മുടി കൊഴിച്ചിൽ തടയാൻ ഇതാ എളുപ്പവഴി; ഈ ഫുഡുകൾ കഴിച്ചാൽ എല്ലാം നടക്കും, ഏതൊക്കെ എന്നറിയാം
മുടിയുടെ ആരോഗ്യം സംരക്ഷിക്കുക എന്നത് വലിയൊരു ഭാരമായി മാറിയ കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോവുന്നത്. തിരക്കേറിയ ജീവിതശൈലിയും മാറിയ ഭക്ഷണരീതികളും ഒക്കെയായി നമ്മുടെ ശരീരം ഒന്നാകെ അനാരോഗ്യത്തിന്റെ ലക്ഷണങ്ങൾ കാണിക്കുമ്പോൾ മുടിയുടെ കാര്യവും ഒട്ടും വ്യത്യസ്‌തമല്ല. ജോലി സംബന്ധമായ സമ്മർദ്ദങ്ങൾ, വിവിധ ആരോഗ്യപ്രശ്‌നങ്ങൾ, മോശം നിലവാരമുള്ള വെള്ളം എന്നിങ്ങനെ മുടിയെ ബാധിക്കുന്ന ഘടകങ്ങൾ ഒട്ടേറെയുണ്ട്.
അതിനാൽ തന്നെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളുകൾ തീർച്ചയായും ഈ പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരം കണ്ടെത്തേണ്ടതുണ്ട്. ഇതിന് ശേഷമാണ് നിങ്ങളുടെ ദീർഘകാലമായുള്ള ജീവിത ശൈലിയിലേക്ക് ഉറ്റുനോക്കണ്ടത്. അതിലെ പാകപ്പിഴകൾ പരിഹരിച്ചുകൊണ്ട് മാത്രമേ മുടിയെ നല്ല രീതിയിൽ വളർത്തിയെടുക്കാൻ കഴിയുകയുള്ളൂ.

ഇതിനായി മറ്റ് മരുന്നുകളും കാര്യങ്ങളും ഒക്കെ പരീക്ഷിക്കാൻ തയ്യാറെടുക്കുന്നവർ ആദ്യം നിങ്ങളുടെ ഭക്ഷണ രീതി ഒന്ന് പരിഷ്‌കരിച്ചു നോക്കുകയാണ് വേണ്ടത്. നിങ്ങൾ പതിവായി പുറത്തുനിന്ന് കഴിക്കുമ്പോൾ അതും മുടിയെ സാരമായി ബാധിക്കുന്ന കാര്യമാണ്. എന്നാൽ നിങ്ങൾക്ക് വീട്ടിലിരുന്ന് കൊണ്ട് ഭക്ഷണം ശ്രദ്ധിച്ചാൽ മുടികൊഴിച്ചിൽ ഒരുപരിധിവരെ തടയാൻ സാധിക്കും. എങ്ങനെയെന്നല്ലേ നിങ്ങൾ അത്ഭുതപ്പെടുന്നത്.
അതിനുള്ള വഴി വളരെ ലളിതമാണ്. വീടുകളിൽ തന്നെ നമുക്ക് കഴിക്കാൻ കഴിയുന്ന ചില ഭക്ഷണങ്ങൾ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തിയാൽ മാത്രം മതിയാകും. ധാരാളം ഭക്ഷണം വാരിവലിച്ചു തിന്നത് കൊണ്ട് ഒരിക്കലും നിങ്ങളുടെ ആരോഗ്യം നന്നാവില്ല. മുടിയുടെ കാര്യത്തിലും അത് തന്നെയാണ് സംഭവിക്കുന്നത്. മുടിക്ക് ഏറ്റവും നല്ല ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം. പുരുഷന്മാർക്ക് താടി വളരാനും ഇവ ഗുണം ചെയ്യും.
മുട്ട: സാധാരണഗതിയിൽ മുട്ടയിൽ പ്രോട്ടീൻ, ബയോട്ടിൻ എന്നീ രണ്ട് പ്രധാന പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ രണ്ട് പോഷകങ്ങളാണ് ഇതിൽ ഉള്ളത്. രോമകൂപങ്ങൾ കൂടുതലും പ്രോട്ടീൻ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ തന്നെ ആവശ്യത്തിന് പ്രോട്ടീൻ കഴിക്കുന്നത് മുടി വളർച്ചയെ പിന്തുണയ്ക്കുന്നു. പ്രോട്ടീന്റെ കുറവ് മുടി കൊഴിച്ചിലിന് കാരണമാവും.
ചീര: ഫോളേറ്റ്, ഇരുമ്പ്, വിറ്റാമിൻ എ, സി തുടങ്ങിയ ഗുണം ചെയ്യുന്ന പോഷകങ്ങൾ അടങ്ങിയ ആരോഗ്യകരമായ പച്ചക്കറിയായ ചീര മുടി വളർച്ചയ്ക്ക് വളരെയധികം സഹായം ചെയ്യുന്ന ഒന്നാണ്. മുടി വളർച്ചയ്ക്ക് വിറ്റാമിൻ എ പ്രധാനമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അതിനാൽ തന്നെ ചീരയുടെ ഉപയോഗം മുടി കൊഴിച്ചിലിനെ തടയുന്നു.
കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങൾ: സാൽമൺ, മത്തി, അയല തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങൾ ഒമേഗ-3 ഫാറ്റി ആസിഡുകളുടെ മികച്ച ഉറവിടമാണ് എന്നത് ഭൂരിഭാഗം പേർക്കും അറിയാവുന്ന കാര്യമാണ്. എന്നാൽ ഇവ മുടി വളർച്ചയെ കാര്യമായി സഹായിച്ചേക്കുമെന്നത് എല്ലാവർക്കും അറിയില്ല. കൂടാതെ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന പോഷകങ്ങൾ ഒരുപാടുണ്ട്. കൂടാതെ ഇവ എല്ലായിടത്തും ലഭ്യമായ ഓപ്‌ഷൻ കൂടിയാണ്.
അവോക്കാഡോ: ഇവ രുചികരവും, പോഷകസമൃദ്ധവും, ആരോഗ്യകരമായ കൊഴുപ്പുകളുടെ മികച്ച ഉറവിടവുമാണ് എന്നത് ഇവയുടെ ഗുണങ്ങൾ വർധിപ്പിക്കുന്നു. കൂടാതെ അവോക്കാഡോ വിറ്റാമിൻ ഇ യുടെ മികച്ച സമ്പന്നമായ ഉറവിടം കൂടിയാണ്. ഇത് നിങ്ങളുടെ മുടി വളർച്ചയെ സഹായിച്ചേക്കാം. അതുവഴി മുടി കൊഴിച്ചിലിനും തടയിടാൻ സാധിക്കും. മുടിയ്ക്ക് അല്ലാതെയും ഇത് ഒരുപാട് ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.












Click it and Unblock the Notifications