മുടി ഇനി പൊട്ടില്ല, ചുരുളുകയുമില്ല; ഈ എണ്ണകൾ നിങ്ങൾക്ക് പരിഹാരം നൽകും, സ്‌റ്റൈലിസ്‌റ്റുകൾക്ക് ഉത്തമം!
ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമായ ഒന്നാണ് മുടിയുടെ ആരോഗ്യം. അതിനാൽ വളരെ പ്രാധാന്യത്തോടെ നാം അതിനെ നോക്കി നോക്കാറുണ്ട്. മുടി നന്നായി വളരുന്നു എന്നത് നമ്മെ ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങാൻ സഹായിക്കുന്ന സുപ്രധാന ഘടകമാണ്. പലപ്പോഴും മുടിക്കുണ്ടാവുന്ന ഏതൊരു ബുദ്ധിമുട്ടും നമ്മളെ പല രീതിയിൽ സ്വാധീനിക്കാറുണ്ട്. അതിനാൽ മുടി നന്നായി പരിപാലിക്കേണ്ടത് നമ്മുടെ കടമയായി കാണുന്നു.
എന്നാൽ ഇന്നത്തെ കാലത്ത് മുടിയുടെ സ്വാഭാവിക ആരോഗ്യത്തെ ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് മുടിയെ നമ്മൾ പരിപാലിക്കുന്ന രീതി. സാധാരണയായി നാം പലപ്പോഴും മുടിയുടെ പരിപാലനത്തിനായി ഉപയോഗിക്കുന്നവയിൽ ഏറെയും കെമിക്കലുകൾ തന്നെയാണെന്ന് പ്രത്യേകം പറയേണ്ടതില്ലലോ.

അത് മാത്രമല്ല ചിലരൊക്കെ മുടിയുടെ രൂപവും ഭംഗിയും നിലനിർത്താനായി ഹീറ്റിംഗ് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യാറുണ്ട്. അങ്ങനെ ചെയ്യുന്നത് പലപ്പോഴും മുടിയുടെ സ്വാഭാവിക ഘടനയെ ഇല്ലാതാക്കുകയും മുടി പൊട്ടിപ്പോവാൻ കാരണമാവുകയും ചെയ്യും. അത്തരക്കാർ നിർബന്ധമായും ഉപയോഗിക്കേണ്ട ചില ഓയിലുകളെ കുറിച്ചാണ് ഇനി പറയുന്നത്. ഏതൊക്കെയാണ് ആ പ്രകൃതിദത്ത വഴികൾ എന്നും എങ്ങനെ അവ ഗുണം ചെയ്യുമെന്നും നോക്കാം.
നെല്ലിക്ക എണ്ണ: വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഇത് നൂറ്റാണ്ടുകളായി ആയുർവേദത്തിലെ ഒരു പ്രധാന മുടി സംരക്ഷണ ഘടകമാണ്. മുടിയുടെ ഫോളിക്കിളുകളെ ശക്തിപ്പെടുത്തുകയും ആരോഗ്യകരമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും അകാല നരയെ തടയുകയും ചെയ്യുന്നു. തലയോട്ടിയിൽ ചൂടാക്കി മസാജ് ചെയ്യുകയാണെങ്കിൽ മറ്റൊന്നും വേണ്ട.
അർഗൻ ഓയിൽ: ലിക്വിഡ് ഗോൾഡ്' എന്ന് കൂടി അറിയപ്പെടുന്ന ഈ ഓയിൽ വളരെ ഗുണകരമാണ്. വിറ്റാമിൻ ഇ, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമായ ഈ പോഷക ഘടകം മുടിയുടെ പുറംതൊലിയെ മിനുസപ്പെടുത്തുകയും, ചുരുളുന്നത് കുറയ്ക്കുകയും, തിളക്കമുള്ള രൂപം നൽകുകയും ചെയ്യുന്നു. വരണ്ട കാലാവസ്ഥയ്ക്കും ചുരുണ്ട മുടിയുള്ളവർക്കും ഇത് അനുയോജ്യമാണ്.
സ്വീറ്റ് ബദാം ഓയിൽ: മുടിയുടെ നല്ലൊരു പരിഹാരമാണ് ഇത്. മഗ്നീഷ്യം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ഇത് മുടിയുടെ പൊട്ടൽ കുറയ്ക്കുകയും മൃദുവും ഗ്ലാസി ഫിനിഷും നൽകുകയും ചെയ്യുന്നു. ഇത് എണ്ണമയമില്ലാതെ മുടിയെ മിനുസപ്പെടുത്തുന്നു, ഷവറിനു ശേഷമോ കണ്ടീഷണർ ബൂസ്‌റ്റിങിനോനോ അനുയോജ്യമാണ് ഇത്.
വെളിച്ചെണ്ണ: ലോറിക് ആസിഡിന്റെ ഉറവിടമായ വെളിച്ചെണ്ണ, പ്രോട്ടീൻ നഷ്‌ടവും പൊട്ടലും കുറയ്ക്കുന്ന ഒരു മികച്ച മുടി സംരക്ഷണ ഔഷധമാണ്. ഇതിന്റെ ആഴത്തിൽ തുളച്ചുകയറുന്ന ഗുണങ്ങൾ, പ്രത്യേകിച്ച് ഹീറ്റ്-സ്‌റ്റൈൽചെയ്‌തതോ കെമിക്കൽ ഉപയോഗിച്ചോ ട്രീറ്റ് ചെയ്‌ത മുടിക്ക് ഏറ്റവും അനുയോജ്യമാക്കുന്നു. ഇപ്പോഴത്തെ വില മാത്രമാണ് അതിനെ ബാധിക്കുന്ന ഒരു മോശം ഘടകം. എങ്കിലും കേരളത്തിൽ ഇത് വ്യാപകമാണ്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications