നെയ്യ് പൊളിയാണ്, ഇളം ചൂട് വെള്ളത്തില്‍ ചേര്‍ത്ത് വെറും വയറ്റില്‍ കഴിച്ച് നോക്കൂ; ലുക്ക് തന്നെ മാറും
ഭാരം കൂടുന്നു പൊണ്ണത്തടി വന്നുവെന്നെല്ലാം നമ്മള്‍ സ്ഥിരം പറയാറുണ്ട്. എന്നാല്‍ ഇത് എങ്ങനെ മാറ്റിയെടുക്കാമെന്ന് ചിന്തിച്ച് നോക്കൂ. ഇഷ്ടം പോലെ വഴികള്‍ നമ്മുടെ മുന്നിലുണ്ട്. നെയ്യ് അതിലൊന്നാണ് എത്ര പേര്‍ക്ക് അറിയാം. നെയ്യ് എന്ന് കേട്ടാല്‍ പലരും വിചാരിക്കുക കൊഴുപ്പും കൊളസ്‌ട്രോളുമെല്ലാം വരുന്നതിനെ കുറിച്ചാണ്.
എന്നാല്‍ ശുദ്ധമായ നെയ്യാണ് കഴിക്കുന്നതെങ്കില്‍ അത്ഭുതകരമായ മാറ്റങ്ങള്‍ നമ്മുടെ ശരീരത്തിന് സ്വന്തമാക്കാനാവും. പൊണ്ണത്തടിയും ഭാരവുമെല്ലാം കുറയ്ക്കാന്‍ ഇവ മിടുക്കനാണ്. നിത്യേന രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നമ്മുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന കാര്യമാണ്. ആയുര്‍വേദത്തില്‍ ഇങ്ങനെ ചെയ്യുന്നത് ശരീരത്തിന് ആരോഗ്യകരമായ ഗുണങ്ങള്‍ സമ്മാനിക്കുമെന്ന് പറയുന്നുണ്ട്.

അതിരാവിലെ നമ്മുടെ ശരീരത്തില്‍ ജലാംശം നിറയ്ക്കുന്നത് നമ്മുടെ ദഹനത്തെ മെച്ചപ്പെടുത്തും. കാരണം ദഹിക്കാതെ കിടക്കുന്ന എല്ലാ ഭക്ഷണത്തെയും വെള്ളം കുടിക്കുന്നതിലൂടെ ദഹിപ്പിക്കാനാവും. ടോക്‌സിനുകള്‍, കടുപ്പമേറിയ ഭക്ഷണപദാര്‍ത്ഥികള്‍ എന്നിവയെല്ലാം ഇത്തരത്തില്‍ ദഹിക്കും.
ഉഷ്ണകാലത്ത് ശരീരത്തില്‍ ധാരാളം വെള്ളം എത്തേണ്ടത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. വെറും വെള്ളം അല്ലാതെ മറ്റ് ചില രീതിയിലും വെള്ളം കുടിക്കാവുന്നതാണ്. പറഞ്ഞുവരുന്നത് നിങ്ങള്‍ക്ക് ഇളം ചൂടുള്ള വെള്ളത്തില്‍ നെയ്യ് ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇളംചൂടില്ലെങ്കില്‍ തിളപ്പിച്ചാറ്റിയ വെള്ളത്തിലും ഇവ ചേര്‍ക്കാവുന്നതാണ്.
നമ്മുടെ ശരീരത്തിന് നിര്‍ജലീകരണം വേഗത്തില്‍ സംഭവിക്കാം. കൃത്യമായ ഇടവേളകളില്‍ വെള്ളം കുടിക്കാത്തവരെ ഇത് കൂടുതലായി ബാധിക്കും. അതുകൊണ്ട് വെള്ളം രാവിലെ തന്നെ കുടിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. നെയ്യ് വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുന്നതിലൂടെ ധാരാളം ഗുണങ്ങള്‍ ലഭിക്കും. കാരണം നെയ്യില്‍ ബ്യൂട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്.
ഇത് നമ്മുടെ ദഹന സംവിധാനത്തെ മെച്ചപ്പെടുത്തും. ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ധാരാളം ഉല്‍പ്പാദിപ്പിക്കാന്‍ ഇവ സഹായിക്കും.അതുപോലെ ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങളെ ഊറ്റിയെടുക്കാനും ഇവ സഹായിക്കും. അത് കൃത്യമായി തന്നെ ശരീരത്തിന് ലഭിക്കും.
ശരീരത്തില്‍ നിന്ന് ആവശ്യമില്ലാതെ കാര്യങ്ങളെല്ലാം ഇതിലൂടെ പുറന്തള്ളപ്പെടും. വിറ്റാമിനുകളുടെ കലവറ കൂടിയാണ് നെയ്യ്. അതുപോലെ ഫാറ്റി ആസിഡുകളും ഇവയിലുണ്ട്. ഇത് ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നമ്മുടെ പേശികളെയും ഇവ സംരക്ഷിച്ച് നിര്‍ത്തും.
നമ്മുടെ വയറില്‍ അനാവശ്യമായി നില്‍ക്കുന്ന ഖരപദാര്‍ഥങ്ങളെ ഇവ നീക്കം ചെയ്യും. ഇവ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതിലൂടെ മാറും. കാരണം ഇവ നമ്മുടെ ദഹന കേന്ദ്രത്തിലേക്ക് വേഗത്തില്‍ എത്തും. നെയ്യ് ഇഷ്ടമില്ലാത്തവര്‍ക്ക് പകരം ചെറുനാരങ്ങ നീരും, ഇഞ്ചിയും അതുപോലെ കറുവപ്പട്ടയുമെല്ലാം ഉപയോഗിക്കാം.












Click it and Unblock the Notifications