Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടിയുടെ സംരക്ഷണത്തിനായി സ്ഥിരം കെമിക്കലുകൾ ഉപയോഗിക്കാറുണ്ടോ? കാൻസർ വരെ വന്നേക്കും, കാരണം?

മുടിയുടെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യവും കരുതലും ഒക്കെ കൊടുക്കുന്ന ആളുകളാണ് നമ്മളൊക്കെ. കാരണം മുടി നന്നായി വളർന്നു കഴിഞ്ഞാൽ അത് നമ്മെ ആത്മവിശ്വാസത്തോട് കൂടി മുന്നോട്ട് നീങ്ങാൻ സഹായിക്കുമെന്നതാണ് കാര്യം. പലപ്പോഴും മുടിക്കുണ്ടാവുന്ന ഏതൊരു ബുദ്ധിമുട്ടും നമ്മളെ പല രീതിയിൽ സ്വാധീനിക്കാറുണ്ട്. ഇക്കാരണം കൊണ്ട് തന്നെ മുടിയെ നന്നായി പരിപാലിക്കുക എന്നതിന് നാം വലിയ സ്ഥാനം കൽപിച്ചു നൽകിയിട്ടുണ്ട്.

മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്ന വിഷയങ്ങൾ ഒട്ടേറെയുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് മുടി കൊഴിച്ചിൽ അല്ലെങ്കിൽ കട്ടികുറവ് പോലെയുള്ളവ. താരൻ അടക്കമുള്ളവയാണ് അതിലേക്ക് നയിക്കുന്നത്. കൂടാതെ മറ്റ് ചില ആരോഗ്യ പ്രശ്‌നങ്ങളും ഭക്ഷണത്തിലെ പോരായ്‌മകളും അതിന് കാരണമാവാറുണ്ട്. പോഷക ഘടകങ്ങളുടെ അപര്യാപ്‌തതയാണ് മുടി നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം.

haircareissue

എന്നാൽ ഇവയൊന്നും അല്ലാതെ നമ്മളെ ബാധിക്കുന്ന മറ്റൊരു വിഷയമാണ് ബാഹ്യമായ സമ്മർദ്ദങ്ങളും മറ്റ് ഘടകങ്ങളും, ഒപ്പം മോശം വസ്‌തുക്കൾ മുടിക്ക് ഉപയോഗിക്കുന്നതും. അതായത് മുടിയുടെ ആരോഗ്യത്തിന് നല്ലതെന്ന് കരുതി ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ പലതും നമുക്ക് വലിയ രീതിയിൽ മോശമായി ബാധിക്കുമെന്നതാണ് കാരണം.

ഇങ്ങനെയുള്ള ഉത്പന്നങ്ങളുടെ ഉപയോഗം കാൻസർ പോലെയുള്ള മാരക രോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും വരെ വഴിയൊരുക്കും എന്നതാണ് പ്രധാന പ്രശ്‌നം. അത് നമ്മളിൽ പലരും അറിയാതെ സംഭവിക്കുകയും ചെയ്യുന്നു. പതിവായി കെമിക്കലുകൾ ഉപയോഗിക്കുക വഴി നിങ്ങളുടെ മുടിക്ക് വരാൻ സാധ്യതയുള്ള ചില ബുദ്ധിമുട്ടുകൾ നമുക്ക് നോക്കാം.

പ്രത്യുത്പാദന ശേഷിയെ ബാധിക്കും: ലീവ്-ഇൻ കണ്ടീഷണറുകൾ പോലെയുള്ളവയിലും സ്ത്രീകൾ സാധാരണയായി ഉപയോഗിക്കുന്ന എണ്ണകൾ തുടങ്ങിയ സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളിലും പാരബെനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അവ ഒരു പ്രിസർവേറ്റീവായി പ്രവർത്തിക്കുന്നു. ശരീരത്തിലെ പ്രത്യുത്പാദന ഹോർമോണുകളെ തടസപ്പെടുത്തുകയും പ്രത്യുത്പാദന അവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

രക്താർബുദം: പല ജനപ്രിയ ബ്രാൻഡുകളുടെയും എയറോസോൾ ഡ്രൈ ഷാംപൂവിൽ കാണപ്പെടുന്ന ബെൻസീൻ ഒരു അർബുദകാരിയായി തരംതിരിച്ചിരിക്കുന്ന വസ്‌തുവാണ്. ഇത് രക്താർബുദത്തിനും രക്തകോശങ്ങളിലെ മറ്റ് കാൻസറുകൾക്കും കാരണമായേക്കാവുന്ന നിരവധി അപകട ഘടകങ്ങൾക്ക് ആളുകളെ എത്തിക്കുന്നു.

മസ്‌തിഷ്‌ക കാൻസർ: ചില ഹെയർ സ്ട്രെയിറ്റനിംഗ് അല്ലെങ്കിൽ സ്‌മൂത്തിംഗ് ഉൽപ്പന്നങ്ങൾ ഫോർമാൽഡിഹൈഡ് ഉപയോഗിക്കുന്നവയാണ്. ജോലിസ്ഥലത്ത് ഫോർമാൽഡിഹൈഡുമായി സമ്പർക്കം ഉണ്ടാവാൻ സാധ്യതയുള്ള ആളുകൾക്ക് സാധാരണ ജനങ്ങളെ അപേക്ഷിച്ച് രക്താർബുദത്തിനും മസ്‌തിഷ്‌ക കാൻസറിനും സാധ്യത കൂടുതലാണ്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+