Get Updates
Get notified of breaking news, exclusive insights, and must-see stories!

മുടി പോയെന്ന് പറഞ്ഞു കരഞ്ഞിട്ട് കാര്യമില്ല, ചിലത് ശ്രദ്ധിക്കണം; ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയില്ലേൽ പണി പാളും

എന്തൊക്കെ പറഞ്ഞാലും നമ്മളുടെ സൗന്ദര്യത്തിലെ മുഖ്യ ഘടകമായി നാം കണക്കാക്കുന്നത് മുടിയുടെ ഭംഗിയിൽ തന്നെയാണ്. ഇന്നത്തെ കാലത്ത് പക്ഷേ അത്തരത്തിൽ നല്ല മുടി, ആരോഗ്യത്തോടെ നിലനിർത്തികൊണ്ട് പോവുക എന്ന് പറയുന്നത് തന്നെ ഒരു തപസ്യയാണ്. എന്തെന്നാൽ അത്രയധികം ബുദ്ധിമുട്ടുകൾ നമ്മുടെ മുടിയിഴകൾക്ക് നേരിടേണ്ടി വരാറുണ്ട് എന്നതാണ് പ്രധാന കാരണം. പലപ്പോഴും നമ്മുടെ കാലാവസ്ഥയും ജീവിതരീതികളും ഒക്കെ ഇവയെ ബാധിക്കുന്നുണ്ടാവും.

അങ്ങനെ നോക്കുമ്പോൾ നമ്മൾ ആദ്യം ശ്രദ്ധിക്കേണ്ടത് പുറമേ നിന്നുള്ള മരുന്നുകളും ചികിത്സാരീതികളും പരീക്ഷിക്കാനല്ല. പകരം നമ്മുടെ മുടിയിഴകളെ ബാധിക്കുന്ന നമ്മുടെ ശീലങ്ങളെ തൂത്തെറിയാനാണ്. അത് പക്ഷേ അത്ര എളുപ്പമല്ല. നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം പരിപാലിക്കാൻ വേണ്ടി എന്തൊക്കെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടി വരുമോ അത് തന്നെ മുടിയ്ക്കും വേണ്ടി വരും.

sugarhairissue

അതിൽ ചിലപ്പോഴൊക്കെ നാം ചില ത്യാഗങ്ങൾ ഒക്കെ സഹിക്കേണ്ടി വരും. അതായത് ഇഷ്‌ടപ്പെട്ട ഭക്ഷണം ഒഴിവാക്കുന്നത് പോലെയുള്ള ചില കാര്യങ്ങൾ. നിങ്ങളുടെ മുടിയുടെ ആരോഗ്യം സംരക്ഷിക്കാം അകത്ത് നിന്നല്ല മറിച്ച് ഉള്ളിൽ നിന്ന് തന്നെയാണ് നാം ശ്രമിക്കേണ്ടത്. അതിനായി ആദ്യം മുടിയെ മോശമായി ബാധിക്കുന്ന ചില ഭക്ഷണ പദാർത്ഥങ്ങൾ നാം ഒഴിവാക്കണം. അവ എന്തൊക്കെയെന്ന് നോക്കാം.

വിറ്റാമിൻ എ: കോശ വളർച്ചയെ പിന്തുണയ്ക്കുമെന്ന് നാം കരുതുന്ന വിറ്റാമിൻ പക്ഷേ അധികമായി മുടി വളർച്ചയെ മോശമായി ബാധിക്കും. സപ്ലിമെന്റുകളിൽ നിന്നോ പോഷകസമൃദ്ധമായ ഭക്ഷണങ്ങളിൽ നിന്നോ വിറ്റാമിൻ എ അമിതമായി ശരീരത്തിൽ എത്തുന്നത് രോമകൂപങ്ങളെ അമിതമായി ഉത്തേജിപ്പിക്കുകയും അവയെ വിശ്രമ ഘട്ടത്തിലേക്ക് തള്ളിവിടുകയും ചെയ്യും. മുടി കൊഴിച്ചിൽ വർധിക്കാൻ ഇത് കാരണമായേക്കും.

കൃത്രിമ മധുരങ്ങൾ: അസ്‌പാർട്ടേം പോലുള്ള ചില കൃത്രിമ മധുരങ്ങൾ ഉപാപചയ പ്രവർത്തനത്തെയും മുടിയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു എന്നാണ് പറയപ്പെടുന്നത്. വിദ്ഗധർ ഉൾപ്പെടെ ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇവ അടങ്ങിയ ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് ശരീരത്തിന്റെ സ്വാഭാവിക മുടി വളർച്ചയെ ബാധിക്കും. ഫലമോ നിങ്ങളുടെ മുടി കൊഴിച്ചിലിന്റെ തോത് ഉയരുകയും ചെയ്യും.

പഞ്ചസാര: അമിതമായി പഞ്ചസാര കഴിക്കുന്നത് ഇൻസുലിൻ പ്രതിരോധത്തിന് കാരണമാകും എന്നാണ് പഠനങ്ങൾ പറയുന്നത്. രോമകൂപങ്ങളെ ചുരുക്കുന്ന ഡിഎച്ച്ഡി പോലുള്ള ആൻഡ്രോജന്റെ അളവ് ഉയരാൻ ഇത് കാരണമായേക്കും. ഇത് ഹോർമോൺ അസന്തുലിതാവസ്ഥ വേരുകളെ ദുർബലപ്പെടുത്തുകയും മുടി കൊഴിച്ചിലിന് കാരണമാവുകയും ചെയ്യുമെന്നും വിദ്ഗധർ ചൂണ്ടിക്കാണിക്കുന്നു.

വറുത്തതും പൊരിച്ചതുമായ ലഘുഭക്ഷണങ്ങൾ: എണ്ണമയമുള്ള ഭക്ഷണങ്ങളിലും അനാരോഗ്യകരമായ കൊഴുപ്പ് കൂടുതലാണ് എന്നത് മുടിയെ ബാധിക്കുന്ന കാര്യമാണ്. രോമകൂപങ്ങളെ തടസപ്പെടുത്തുകയും തലയോട്ടിയിലെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും എന്നതാണ് പ്രധാന പ്രശ്‌നം. താരൻ, കുറഞ്ഞ രക്തയോട്ടം, അമിതമായ മുടി കൊഴിച്ചിൽ എന്നിവയ്ക്ക് ഇത് വഴിയൊരുക്കും.

ചിലതരം മത്സ്യങ്ങൾ: മെർക്കുറി സമ്പുഷ്‌ടമായ സ്വോർഡ് ഫിഷ്, ഒരു തരം അയല തുടങ്ങിയ മത്സ്യങ്ങൾ പതിവായി കഴിക്കുന്നത് ശരീരത്തിൽ മെർക്കുറി അടിഞ്ഞുകൂടാൻ കാരണമാവും. മെർക്കുറിയുടെ അളവ് വർധിക്കുന്നത് പ്രത്യേകിച്ച് സ്ത്രീകളിൽ മുടി കൊഴിച്ചിലിന് കാരണമാകുമെന്ന് വിവിധ പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഡിസ്ക്ലെയിമർ- ഗൂഗിളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് ഈ ലേഖനം. വൺഇന്ത്യ മലയാളത്തിന് ഇത് സംബന്ധിച്ച് ശാസ്ത്രീയ അറിവുകൾ ഇല്ല. അതിനാൽ ഇവ പിന്തുടരുന്നതിന് മുൻപ് ആരോഗ്യവിദഗ്‌ധരുടെ ഉപദേശം സ്വീകരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+