർക്കുക.












Click it and Unblock the Notifications