കെമിക്കൽ ഷാമ്പൂ ഇല്ലാതെ താരൻ അകറ്റാം, താരനെ തുരത്താനുളള ഫലപ്രദമായ 4 വീട്ടുവൈദ്യങ്ങൾ ഇതാ

നമ്മുടെ തലയിൽ താരൻ ഒരു തവണ വന്നു കഴിഞ്ഞാൽ പിന്നെ ജീവിത കാലം മുഴുവൻ ചിലപ്പോൾ അതുകൊണ്ട് കഴിയേണ്ടി വരും. എത്രയൊക്കെ ഷാമ്പൂ ഉപയോഗിച്ചാലും ചികിത്സ ചെയ്താലും ചിലപ്പോൾ താരൻ തിരികെ വരും.

താരനെ നിയന്ത്രിക്കാൻ വില കൂടിയ സാധനങ്ങൾ വാങ്ങി തലയിൽ പരീക്ഷിക്കണം എന്നില്ല. നമ്മുടെ വീട്ടിലുളള ചില വസ്തുക്കൾ ഉപയോഗിച്ചും താരനെ തുരത്താൻ സാധിക്കും. അത്തരത്തിലുളള 4 പൊടിക്കൈകൾ അറിയാം.

1. വെളിച്ചെണ്ണ

തലയോട്ടിയിൽ വെളിച്ചെണ്ണ പുരട്ടുന്നത് താരൻ കുറയ്ക്കാൻ സഹായിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ശുദ്ധമായ വെർജിൻ വെളിച്ചെണ്ണ ഉപയോഗിക്കുന്നതാണ് നല്ലത്. അല്പം എണ്ണയെടുത്ത് തലയോട്ടിയിൽ മൃദുവായി മസാജ് ചെയ്യുക. 20-30 മിനിറ്റ് വച്ചതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകിക്കളയുക. ആഴ്ചയിൽ 1-2 തവണ മാത്രം ഉപയോഗിക്കുക. എണ്ണമയമുളള തലയോട്ടി ആണെങ്കിൽ ഇത് അനുയോജ്യമാകണമെന്നില്ല.

Dandruff

2. കറ്റാർവാഴ

കറ്റാർവാഴ ഇലയിൽ നിന്ന് നേരിട്ടെടുത്ത ശുദ്ധമായ ജെൽ ഉപയോഗിക്കുക. ഇത് തലയോട്ടിയിൽ നേർത്ത പാളിയായി പുരട്ടുക. 20-30 മിനിറ്റിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയുക. മികച്ച ഫലത്തിനായി ആഴ്ചയിൽ 2-3 തവണ ഉപയോഗിക്കുക.

കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മുടി കൊഴിച്ചിലും കൂടുന്നോ? മുടി വളരാൻ കഴിക്കേണ്ട 5 ഭക്ഷണങ്ങൾ
കാലാവസ്ഥ മാറുന്നതിന് അനുസരിച്ച് മുടി കൊഴിച്ചിലും കൂടുന്നോ? മുടി വളരാൻ കഴിക്കേണ്ട 5 ഭക്ഷണങ്ങൾ

3. ടീ ട്രീ ഓയിൽ

താരനെ നിയന്ത്രിക്കാൻ വളരെ ഫലപ്രദമാണ് ടീ ട്രീ ഓയിൽ. ഇത് വീര്യം കൂടിയത് ആയത് കൊണ്ട് നേരിട്ട് തലയിൽ പുരട്ടരുത്. പകരം നിങ്ങൾ ഉപയോഗിക്കുന്ന ഷാമ്പുവിൽ കലർത്തി വേണം ഉപയോഗിക്കാൻ. 100 മില്ലി ഷാംപൂവിൽ 5-10 തുള്ളി ടീ ട്രീ ഓയിൽ ചേർക്കുക. തലയോട്ടിയിൽ 1-2 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകിക്കളയുക. ഓരോ തവണ ഉപയോഗിക്കുന്നതിന് മുൻപും കുപ്പി നന്നായി കുലുക്കുക.

4. ആര്യവേപ്പ്

ആര്യവേപ്പില അരച്ച് തലയിൽ പുരട്ടുന്നത് താരൻ കുറയ്ക്കാൻ വളരെ ഫലപ്രദമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ആര്യവേപ്പില അരച്ചതോ, അല്ലെങ്കിൽ ആര്യവേപ്പ് പൊടി വെള്ളത്തിലോ കറ്റാർവാഴ ജെല്ലിലോ കലർത്തി കുഴമ്പ് രൂപത്തിലാക്കിയതോ ഉപയോഗിക്കാം. ഇത് തലയോട്ടിയിൽ പുരട്ടുക. 15-20 മിനിറ്റ് വച്ചതിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma