കറ്റാര്‍വാഴ കൊണ്ടൊരു പ്രയോഗമുണ്ട്, ഏത് മുടിയും മുട്ടറ്റം വളരും; ഇതുപോലെ പരീക്ഷിച്ച് നോക്കൂ
നമ്മുടെ മുടി വേണ്ടത്ര വളരുന്നില്ലേ? പലരും നീട്ടി വളര്‍ത്തുന്നത് കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ടോ? തീര്‍ച്ചയായും അതുപോലെ നമുക്കും വളര്‍ത്താന്‍ സാധിക്കും. കൊറിയന്‍ ടിപ്‌സുകളാണ് നമ്മള്‍ അതിനായി പിന്തുടരേണ്ടത്. എങ്കില്‍ തീര്‍ച്ചയായും മുടി തഴച്ച് വളരും. ജിന്‍സെംഗില്‍ നിന്ന് തന്നെ ആദ്യം തുടങ്ങാം.
ഇത് കൊറിയയില്‍ നിന്നുള്ള ഒരു തരം ഔഷധച്ചെടിയാണ്. ആല്‍ക്കലോയിഡുകളും ലാക്‌റ്റോണുകളും ചേര്‍ന്നതാണ് ഇന്ത്യന്‍ ജിന്‍സെംഗ്. ഇവ നമ്മുടെ വിപണിയില്‍ ലഭ്യമാണ്. പക്ഷേ ഇവ വളരുന്നത് നല്ല തണുപ്പുള്ള പ്രദേശങ്ങളിലാണ്. ശരീരത്തിന് ഊര്‍ജം സമ്മാനിക്കാനും ജിന്‍സെംഗിന് സാധിക്കും.

ജിന്‍സെംഗ് കൊണ്ട് നമ്മള്‍ ആദ്യം ഹെയര്‍ മാസ്‌കുകള്‍ ഉണ്ടാക്കണം. ഇവ മുടിയുടെ വേരുകളെ ശക്തമാക്കും. അതുപോലെ മുടിയുടെ വളര്‍ച്ചയും വേഗത്തിലാക്കും. ഇവ ആഴ്ച്ചയില്‍ കുറഞ്ഞത് രണ്ട് തവണയെങ്കിലും ഉപയോഗിക്കുക. ഹെയര്‍മാസ്‌ക് ഉണ്ടാക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ജിന്‍സെംഗ് അതില്‍ ചേര്‍ക്കാനും ശ്രമിക്കുക.
ഇവ മുടിയുടെ വളര്‍ച്ചയെ പരിപോഷിപ്പിക്കുക മാത്രമല്ല, മുടിക്കൊഴിച്ചില്‍ ഉണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കുകയും ചെയ്യും. അതായത് ഇത് ഉപയോഗിച്ച് കുറഞ്ഞ ദിവസത്തിനുള്ളില്‍ അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍ നിങ്ങള്‍ക്ക് കാണാനാവും. അടുത്തതായി ചെയ്യേണ്ടത് നമ്മുടെ തലയോട്ടിയുമായി ചേര്‍ന്നിരിക്കുന്ന ശിരോചര്‍മ ഭാഗത്ത് മസാജാണ്.
വെറുതെ മസാജ് ചെയ്ത് ശിരോചര്‍മത്തെ തണുപ്പിക്കുകയല്ല ചെയ്യേണ്ടത്. മുടിയുടെ വേരുകള്‍ ഇവിടെയാണ് ആഴ്ന്നിറങ്ങിയിട്ടുണ്ടാവും. ടീ ട്രീ എണ്ണയും, കര്‍പ്പൂരതുളസി എണ്ണയും ഉപയോഗിച്ച് ശിരോചര്‍മ ഭാഗത്ത് നിത്യേന മസാജ് ചെയ്യുക. ഇത് മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. ചര്‍മത്തിലൂടെ രക്തയോട്ടം വര്‍ധിപ്പിക്കാനും. താരനെ പൂര്‍ണമായും അകറ്റി നിര്‍ത്താനും ഇവ സഹായിക്കും.
ഇത് കൃത്യമായ അളവില്‍ മുടങ്ങാതെ ഉപയോഗിച്ചാല്‍ മുടിയുടെ കരുത്ത് വര്‍ധിക്കും. അതുപോലെ മുടിയെ കുറിച്ച് നമ്മള്‍ നന്നായി ശ്രദ്ധിക്കുന്നുണ്ടെങ്കില്‍ കഴിക്കുന്ന ആഹാരത്തിലും ശ്രദ്ധവേണം. ചര്‍മകാന്തിക്ക് ഉള്ളത് പോലെ നമ്മുടെ മുടിക്കും ഇത് പ്രധാനമാണ്.
ബയോട്ടിന്‍ ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുന്നതാണ് മുടിയുടെ ആരോഗ്യത്തിന് ഏറ്റവും നല്ലത്. അതുപോലെ ഏറ്റവും ആരോഗ്യപ്രദമായ ഭക്ഷണം കഴിക്കാനും ശ്രമിക്കുക. ഇനി കറ്റാര്‍വാഴ കൊണ്ടുള്ള ഒരു മാജിക്ക് ഉണ്ട്. മുടിക്ക് അലോവേറ ഏറെ ആവശ്യമുള്ള കാര്യമാണ്. മുടിയില്‍ ജലാംശം ഉണ്ടാവാന്‍ ശ്രദ്ധിക്കണം.
അത് കറ്റാര്‍വാഴ കൊണ്ട് സാധ്യമാകും. അലോവേറ അടങ്ങിയ ഉല്‍പ്പന്നങ്ങള്‍ മുടിയില്‍ ഉപയോഗിക്കുക. അലോവേറ ജെല്‍ മുടിയെ എപ്പോഴും നനഞ്ഞിരിക്കാന്‍ സഹായിക്കും. ഗ്രീന്‍ ടീ, ഹിബിസ്‌കസ് ടീ, എന്നിവയെല്ലാം മുടിയെ വളര്‍ത്തും. ഇവ കൊണ്ട് മുടി കഴുകുകയാണ് ചെയ്യേണ്ടത്. മാറ്റങ്ങള്‍ വേഗത്തില്‍ തന്നെ നമുക്ക് തിരിച്ചറിയാന്‍ സാധിക്കും.












Click it and Unblock the Notifications